മഹാത്മാ ഗാന്ധി സർവകലാശാല പ്ലേസ്‌മെന്റ് സെല്ലും എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘ദിശ 2018’ നവംബർ മൂന്നിന് കോട്ടയത്തെ എം.ജി. സർവകലാശാല കാമ്പസിൽ നടക്കും.

എം.ബി.എ., എം.സി.എ., ഐ.റ്റി.ഐ., ഡിപ്ലോമ, ബി.ടെക് കമ്പ്യൂട്ടർ സയൻസ്/ഐ.റ്റി., ബി.ബി.എ., എന്നിവയടക്കമുള്ള ബിരുദവും വിവിധ ബിരുദാനന്തര ബിരുദമുള്ളവർക്കും അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും പങ്കെടുക്കാം. ബാങ്കിങ്, സെയിൽസ്, മാർക്കറ്റിങ്, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ, ഐ.റ്റി., കെ.പി.ഒ., ബി.പി.ഒ. അടക്കം വിവിധ മേഖലയിലെ 34 തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുക്കും.

താത്പര്യമുള്ളവർ ഒക്‌ടോബർ 26നകം കോട്ടയം സിവിൽ സ്‌റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ്‌ എംപ്ലോയിബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യണം.

വിശദവിവരത്തിന് ഫോൺ: 9745734942, 0481 2563451.

ഇതു വരെ രജിസ്റ്റർ ചെയ്യാത്തവർക്കും 3 -11-18 ന് നേരിട്ട് interview ൽ പങ്കെടുക്കാം

comments