അടുക്കള

പാചക വാതക വില കൂട്ടി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കൂട്ടി. പാചകവാതക സിലിണ്ടറുകൾക്കാണ് ഇപ്രാവശ്യം വില കുത്തനെ കൂട്ടിയത്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്. മാസാവസാനത്തില്‍ കൂടുന്ന അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള തീരുമാനമെടുത്തത്. ജൂണ്‍ മാസം മുതല്‍ തുടർച്ചയായ ആറാം തവണയാണ് പാചക വാതക വില കൂടുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും വില വർദ്ധനയ്ക്ക് കാരണമായതെന്ന്‌ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.

അടുക്കള

പ്രവാസികള്‍ക്ക് തിരിച്ചടിയാകാന്‍ ട്രംപിന്റെ പുതിയ തീരുമാനം

വാഷിങ്ടൻ: അമേരിക്കൻ പൗരത്വം  പ്രവാസികൾക്കു ജനിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന രീതിക്കു മാറ്റം വരുത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിയമത്തില്‍ മാറ്റം വരുത്താന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡർ ഇറക്കാൻ പ്രസിഡന്റ്‌ തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചു. കര്‍ശന നിലപാടുകള്‍ കുടിയേറ്റത്തിനെതിരെ എടുക്കുന്ന ട്രംപിന്റെ നിര്‍ണായക ചുവടുവയ്പ്പാണ് ഈ തീരുമാനം. ‘ഒരാൾ ഇവിടെ വരുന്നു. അയാൾക്കു കുഞ്ഞുണ്ടാകുന്നു. ആ കുഞ്ഞിനു യുഎസ് പൗരത്വവും എല്ലാ അവകാശങ്ങളും ലഭിക്കുന്നു. ലോകത്ത് 85 വർഷമായി ഇങ്ങനെയൊരു സാഹചര്യമുള്ളത് യുഎസിൽ Read more…

അടുക്കള

ചിക്കന്‍ വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും അറിയേണ്ട കാര്യങ്ങള്‍

1. അടപ്പുള്ള ഫുഡ് ഗ്രേസ് പാത്രങ്ങളില്‍ വേണം ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിക്കാന്‍. 2. പിങ്ക് നിറം പാചകം ചെയ്ത ചിക്കനില്‍ കണ്ടാല്‍ അത് വേണ്ടത്ര വെന്തിട്ടില്ലെന്ന് മനസിലാക്കാം. 3. ചിക്കന്‍ വാങ്ങുമ്പാള്‍ തൂവല്‍, രോമങ്ങള്‍ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പുവരുത്തുക. 4. വൃത്തിയുള്ള വെള്ളത്തില്‍ കഴുകുക. ഉപ്പോ, മഞ്ഞളോ ചേര്‍ത്ത് നന്നായി തിരുമ്മിക്കഴുകുക. 5. ഉറപ്പില്ലാത്തതും വലിയുന്നതുമാണ്‌  മാംസം  എന്ന്‌ കണ്ടാല്‍ പാകം ചെയ്യരുത്. 6. ചിക്കന് ചുവപ്പുനിറമോ മറ്റോ കാണുന്നുണ്ടെങ്കില്‍ രാസവസ്തുക്കള്‍ Read more…

അടുക്കള

തലേദിവസം ഇഞ്ചി ചതച്ചിട്ട വെള്ളം വെറുംവയറ്റില്‍ കഴിക്കൂ

ഒരു ഗ്ലാസ് ഇഞ്ചിവെള്ളം രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്‌. ഇളം ചൂടുവെള്ളത്തില്‍ ഫ്രഷ് ഇഞ്ചി ചതച്ചിട്ട് ഈ വെള്ളം രാവിലെ എടുത്ത് ഊറ്റിക്കുടിയ്ക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച് ഇളംചൂടോടെ കുടിയ്ക്കാം. ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.  ജിഞ്ചറോള്‍ എന്ന വസ്തുവില്‍ നിന്നാണ് ഇഞ്ചിയ്ക്കു ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കുന്നത്. . ഇതിലെ പ്രധാന പോഷക ഗുണമായി പ്രവര്‍ത്തിയ്ക്കുന്നത് ഇതാണ്. ചുരുങ്ങിയതു 10 മണിക്കൂറെങ്കിലും ഇഞ്ചി ചതച്ച് ഈ വെളളത്തില്‍ കിടക്കണം. ഇത് Read more…

അടുക്കള

പാണാവള്ളി പഞ്ചായത്തിൽ മാതൃകാഗ്രാമം പദ്ധതിയുടെ ഭാഗമായി 1000 വനിതകൾക്ക് മുട്ടക്കൊഴി വിതരണം ചെയ്യും: മന്ത്രി കെ.രാജു.

പാണാവള്ളി:  മാതൃകാഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വനിത ‘മിത്രം പദ്ധതി’ പ്രകാരം പാണാവള്ളി ഗ്രാമപ്പഞ്ചായത്തിലെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ട  1000 വനിതകൾക്ക് 10 മുട്ടക്കോഴിയെ വീതം വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ-വനംവകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പാണാവള്ളി ഗ്രാമപ്പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15ലക്ഷം രൂപയാണ്‌ ഇതിനായി പാണവള്ളി ഗ്രാമപ്പഞ്ചായത്തിന്  അനുവദിക്കുക. ഉപഭോക്താക്കൽ 250 രൂപയാണ് ഇതിനായി നൽകേണ്ടത്. ബാക്കി 1250 രൂപ പൗൾട്രി ഡെവലപ്പ്‌മെന്റ് Read more…

അടുക്കള

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം

അമ്പലപ്പുഴ: എയ്റോബിക് കമ്പോസ്റ്റ് ഉൾപ്പടെയുള്ള പരിസ്ഥിതിക്ക് അനുയോജ്യമായ  നവീന പദ്ധതികൾ  നടപ്പിലാക്കുന്ന അമ്പലപ്പുഴ ബ്ലോക്കിന്റെ പ്രവർത്തനങ്ങൾ മാതൃക പരമാണെന്ന്  പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു.  വണ്ടാനം മെഡിക്കൽ കോളജ് അങ്കണത്തിൽ നിർമ്മിച്ച എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. മെഡിക്കൽ കോളേജിലെ പല നിർമ്മാണ പ്രവർത്തനങ്ങൾക്കും കാലതാമസം നേരിടുന്നു. കെട്ടിട നിർമാണ വിഭാഗത്തിന്റെ  പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്ന രീതി മാറണം എന്നും മന്ത്രി Read more…

അടുക്കള

വെറുതെയല്ല വെളുത്തുള്ളി

വെളുത്തുള്ളിയിലെ വല്യ കാര്യങ്ങൾ   1. വയറിളക്കത്തിനുത്തമ മരുന്നാണിത്. 2. ദഹനത്തെ സഹായിക്കുന്നു. 3. വയറ്റില്‍ നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നു. 4. ചെറിയ തോതിലെ വിഷബാധ തടയാൻ ഉപകരിക്കുന്നു. 5. പ്രമേഹം, ചിലയിനം കാന്‍സര്‍, വിഷാദം എന്നിവയെ വരെ തടുക്കുന്നു. ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ, ശ്വാസകോശസംബന്ധമായ രോഗങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കും. 6. അല്പം ചൂട് വെള്ളത്തില്‍ കുറച്ചധികം വെളുത്തുള്ളി ചേര്‍ത്തു തിളപ്പിച്ച് ആ വെള്ളം കുടിച്ചാൽ മലശോധന ശരിയാകും. Read more…

അടുക്കള

പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കല്ലേ

പ്ലാസ്റ്റിക്കിന്റെ ഉപയോഗം ശരീരത്തിനും പ്രകൃതിക്കും നന്നല്ല എന്നത് എല്ലാവര്ക്കും അറിയാവുന്നതാണ്. എങ്കിലും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ നാം പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരാണ്. പാകം ചെയ്ത ഭക്ഷണം പ്ലാസ്റ്റിക് പാത്രത്തിൽസൂക്ഷിക്കുന്നതും വിളമ്പുന്നതും അനാരോഗ്യകരമായ ഒരു ശീലമാണെങ്കിലും നമുക്ക് പ്ലാസ്റ്റിക് പത്രങ്ങൾ ഒരു ശീലമായിപ്പോയി. ഉപയോഗിക്കുന്നതു പോലെതന്നെ ഈ പാത്രങ്ങള്‍ വൃത്തിയാക്കേണ്ട കാര്യത്തിലും നമ്മള്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. എത്ര വൃത്തിയാക്കിയാലും പ്ലാസ്റ്റിക് പാത്രത്തിലെ എണ്ണമയം കളയുക ബുദ്ധിമുട്ടാണ്. മസാല വിഭവങ്ങളോ, എണ്ണയോ ആണെങ്കില്‍ പറയണ്ടാ. Read more…

അടുക്കള

വ്യത്യസ്തമായൊരു ഭക്ഷ്യദിനാചരണം

നാടൻ ഭക്ഷ്യ വിപണന മേള പാനൂർക്കര യു.പി.എസിലെ ഭക്ഷ്യദിനാചരണം തികച്ചും വ്യത്യസ്തം തൃക്കുന്നപ്പുഴ: ‘ഇലയട, കിണ്ണത്തപ്പം, അച്ചപ്പം, കുഴലപ്പം, റവയുണ്ട എന്നിവ ഇവിടെ വിൽക്കപ്പെടും’. ഇതൊരു ഗ്രാമീണ ചായക്കടയിലെ വാചകങ്ങളല്ല. മറിച്ച് തൃക്കുന്നപ്പുഴയിലെ പാനൂർക്കര ഗവ. യു.പി.എസ്. സ്‌കൂളിലെ ഭക്ഷ്യദിനാചരണ പരിപാടിയിൽ വിദ്യാർഥികൾ തന്നെ വിൽപ്പനയ്‌ക്കെത്തിച്ച നാടൻ  വിഭവങ്ങളാണിവ. തികച്ചും പ്രകൃത്തി ദത്തമായ രീതീയിൽ ഉണ്ടാക്കിയെടുത്ത നാടൻ ഭക്ഷ്യ വസ്തുക്കൾ, ശീതള പാനീയങ്ങൾ എന്നിവ മാത്രമാണ് ഭക്ഷ്യമേളയിലുണ്ടായിരുന്നത്. പുതുതലമുറയ്ക്ക് തീരെ Read more…

അടുക്കള

ബദാം കഴിക്കാം

ബദാമിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോള്‍ ക്രമപ്പെടുത്തുന്നു. ബദാം ഹൃദയാരോഗ്യത്തിനു മികച്ചതാണ്. ചീത്ത കൊളസ്ട്രോളിനെ പുറംതള്ളി നല്ല കൊളസ്ട്രോളിനെ ശരീരത്തിൽ നില നിർത്തുന്നു. പ്രമേഹത്തിനു കാരണമാകുന്ന hemoglobin A1C കുറയ്ക്കുന്നു. ശരീരത്തിലെ ഗ്ലൂക്കോസ് നില ക്രമപ്പെടുത്തുന്നു. ബദാമിന്റെ തൊലിയോടെയാണ് കഴിക്കാന്‍ ഉത്തമം.

യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന യാതനകളുടെ ഒരു നേര്‍ക്കാഴ്ച പോലെ അവള്‍ ആശുപത്രിക്കിടക്കയില്‍ കിടന്നു. ന്യൂയോര്‍ക്ക് ടൈംസിനു ലഭിച്ച ഏഴു വയസ്സുകാരി അമാലിന്റെ ചിത്രം വളരെപ്പെട്ടെന്നു ലോകശ്രദ്ധ നേടി. പോഷകക്കുറവിനാല്‍ ആ കുഞ്ഞു ശരീരം ദുര്‍ബലമായിരുന്നു. ആശുപത്രിയില്‍ നിന്നും കുറച്ചകലെ മാറി ഒരു അഭയാര്‍ത്ഥി ക്യാംപില്‍ വച്ച് അവള്‍ മരിച്ചു. ‘എന്റെ ഹൃദയം തകര്‍ന്നു’ എന്ന് അമാലിന്റെ അമ്മ പ്രതികരിച്ചു. [][][]    മഹാത്മാ ഗാന്ധി സർവകലാശാല പ്ലേസ്‌മെന്റ് സെല്ലും എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘ദിശ 2018’ നവംബർ മൂന്നിന് കോട്ടയത്തെ എം.ജി. സർവകലാശാല കാമ്പസിൽ നടക്കും. [][][]    എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ്‌ കാര്‍ത്ത്യായനി അമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു കാര്‍ത്ത്യായനി അമ്മ. തന്റെ ചുറ്റുംകൂടി നിന്നവരിലെല്ലാം ചിരി പടര്‍ത്തിയായിരുന്നു കാര്‍ത്ത്യായനി അമ്മയുടെ സംസാരം. വിറച്ച്‌ വിറച്ചു കൊണ്ടു കാര്‍ത്ത്യായനി അമ്മ ഇനിയും ജീവിതത്തെക്കുറിച്ചു തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു. [][][]    കേരളത്തിൽ ദുരൂഹ സാഹചര്യത്തില്‍ മകള്‍ രണ്ട് മാസം മുമ്പ്‌ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതായി ജിദ്ദയിലുള്ള രക്ഷിതാക്കള്‍ പരാതിപ്പെട്ടു. യുവതിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് ആരോപിച്ചു. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. [][][]