സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി ശബരിമല ദര്‍ശനം നടത്തി ചരിത്രത്തില്‍ ഇടംനേടിയവരാണ് ബിന്ദുവും കനകദുര്‍ഗയും. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടുമെത്തുമെന്ന് അന്നേ ഇരുവരും ഉറപ്പ് പറഞ്ഞിരുന്നു. ഒടുവില്‍ ആ വാക്ക് പാലിച്ചു. പൊലീസ് സംരക്ഷണയോടെ മലകയറി ദര്‍ശനം നടത്തി ഇരുവരും ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. അയ്യപ്പ ദർശനം കഴിഞ്ഞ് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോയായിരുന്നു അമ്മായിയമ്മയുടെ മര്‍ദനം. പുലര്‍ച്ചെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. മർദനമേറ്റ്​ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന്​ പെരിന്തൽമണ്ണയിൽ എത്തിയ കനകദുർഗയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിക്കുകയായിരുന്നു.അതേസമയം ശബരിമല ദർശനം നടത്തിയ കനകദുർഗയെ (38) വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിച്ചു. ഇതേതുടർന്ന് കനക ദുർഗയെ പെരിന്തൽമണ്ണയിലെ ‘വൺ സ്​റ്റോപ് സെന്ററിൽ’ പൊലീസ്​ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീ​ട്ടെത്തിയ കനകദുർഗയെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് കൃഷ്​ണനുണ്ണിയോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ ടി.എസ്. ബിനു ഇടപെട്ടാണ് ‘വൺ സ്​റ്റോപ് സെൻററിൽ രാത്രി വൈകി എത്തിച്ചത്. അതിക്രമത്തിനിരയാകുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും താൽകാലിക സംരക്ഷണവും നിയമബോധവത്കരണവും ലഭ്യമാക്കുന്നതിനുള്ളതാണ്​ ഈ സെന്റർ.അതേസമയം ശബരിമല യുവതീ പ്രവേശനത്തിന് ശേഷം ഭർതൃ വീട്ടിൽ തിരിച്ചെത്തിയ കനക ദുർഗ്ഗ ബഹളം വച്ച് പോയ ശേഷം ഉപേക്ഷിച്ച് പോയ ബാഗ് പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. കനക ദുർഗ്ഗയുടെ സഹോദരനാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കനക ദുർഗയ്ക്ക് അയ്യപ്പ ദർശനം സാധ്യമാക്കാനുള്ള കാട്ടിലൂടെയുള്ള കൃത്യമായ വഴി പോലീസ് തന്നെ വരച്ച് നൽകിയിരുന്നു. അതിന്റെ തെളിവും ബാഗിൽ നിന്നും കണ്ടെത്തി. അതിനൊപ്പമാണ് പ്രസാദവും ഭസ്മവും മുദ്ര മാലയ്ക്കൊപ്പം സാനിറ്ററി നാപ്കിൻ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജനം ടീവിയാണ് ഇപ്പോൾ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഡിസംബര്‍ 25ന് ശബരിമല ദര്‍ശനം നടത്താനെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും മടങ്ങിയിരുന്നു. ജനുവരി രണ്ടിന് അപ്രതീക്ഷിതമായാണ് ഇവരും ദര്‍ശനം നടത്തിയത് 18ാം പടി ചവിട്ടാത്തെ വിഐപി ക്യൂ വഴിയാണ് ഇരുവരും ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലും ഇരുവരും പങ്കെടുത്തിരുന്നു. സിവില്‍ സപ്ലൈസ് താല്‍ക്കാലിക ജീവനക്കാരിയായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയുടെ(44) വീടിനു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സമൂഹ മാധ്യമ കൂട്ടായ്മയിലൂടെയാണ് ബിന്ദുവുമായി കനകദുര്‍ഗ്ഗ പരിചയപ്പെടുന്നത്. ശബരിമല ദര്‍ശനത്തിന് ആദ്യമായി പോയ ശേഷം ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.അടിയുറച്ച വിശ്വാസികളുടെ കുടുംബത്തില്‍നിന്നാണ് ശബരിമലയിലേക്കുള്ള കനകദുര്‍ഗയുടെ യാത്ര. സി.െഎ.ടി.യു. പ്രവര്‍ത്തകയായ കനകദുര്‍ഗയുടെ കുടുംബവും സിപിഎം. അനുഭാവികളാണ്. എന്നാല്‍, ശബരിമല വിഷയത്തില്‍ കനകദുര്‍ഗയുടെ നിലപാടിനോട് യോജിപ്പില്ലെന്നാണ് സഹോദരങ്ങളുടെയും ഭര്‍ത്തൃവീട്ടുകാരുടെയും നിലപാട്. ഈ നിലപാടിലെ വിയോജിപ്പാണ് ഇവരെ ആക്രമിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെ എത്തിച്ചതത്. 42കാരിയായ ഇവര്‍ ഇപ്പോള്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത് ആനമങ്ങാട് മാവേലിസ്റ്റോര്‍ മാനേജരാണ്. കുട്ടിക്കാലത്ത് ഇടതുസാംസ്‌കാരിക വേദിയായ അരീക്കോട്ടെ വൈ.എം.എ. കലാസാഹിത്യ വേദിയിലും പിന്നീട് പുരോഗമനകലാ സാഹിത്യ സംഘത്തിലും വള്ളുവനാട് സാംസ്‌കാരികവേദിയിലും പ്രവര്‍ത്തിച്ചിരുന്നു.കുട്ടികളെ സഹോദരിയുടെ വീട്ടിലാക്കി കഴിഞ്ഞ ഡിസംബര്‍ 24നാണ് കനകദുര്‍ഗ ആദ്യം ശബരിമലയിലേക്ക് പോയത്. തിരുവനന്തപുരത്തേക്ക് പോവുന്നുവെന്നായിരുന്നു വീട്ടില്‍ പറഞ്ഞത്. പിന്നെ കാണുന്നത് ശബരിമലയിലാണ്. ആദ്യശ്രമം പരാജയപ്പെട്ടശേഷം ഇവരെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംരക്ഷണയില്‍ കണ്ണൂരിലുണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു. കനകദുര്‍ഗ തറവാട്ടിലേക്ക് തിരിച്ചുവരുന്നതില്‍ യോജിപ്പില്ലെന്നാണ് നേരത്തേതന്നെ സഹോദരന്റെ നിലപാട്. കനകദുര്‍ഗയെ ശബരിമലയിലെത്തിച്ചതില്‍ പൊലീസിന്റെ ഗൂഢാലോചന സംശയിക്കുന്നതായും ഭരത് ഭൂഷണ്‍ പറഞ്ഞു. കനകദുര്‍ഗ തറവാട്ടിലേക്ക് തിരിച്ചുവരുന്നതില്‍ യോജിപ്പില്ലെന്നാണ് നേരത്തേതന്നെ സഹോദരന്റെ നിലപാട്. ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ ബിന്ദുവും കനകദുര്‍ഗയും തങ്ങിയത് അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്കു സമീപമുള്ള വീട്ടില്‍. ബിന്ദുവിന്റെ സുഹൃത്തായ ജോണ്‍സന്റെ വീട്ടില്‍ രാവിലെ 10 മണിയോടെയാണ് സ്വകാര്യവാഹനത്തില്‍ ഇരുവരും എത്തിയത്. കാലടിയില്‍ നിന്ന് ഉള്‍വഴികളിലൂടെ സഞ്ചരിച്ചാണ് അവിടെയെത്തിയത്. യുവതികളെ വീട്ടിലാക്കിയ ശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹായികള്‍ മടങ്ങി.ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ജനുവരി രണ്ടിന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു.

comments

Categories: ഹോം