എബൌട്ട്

ദക്ഷിണേന്ത്യ ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ചിരിക്കുന്ന ഒരു ഓൺലൈൻ ചാനലാണ് ഭാരത് വിഷൻ . സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പിൻബലത്തോടെ ഒരു പറ്റം യുവാക്കളെയും ചേർത്ത് പിടിച്ച് കേരളത്തിലെ തൃശൂർ ജില്ലയിൽ അറിയപ്പെടുന്ന ബിസിനസുകാരനും, ശ്രീരാമസേന കേരള സംസ്ഥാന അദ്ധ്യക്ഷനുമായ ശ്രീ. ബിജു മണികണ്ഠനാണ് ചാനലിന്റെ അമരത്ത്.

“ഏറ്റവും പുതിയ വാർത്ത ഏറ്റവും വേഗത്തിൽ ” അതാണ് ഭാരത് വിഷൻ ലക്ഷ്യമാക്കുന്നത്. ഇംഗ്ലീഷിലും ദക്ഷിണേന്ത്യയിലെ മലയാളം, തമിഴ്, കണ്ണട കൂടാതെ രാഷ്ട്രഭാഷയായ ഹിന്ദി എന്നീ ഭാഷകളിലായാണ് ഭാരത് വിഷൻ പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നത്. വിനോദം, വിജ്ഞാനം, കച്ചവടം, കായികം, കാർഷികം തുടങ്ങി 50 ഓളം വിഭാഗങ്ങളിലായി തരംതിരിക്കപ്പെട്ടിരിക്കുന്ന വാർത്താചാനലിന്റെ പ്രധാന ആകർഷിണീയത ‘ലൈവ് ടി.വി.’ ആണ്.

ഗൾഫ് നാടുകളിലും, യൂറോപ്യൻ നാടുകളിലും ഭാരത് വിഷൻ പ്രവർത്തന സജ്ജമാണ്.

ചാനൽ സന്ദർശിക്കുന്ന ഓരോ വ്യക്തിക്കും തനിക്കുതകുന്ന രീതിയിലുള്ള ബിസിനസ് സാദ്ധ്യതകൾ അവിടെ കണ്ടെത്താം എന്നതാണ് ഭാരത് വിഷന്റെ പ്രത്യേകതകളിൽ ഒന്ന്. ചാനൽ സന്ദർശിക്കുന്ന ഓരോ വ്യക്തിയും സ്വയം വിപുലമാകുന്നതോടൊപ്പം ചാനലിനെയും വിപുലീകരിക്കുന്ന രീതിയിലാണ് ഭാരത് വിഷൻ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

സത്യമായ വാർത്ത, കൃത്രിമമില്ലാതെ, കൃത്യമായ രീതിയിൽ പൂർണ്ണ വ്യക്തതയോടെ, വിമർശനങ്ങളും, പരാമർശങ്ങളും, തെളിവുകളും കൂടി നൽകുക എന്നത് ധർമ്മമാണ് കണ്ട്, മുഴുവൻ സമയ പ്രവർത്തനക്ഷമതയോടെ പ്രവർത്തിക്കുകയാണ് ഭാരത് വിഷൻ.