കൊച്ചി :  അമൃത ആശുപത്രിയില്‍ കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 17, 18 തീയതികളില്‍ നാലാമത് ഹാര്‍ട്ട് ക്ലേവ് സംഘടിപ്പിക്കുമെന്ന് കോണ്‍ക്ലേവ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. പ്രവീണ്‍ വര്‍മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അമൃതേശ്വരി ഹാളില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമുള്ള പ്രശസ്തരായ ഹൃദ്രോഗ വിദഗ്ധര്‍ പങ്കെടുക്കും. അയോട്ടിക് റൂട്ട് പാതോളജി, ജനറ്റിക് കാര്‍ഡിയോ വാസ്‌കുലര്‍ ഡിസീസസ്, മര്‍ഫാന്‍സ് സിന്‍ഡ്രോം, ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമപതി എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായ ശില്്പശാലയാണ് കോണ്‍ക്ലേവില്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. 17 ന് രാവിലെ 8 മുതല്‍ 8.30 വരെയാണ് കോണ്‍ക്ലേവിലേക്കുള്ള രജിസ്‌ട്രേഷന്‍. അമൃത ആശുപത്രി കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ. പ്രേം എസ്. ശേഖര്‍, ഡോ. രമേശ്, കെ.എസ്. സാബു, മാത്യു തരകന്‍, ഡോ. ലൂയിജിനോ നാസിംബെന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

comments

Categories: ഹോം