‘ശതം സമർപ്പയാമി ‘പിച്ച തെണ്ടലാണെന്ന് പറയുന്നവരോട് :
പട്ടിണി കിടന്നാണെങ്കിലും പിച്ച തെണ്ടിയാണെങ്കിലും ഭരണകൂട ഭീകരതയെ ഞങ്ങൾ അതി ജീവിക്കും.പീഢനവും പരിഹാസവും പുല്ലാണെന്ന് ഞങ്ങൾ തെളിയിക്കും.കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ കള്ളക്കേസുകളും മർദ്ദനവും തീവ്രതയും കണ്ട് പിന്മാറാൻ വേറെ ആളെ നോക്കണം.നിങ്ങളുടെ വെല്ലുവിളി ഞങ്ങൾ ഏറ്റെത്തു കഴിഞ്ഞു.അധികാരത്തിൻ്റെ ആനപ്പുറത്തിരുന്നുള്ള വേഷം കെട്ടലുകളേ നിങ്ങൾക്ക് ഇന്ന് അറിയാവൂ.വെട്ടിയെടുക്കുന്ന സർക്കാർ ഫണ്ടും കള്ളപ്പണക്കാരുടെ വിടുപണി ചെയ്ത കോടികളും വെച്ച് സുഖിച്ച് ശീലിച്ചവരല്ല ഞങ്ങൾ.കൊടുംതണുപ്പത്ത് പോലീസ് action ഉണ്ടാകുമെന്ന് ഉറപ്പായിട്ടും മലയിൽ മഹിഷികളെ കാത്തുകിടന്ന ആയിരങ്ങളെ നിങ്ങൾക്ക് മനസ്സിലാകുമോ?സുഖിയന്മാരായ നിങ്ങടെ അണികളെ വെച്ച് ഒരുദിവസത്തെ സമരം നടത്താൻ നിങ്ങൾക്ക് ത്രാണിയുണ്ടോ?വിലക്കെടുക്കുന്ന ക്രിമിനലുകളേക്കൊണ്ട് കൊല്ലും കൊലയും നടത്തുന്നതു പോലെ ഏളുപ്പമല്ല ചിട്ടയായ സമരം  നടത്തുന്നത്.ജനാധിപത്യത്തിൽ ജനവികാരത്തെ അവഗണിച്ച് നിങ്ങൾക്ക് മുന്നോട്ട് നീങ്ങാൻ കഴിയില്ല

comments

Categories: ഹോം