ആരോഗ്യം

ആശങ്കയോടെ ഡല്‍ഹി

ഡല്‍ഹിയില്‍ അന്തരീക്ഷ വായു നിലവാര സൂചിക 400 കടന്നു. വായൂ മലിനീകരണം അപകടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക മാലിന്യം കത്തിക്കുന്നതാണ് പ്രധാന കാരണം. വന്‍തോതില്‍ കത്തിക്കുന്നത് വായൂ മലിനീകരണ തോത് കൂട്ടാം. ശക്തമായ കാറ്റില്ലാത്തത് കാരണം കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുമ്പോളുണ്ടാകുന്ന പുക അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയാണ്. നഗരത്തില്‍ പലയിടത്തും പുകമഞ്ഞു രൂപപ്പെട്ടു. രാവും പകലുമുള്ള മഞ്ഞു വീഴ്ച പുകമഞ്ഞ് പരക്കുന്നതിന്റെ ആക്കം കൂട്ടുന്നു.

Featured Video Play Icon
കായികം

ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഇന്ന്

ഇന്ന് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരം. പാക്കിസ്ഥാനെ കഴിഞ്ഞ കളിയില്‍ തോല്‍പിച്ച ആവേശത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ എതിരാളി ബംഗ്ലാദേശാണ്. പാക്കിസ്ഥാനെതിരേയുള്ള മത്സരത്തില്‍ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യേക്ക് പകരം മനീഷ് പാണ്ഡ്യേ ഇറങ്ങും. ഇനിയുള്ള മത്സരത്തിലും ഹാര്‍ദികിന് കളിക്കാനാകില്ല.    

Featured Video Play Icon
ഗുജറാത്ത്

  1950 സെപ്റ്റംബർ 17-ൽ ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഗ്രാമത്തിൽ പലചരക്കു വ്യാപാരികളുടെ കുടുംബത്തില്‍  നരേന്ദ്രമോദി ജനിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം. പിതാവിനെ ചായക്കച്ചവടത്തിൽ അദ്ദേഹം സഹായിക്കുമായിരുന്ന മോദി, കൗമാരകാലഘട്ടത്തിൽ സഹോദരനോടൊപ്പം  ഒരു ചായക്കടയും നടത്തിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്നു. ഡൽഹി സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്ട്രതന്ത്രത്തിൽ ബിരുദവും , ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും Read more…

എറണാകുളം

മംഗലാപുരത്ത് മലയാളി യുവാവിനെ വെടിവെച്ച ശേഷം കഴുത്തറുത്ത് കൊന്നു.

സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മംഗലാപുരത്തെത്തിയ ആലുവാ സ്വദേശികളായ അഞ്ചു യുവാക്കളില്‍ ഒരു യുവാവിനെ വെടിവെച്ച ശേഷം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മറ്റു നാലു യുവാക്കളും D കമ്പനിയുമായി ബന്ധപ്പെട്ട അധോലോക സംഘത്തിന്‍റെ കൈകളിലാണെന്ന് സംശയിക്കുന്നു. ഉണ്ണിക്കുട്ടന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബിലാല്‍, നിഷാദ്, ഔറംഗസീബ് തുടങ്ങിയവരാണ് കാണാതായവര്‍.

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
ഡൽഹി

ആൺകുട്ടികൾ പിറക്കാൻ മാങ്ങ : വിചിത്രവാദവുമായി തീവ്ര ഹിന്ദു സംഘടനാ നേതാവ് സംഭാജി ബിൻഡെ.

മുംബൈ : കുട്ടികളില്ലാത്ത ദമ്പതികൾക്കു തന്‍റെ തോട്ടത്തിലെ മാങ്ങ കഴിച്ച ശേഷം ആൺകുട്ടികൾ പിറന്നെന്ന വിചിത്രവാദവുമായി തീവ്ര ഹിന്ദു സംഘടനാ നേതാവ് സംഭാജി ബിൻഡെ. സംഭവത്തിൽ ശിവ പ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ തലവൻ സംഭാജി ബിൻഡെയ്ക്കു നാസിക് മുനിസിപ്പൽ കോർപറേഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. അവകാശവാദം തെളിയിക്കണമെന്നും മാങ്ങ ഭക്ഷിച്ച ശേഷം കുട്ടികളുണ്ടായവരുടെ പൂർണവിവരങ്ങൾ പങ്കുവയ്ക്കണമെന്നും കോർപ്പറേഷൻ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ പത്താം തിയതി ഒരു പൊതുചടങ്ങിലായിരുന്നു ബിൻഡെയുടെ അവകാശവാദം. ‘എന്‍റെ Read more…

Featured Video Play Icon
ഡൽഹി

വാള്‍നട്ടിന്‍റെ വിലയില്‍ 15% വും ആപ്പിളിന്‍റെ വിലയില്‍ 9% വും വിലവര്‍ധനവുണ്ടാകും.

ന്യൂഡല്‍ഹി: യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ വാള്‍നട്ടിന്‍റെ വിലയില്‍ 15 ശതമാനവും ആപ്പിളിന്‍റെ വിലയില്‍ ഒമ്പത് ശതമാനവും വിലവര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഈ വിലവര്‍ധന കശ്മീരിലെയും ഹിമാചല്‍ പ്രദേശിലേയും കര്‍ഷകര്‍ക്ക് ഗുണകരമാകും. തീരുവ ഉയര്‍ത്തുന്നത് പയറുവര്‍ഗങ്ങളുടെ വിലയെ കാര്യമായി ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ആവശ്യമുള്ള പയറുവര്‍ഗങ്ങള്‍ ആഭ്യന്തരമായിതന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. വേണ്ടിവന്നാല്‍ കാനാഡയെയും ഓസ്‌ട്രേലിയേയുമാണ് ആശ്രയിക്കാറുള്ളത്. വാള്‍നട്ടിന്‍റെ വില അടുത്തയാഴ്ചതന്നെ വര്‍ധിക്കുമെന്നാണ് കരുതുന്നത്. ജൂലായില്‍ വിളവെടുപ്പ് നടക്കുന്നതിനാല്‍ ആപ്പിളിന്‍റെ വില Read more…

Featured Video Play Icon
കേരളം

മോദിയുടേത് കേരളത്തോടുള്ള നിഷേധാത്മക നിലപാട് : പിണറായി

ന്യൂഡൽഹി : സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കു കേന്ദ്രത്തിന്‍റെ പിന്തുണ വേണ്ടത്ര കിട്ടുന്നില്ലെന്ന് മുഖ്യമന്ത്രി പിനയായി വിജയന്‍. സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണു വേണ്ടത്. പ്രധാനമന്ത്രി മോദിയെ കാണുന്നതിനു പലവട്ടം ശ്രമിച്ചു. പക്ഷേ അനുമതി നിഷേധിച്ചു. വകുപ്പുമന്ത്രിയെ കാണാനാണ് നിർദേശിച്ചത്. ഇത്തരം നടപടികൾ രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമാണ്. ഇതു സംസ്ഥാനത്തോടുള്ള നിഷേധമാണെന്നും പിണറായി വിമർശിച്ചു. ജനക്ഷേമവും സമാധാനവും മുന്‍നിര്‍ത്തിയുള്ള ഭരണം ഉറപ്പാക്കാന്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിനായി. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. Read more…

Featured Video Play Icon
കേരളം

കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും : സുരേഷ് പ്രഭു

ന്യൂഡല്‍ഹി : കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുന്നതിന് സംസ്ഥാനത്തിന്റെ ഒരു പ്രതിനിധിയെ ഡല്‍ഹിയില്‍ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുരേഷ് പ്രഭു മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം Read more…

Featured Video Play Icon
ഡൽഹി

അമേരിക്കയിൽ നിന്ന് 8 വർഷത്തിനുള്ളിൽ 1000 വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ.

ന്യൂഡൽഹി : യുഎസിൽനിന്ന് 1000 വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. അടുത്ത എട്ടു വർഷത്തിനുള്ളിലായിരിക്കും ഇത്. സിവിലിയൻ എയർക്രാഫ്റ്റ് വിഭാഗത്തിലുള്ള വിമാനങ്ങൾ വാങ്ങുന്നതിനാണു ധാരണയായത്. പെട്രോളിയം ഉൽപന്നങ്ങളുടെ വ്യാപാരം വർധിപ്പിക്കാൻ തീരുമാനിച്ചതായും കേന്ദ്രമന്ത്രി സുരേഷ് പ്രഭു അറിയിച്ചു. പ്രതിവർഷം അഞ്ചു ബില്യൻ ഡോളർ വിമാനം വാങ്ങുന്നതിനും നാല് ബില്യൻ ഡോളർ പെട്രോളിയം ഉൽപന്നങ്ങൾക്കും നൽകേണ്ടി വരുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. പ്രതിരോധാവശ്യങ്ങൾക്കു വാങ്ങുന്നതു കൂടാതെയാണ് സിവിലിയൻ വിമാന ഇടപാട്. പ്രതിരോധാവശ്യത്തിനായി കര നിരീക്ഷണ വിമാനമായ Read more…

യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന യാതനകളുടെ ഒരു നേര്‍ക്കാഴ്ച പോലെ അവള്‍ ആശുപത്രിക്കിടക്കയില്‍ കിടന്നു. ന്യൂയോര്‍ക്ക് ടൈംസിനു ലഭിച്ച ഏഴു വയസ്സുകാരി അമാലിന്റെ ചിത്രം വളരെപ്പെട്ടെന്നു ലോകശ്രദ്ധ നേടി. പോഷകക്കുറവിനാല്‍ ആ കുഞ്ഞു ശരീരം ദുര്‍ബലമായിരുന്നു. ആശുപത്രിയില്‍ നിന്നും കുറച്ചകലെ മാറി ഒരു അഭയാര്‍ത്ഥി ക്യാംപില്‍ വച്ച് അവള്‍ മരിച്ചു. ‘എന്റെ ഹൃദയം തകര്‍ന്നു’ എന്ന് അമാലിന്റെ അമ്മ പ്രതികരിച്ചു. [][][]    മഹാത്മാ ഗാന്ധി സർവകലാശാല പ്ലേസ്‌മെന്റ് സെല്ലും എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘ദിശ 2018’ നവംബർ മൂന്നിന് കോട്ടയത്തെ എം.ജി. സർവകലാശാല കാമ്പസിൽ നടക്കും. [][][]    എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ്‌ കാര്‍ത്ത്യായനി അമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു കാര്‍ത്ത്യായനി അമ്മ. തന്റെ ചുറ്റുംകൂടി നിന്നവരിലെല്ലാം ചിരി പടര്‍ത്തിയായിരുന്നു കാര്‍ത്ത്യായനി അമ്മയുടെ സംസാരം. വിറച്ച്‌ വിറച്ചു കൊണ്ടു കാര്‍ത്ത്യായനി അമ്മ ഇനിയും ജീവിതത്തെക്കുറിച്ചു തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു. [][][]    കേരളത്തിൽ ദുരൂഹ സാഹചര്യത്തില്‍ മകള്‍ രണ്ട് മാസം മുമ്പ്‌ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതായി ജിദ്ദയിലുള്ള രക്ഷിതാക്കള്‍ പരാതിപ്പെട്ടു. യുവതിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് ആരോപിച്ചു. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. [][][]