കണ്ണൂർ: കണ്ണൂരിൽ ഒരു കുടുംബത്തിലെ 10 പേർ ഐ.എസിൽ ചേർന്നതായി റിപ്പോർട്ട്. സഹോദരിമാരും ഭർത്താക്കൻമാരും അവരുടെ മക്കളും അടങ്ങുന്ന ഒരു കുടുംബത്തിലെ പത്തോളം പേർ ഭീകര സംഘടനയിൽ ചേർന്നുവെന്നും ഇവരിൽ നാല് പേർ കൊല്ലപ്പെട്ടുമെന്നുമാണ് പുതിയ റിപ്പോർട്ട്. കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ ഒരു വീട്ടിൽ നിന്നാണ് ഇവരെ കാണാതായിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ട് നേതാക്കളായ ടി.വി ഷമീർ, അൻവർ, അവരുടെ ഭാര്യമാർ, മക്കൾ എന്നിവർ അടങ്ങിയ 10 പേരാണ് ഐ.എസിൽ ചേർന്നത്. ഇതിൽ ടി.വി ഷമീർ, അൻവർ, ഷമീറിന്റെ മക്കളായ സഫ്വാൻ, സൽമാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യമാരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ടി.വി ഷമീറും കുടുംബവുമാണ് ആദ്യം ഐ.എസിൽ എത്തിയത്. തുടർന്ന് അൻവറും കുടുംബവും എത്തുകയായിരുന്നു. കഴിഞ്ഞ നവംബർ 19-ന് ആയിരുന്നു ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞ് അൻവറും ഭാര്യയും മൂന്ന് മക്കളും വീട്ടിൽ നിന്ന് പോയത്. പോകുന്ന സമയത്ത് അൻവറിന്റെ ഭാര്യ ഗർഭിണി യായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്. തുടർന്ന് ഇവരെ കാണാതാതായി എന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ ഇറാൻ വഴി സിറിയയിലെത്തിയതായി വീട്ടുകാർക്ക് വിവരം ലഭിച്ചത്.

കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം ഏകദേശം 35 പേർ ഐ.എസിൽ ചേർന്നതായതാണ് വിവരം. ഇതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. നേരത്തെ ഇതേ കുടുംബത്തിലെ മറ്റൊരു മകളും ഭർത്താവും മൂന്ന് കുട്ടികളും ഐഎസിൽ എത്തിയതായി ഇവർക്ക് അറിയാമായിരുന്നു. തുടർന്നാണ് മറ്റൊരു മകളും ഭർത്താവും അവരുടെ കുട്ടികളും വീണ്ടും ഐ.എസിലെത്തിയത്

comments

Categories: ഹോം