കൊച്ചി : വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം നവംബര്‍ 23ന് നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊങ്കാലയുടെ ഉദ്ഘാടനവും അന്നദാന മണ്ഡപ സമര്‍പ്പതിരി ഉദ്ഘാടനവും ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പൊങ്കാല അടുപ്പിന് അഗ്നി പകരും.പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വൈകീട്ട് 5.30 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്റെ അദ്ധ്യക്ഷതയില്‍ വഹിക്കുന്ന സമ്മേളനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാത്ഥിയാകും. യു.എന്‍. വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. സി.വി. ആനന്ദബോസ് ഐ.എ.എസ്, രമേശ് ഇളമണ്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും. ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, രമേശ് ഇളമണ്ണ് നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു

comments