ശബരിമലയിൽ ആചാരലംഘനം നടത്തി ഹൈന്ദവ ജനതയെ വഞ്ചിച്ച സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് നാളെ, 03/01/2019 രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്‌ – ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കേരളം മുഴുവൻ ഹർത്താൽ ആചരിക്കുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. എല്ലാ ജനങ്ങളും വ്യാപാരികളും കടകൾ അടച്ചും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും സഹകരിക്കണമെന്നും.

ശബരിമല അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ, പത്രം, പാൽ, ആശുപത്രി മുതലായ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നു ഒഴിവാക്കുന്നതായും, മുഴുവൻ അയ്യപ്പ വിശ്വാസികളും ഈ ധർമ്മ സമരത്തിൽ അണിചേർന്നു ഇതൊരു ജനകീയ ഹർത്താലാക്കി വിജയിപ്പിക്കണമെന്നും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എം.കെ. ഗോപിനാഥ് പത്ര കുറിപ്പിൽ അഭ്യർഥിച്ചു.

comments

Categories: ഹോം