കക്കോടി മോരിക്കര താമസിക്കുന്ന അരുൺ ശരീരത്തിൽ മുഴുവൻ കടുത്ത വേദന അനുഭവിക്കുന്ന രോഗമുള്ള കുട്ടിയാണ്.നഖമൊന്നു വെട്ടാൻ പോലും അരുണിന് പ്രയാസമാണ്, സ്‌കൂളിൽ പോവാൻ കഴിയാറില്ല, നല്ലൊരു കലാകാരൻ കൂടിയാണ് അരുൺ,ഇത്രയും വേദനകൾക്കിടയിലും ചിത്രങ്ങൾ വരക്കുകയും കളിപ്പാട്ടങ്ങൾ നിർമിക്കുകയും ചെയ്യും, സജീവ ജീവകാരുണ്യ പ്രവർത്തകരായ നൗഷാദ് തേക്കെയിൽ,റിയാസ് കുന്ദമംഗലം തുടങ്ങിയ സജീവ പ്രവർത്തകർ അരുണിന് പിന്തുണയുമായി കൂട്ടിനുണ്ട്, വർഷങ്ങൾക്ക് മുൻപ് അരുണിനെ കാണാൻ ചെന്നപ്പോ അവനുണ്ടാക്കുന്ന കളിപ്പാട്ടങ്ങളും മറ്റും സൂക്ഷിക്കാൻ ഒരു അലമാര വേണം എന്നായിരുന്നു ആവശ്യം ബിആർസിഎസ്‌ അതെത്തിക്കുകയും ചെയ്തിരുന്നു ഇന്നാ അലമാര നിറഞ്ഞു കവിഞ്ഞിരിക്കുന്നു എന്നും ബിആർസിഎസ് സംസ്ഥാന പ്രസിഡൻറ് നൗഷാദ് തെക്കെയിൽ പറഞ്ഞു ..കഴിഞ്ഞ ദിവസം പ്രമുഖ വാർത്താ ചാനൽ അരുണിന്റെ വാർത്ത പുറത്തു വിട്ടിരുന്നു അതിൽ അരുൺ പറഞ്ഞ ആഗ്രഹം നടൻ ടോവിനോയെ കാണണം എന്നും അവന്റെ ചിത്രങ്ങൾ ടോവിനോക്ക്‌ സമ്മാനമായി നൽകണം എന്നുമായിരുന്നു ..അരുണിന്റെ ആഗ്രഹം സഫലമാക്കി അരുണിനെ കാണാൻ ടോവിനോ എത്തുകയും അവന്റെ കൂടെ സമയം ചിലവഴിക്കുകയും ചെയ്തു ..സാമൂഹ്യ പ്രവർത്തകരായ നൗഷാദ് തെക്കയിൽ ,റിയാസ് കുന്ദമംഗലം ,ഷാലൂപ് ഖാൻ എന്നിവർ കൂടെ ഉണ്ടായിരുന്നു ..

comments

Categories: ഹോം