കായികം

സമനിലകള്‍ മറക്കാം വിജയം മാത്രം ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്‌സ്‌

പുണെ: പ്രതീക്ഷയുടെ കോര്‍ട്ടിലേക്ക്‌ സമനിലകളുടെ ഒക്ടോബര്‍ മറന്ന് വിജയമുറപ്പിച്ച്‌ നവംബര്‍ തുടങ്ങാന്‍ കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച ഇറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി പുണെ സിറ്റി എഫ്.സി.യാണ്. രാത്രി 7.30 മുതല്‍ പുണെയിലെ ശ്രീ ശിവ ഛത്രപതി സ്‌പോര്‍ട്സ് കോംപ്ലക്‌സിലാണ് മത്സരം. എ.ടി.കെ.യെ സീസണിലെ ആദ്യമത്സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചശേഷം മഞ്ഞപ്പടയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നീടുള്ള മൂന്നുമത്സരങ്ങളിലും സമനിലയായിരുന്നു. കേരളത്തെ തോല്‍പ്പിക്കാന്‍ ഐ.എസ്.എല്‍. മത്സരങ്ങളുടെ ചരിത്രത്തില്‍ ഒരുതവണ Read more…

കായികം

സാനിയ-ശു ഐബ് ദമ്പതികള്‍ക്ക് ആണ്‍കുട്ടി

ടെന്നീസ് താരം സാനിയ മിർസയും ക്രിക്കറ്റ് താരം ശു ഐബ്‌ മാലിക്കിനും ആൺ കുഞ്ഞു പിറന്നു. ശു ഐബിന്റെ മാനേജരാണ് ഈ കാര്യം ആരാധകരുമായി പങ്കുവച്ചത്. ഒരു സുന്ദരമായ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഫറാഖാനും ആരാധകരെ വാർത്ത അറിയിച്ചു. 2010 വിവാഹിതരായ താരങ്ങൾ കഴിഞ്ഞ ഏപ്രിലിൽ ആണ് സന്തോഷ വാർത്ത സ്ഥിരീകരിച്ചത്. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ശു ഐബ്‌ മാലിക് നന്ദി പറഞ്ഞു. സാനിയ മിർസ ഗർഭിണി ആയതോടെ കളിക്കളത്തിൽ നിന്നും വിട്ടു Read more…

കായികം

സംസ്ഥാന സ്‌കൂള്‍ കായികമേള നാളെ

തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേള നാളെ ആരംഭിക്കും. പ്രളയ പശ്ചാത്തലത്തില്‍ ഇത്തവണ മൂന്ന് ദിവസം മാത്രമാണ് മേള നടത്തുന്നത്‌. തലസ്ഥാനത്തേക്ക് മത്സരാര്‍ത്ഥികള്‍ എത്തിത്തുടങ്ങി.

കായികം

കോഹ്ലി @ 10000 ക്ലബ്

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് തികച്ച ബാറ്റ്സ്മാൻ എന്ന നേട്ടവുമായി വിരാട് കോഹ്ലി. 205 ഇന്നിങ്‌സുകളിൽ നിന്നാണ് ഈ നേട്ടം. 17 വര്ഷം മുൻപ് സച്ചിൻ നേടിയ 259 എന്ന ഇന്നിംഗ്സ് ആണ് കോഹ്ലി മാറ്റിയെഴുതിയത്. ഏകദിനത്തിൽ 10000 തികച്ച ഇന്ത്യയുടെ അഞ്ചാം താരമാണ് കോഹ്ലി. ആഷ്‌ലി നഴ്സ് എറിഞ്ഞ 37 ആം ഓവറിലാണ് താരത്തിന്റെ ചരിത്ര നേട്ടം.  

കായികം

ഡെൻമാർക്ക്‌ ബാഡ്മിന്റൺ ഫൈനലിൽ സൈന നെഹ്‌വാൾ പരാജയപ്പെട്ടു

ചൈനയുടെ തായ്പേയിയുടെ തായ് സു യിങ്- സൈന പോരാട്ടത്തിൽ ഇന്ത്യൻ താരം സൈന നെഹ്‌വാൾ പരാജിതയായി. രണ്ടു വർഷത്തിന് ശേഷമാണ് തായ് സു യിങ് ഡെൻമാർക്ക്‌ ഓപ്പൺ കിരീടം സ്വന്തമാക്കുന്നത്. സൈനക്കെതിരായി 13-5 എന്ന ലീഡിലായി താരം. തായ് സു യിങ്ങിനെതിരെ തുടർച്ചയായ അഞ്ചാം തോൽവിയായിരുന്നു സൈനയുടേത്.

കായികം

ഇന്ത്യൻ താരം ബജ്‌രംഗ് ഗുസ്തി ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ചരിത്ര നേട്ടത്തിനരികെ ഇന്ത്യൻ താരം ബജ്‌രംഗ് പുണിയ. 65 കിലോഗ്രാം വിഭാഗത്തിലാണ് ബജ്‌രംഗ് ഗുസ്തി ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയത്. സുശീൽ കുമാറിന് ശേഷം ഗുസ്തി ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്വർണം നേടിയ ഇന്ത്യക്കാരൻ ആകാനുള്ള തയ്യാറെടുപ്പിലാണ് താരം. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുകൂടിയായ ബജ്‌രംഗ് വളരെയധികം വെല്ലുവിളികളെ തരണം ചെയ്താണ് ഫൈനൽ വരെ എത്തിയത്.

കായികം

റെക്കോർഡ് ഗോളടിച്ചു ക്രിസ്റ്റ്യാനോ റൊണാൾഡോ

അഞ്ചു പ്രമുഖ ഫുട്ബോൾ ലീഗുകളിൽ നിന്നും യൂറോപ്പിൽ 400 ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സീരി എ മത്സരത്തിൽ ജിനോവക്കെതിരെ നേടിയ ഗോളാണ് താരത്തെ റെക്കോർഡിൽ എത്തിച്ചത്. യുവന്റസിനായി 5 സെരി എ, റയലിനായി 311, മാഞ്ചസ്റ്റർ യൂണൈറ്റഡിനായി 84 എന്നിവയാണ് റൊണാൾഡോ നേടിയ ഗോളുകൾ.

കായികം

വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ പുലിക്കുട്ടികള്‍

വിജയലക്ഷ്യം 47 പന്ത് ബാക്കിയാകെ ഇന്ത്യ വിൻഡീസിനെ അനായാസമായി തോൽപിച്ചു. വിൻഡീസിന്റെ 50 ഓവറിൽ 322 എന്ന സ്കോറാണ് ഇന്ത്യ മറികടന്നത്. 42.1 ഓവറിൽ 2 വിക്കറ്റും 326 റൺസും ഇന്ത്യ നേടി. 140 റൺസ് നേടിയ വിരാട് കോഹ്ലിയാണ് മാൻ ഓഫ് ദി മാച്ച്.രോഹിത് ശർമ്മ 117 പന്തിൽ 152 റൺസും നേടി. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. ശിഖർ ധവാൻ തുടക്കത്തിൽ തന്നെ പുറത്തായിരുന്നു. എങ്കിലും Read more…

കായികം

ലെജെന്റ്‌സ് ഫുട്‌ബോളിന്റെ സഹായം കൈമാറി

പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ആരംഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലെജെൻസ് ഫുട്ബോൾ 10.5 ലക്ഷം രൂപ കൈമാറി. ധനശേഖരാർത്ഥം കൊൽക്കത്തയിൽ നടന്ന ലെജെന്റ്സ് ഫുട്ബോൾ മത്സരത്തിൽ നിന്നും ലഭിച്ച തുക മുൻ ഇന്ത്യൻ നായകൻ ഐ.എം വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

കായികം

സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പ് ഇന്ത്യ സെമിയില്‍

ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം തുടര്‍ച്ചയായ നാലാം വിജയത്തോടെ സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പ് സെമിയിലെത്തി. ഓസ്‌ട്രേലിയയാണ് നിലവിലെ ജേതാക്കള്‍. ഓസ്‌ട്രേലിയയെ 5-4 നു തോല്‍പിച്ചാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്.

യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന യാതനകളുടെ ഒരു നേര്‍ക്കാഴ്ച പോലെ അവള്‍ ആശുപത്രിക്കിടക്കയില്‍ കിടന്നു. ന്യൂയോര്‍ക്ക് ടൈംസിനു ലഭിച്ച ഏഴു വയസ്സുകാരി അമാലിന്റെ ചിത്രം വളരെപ്പെട്ടെന്നു ലോകശ്രദ്ധ നേടി. പോഷകക്കുറവിനാല്‍ ആ കുഞ്ഞു ശരീരം ദുര്‍ബലമായിരുന്നു. ആശുപത്രിയില്‍ നിന്നും കുറച്ചകലെ മാറി ഒരു അഭയാര്‍ത്ഥി ക്യാംപില്‍ വച്ച് അവള്‍ മരിച്ചു. ‘എന്റെ ഹൃദയം തകര്‍ന്നു’ എന്ന് അമാലിന്റെ അമ്മ പ്രതികരിച്ചു. [][][]    മഹാത്മാ ഗാന്ധി സർവകലാശാല പ്ലേസ്‌മെന്റ് സെല്ലും എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘ദിശ 2018’ നവംബർ മൂന്നിന് കോട്ടയത്തെ എം.ജി. സർവകലാശാല കാമ്പസിൽ നടക്കും. [][][]    എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ്‌ കാര്‍ത്ത്യായനി അമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു കാര്‍ത്ത്യായനി അമ്മ. തന്റെ ചുറ്റുംകൂടി നിന്നവരിലെല്ലാം ചിരി പടര്‍ത്തിയായിരുന്നു കാര്‍ത്ത്യായനി അമ്മയുടെ സംസാരം. വിറച്ച്‌ വിറച്ചു കൊണ്ടു കാര്‍ത്ത്യായനി അമ്മ ഇനിയും ജീവിതത്തെക്കുറിച്ചു തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു. [][][]    കേരളത്തിൽ ദുരൂഹ സാഹചര്യത്തില്‍ മകള്‍ രണ്ട് മാസം മുമ്പ്‌ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതായി ജിദ്ദയിലുള്ള രക്ഷിതാക്കള്‍ പരാതിപ്പെട്ടു. യുവതിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് ആരോപിച്ചു. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. [][][]