തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഘടകക്ഷികളമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഒരാഴ്ചയ്ക്കകം തീര്‍ക്കണമെന്ന് സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ നിര്‍ദേശം. ഒരാഴ്ചയ്ക്കകം സീറ്റുകളുടെ കാര്യത്തില്‍ ധാരണയുണ്ടാക്കണമെന്നും സമിതി നിര്‍ദേശിച്ചു.

പതിനൊന്നിന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകണമെന്നാണ് നിര്‍ദേശം. തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടത്തണമെന്നും സമിതി നിര്‍ദേശിച്ചു.

കഴിഞ്ഞ തവണ പതിനാല് സീറ്റിലാണ് സിപിഎം മത്സരിച്ചത്. നാല് സീറ്റ് സിപിഐയും രണ്ട് സ്വതന്ത്രരുമായിരുന്നു. ഇത്തവണ മുന്നണി വിപുലീകരിച്ച സാഹചര്യത്തില്‍ വീരേന്ദ്ര കുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍ സീറ്റ് ആവശ്യപ്പെട്ട് രംഗത്ത് വന്നേക്കും.

വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് വേണമെന്ന് ജനതാദള്‍ ആവശ്യപ്പെട്ടേക്കാം.

comments

Categories: ഹോം