കേരളം

അമ്മച്ചി സൂപ്പറാ…

വാര്‍ദ്ധക്യത്തിലും നാലാം ക്ലാസ് പരീക്ഷ എഴുതിയാണ് ഹരിപ്പാട്ടുകാരി കാര്‍ത്ത്യായനി അമ്മ ആദ്യം വാര്‍ത്തകളില്‍ താരമായത്. എന്നാല്‍ ഇന്ന് കേരളക്കരയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട് 96-ാം വയസ്സില്‍ 98 മാര്‍ക്ക് നേടിക്കൊണ്ട് കാര്‍ത്ത്യായനി അമ്മ വീണ്ടും വാര്‍ത്താ താരമായി. പക്ഷെ ജീവിതത്തിന്റെ സായാഹ്നത്തിലും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത കാര്‍ത്ത്യായനി അമ്മ ദേശിയ മാധ്യമങ്ങളിലും താരമായിരിക്കുന്നു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ്‌ കാര്‍ത്ത്യായനി അമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ Read more…

ദുബായ്

പുസ്തക പ്രണയിനി മറിയം

പുതു തലമുറയില്‍ വായനാശീലം വളര്‍ത്തുന്നതിനായി സംഘടിപ്പിച്ച രാജ്യാന്തര വായനാ മത്സരത്തില്‍ മൊറോക്കോയില്‍ നിന്നുള്ള ഒന്‍പതു വയസ്സുകാരി  മറിയം അംജൂന്‍ വിജയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതുമയുള്ള ഈ പുസ്തക പ്രണയ പദ്ധതി പ്രഖ്യാപിച്ചത്. സമ്മാനത്തുക ഒന്നരലക്ഷം ഡോളറാണ്.   ഒരു കോടി കുട്ടികളാണ് ഈ പുസ്തക പ്രണയ പദ്ധതിയില്‍ മത്സരിച്ചു. 52000 സ്കൂളുകള്‍ പദ്ധതിയില്‍ പങ്കെടുത്തു. ഓരോ കുട്ടിയും 50 പുസ്തകങ്ങളാണ് മത്സരത്തില്‍ Read more…

ആലപ്പുഴ

കുരുന്നുകൾക്ക് സൗജന്യ വസ്ത്രാലയം ഒരുക്കി മറ്റത്തിൽ ഭാഗം ഗവണ്മെന്റ് എൽ പി സ്കൂൾ

അരൂക്കുറ്റി: അരൂക്കുറ്റി മറ്റത്തിൽ ഭാഗം ഗവണ്മെന്റ് എൽ.പി.സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഇപ്പോൾ മനസ്സറിഞ്ഞ് സന്തോഷിക്കുന്നുണ്ട്. തങ്ങളുടെ പൊന്നോമനകൾക്ക് വിശേഷദിവസം ഒരു പുതിയ ഉടുപ്പ് വാങ്ങി കൊടുക്കാൻ സാധിക്കാതെ തേങ്ങിയിട്ടുണ്ട് കൂലിപ്പണിക്കാരായ ഇവരിൽ ചിലരെങ്കിലും. പക്ഷെ മറ്റത്തിൽ ഭാഗം ഗവണ്മെന്റ് സ്കൂളിലെ  കുട്ടികൾ ഇപ്പോൾ സന്തോഷത്തിലാണ്. അവർക്ക് എപ്പോൾ വസ്ത്രം വേണമെങ്കിലും ധൈര്യമായി എത്താം  സ്കൂളിലെ സൗജന്യ വസ്ത്രാലയത്തിലേക്ക്. അരൂക്കുറ്റിയിലെ മറ്റത്തിൽ ഭാഗം ഗവർമെൻറ് എൽ.പി. സ്കൂളിന്റെ സംരംഭമാണ്  സൗജന്യ വസ്ത്രാലയം. Read more…

ആരോഗ്യം

അമൃത വിശ്വവിദ്യാപീഠത്തിന്   കേന്ദ്രസർക്കാർ എക്‌സ്‌ലൻസ്  അവാർഡ്

കൊച്ചി : ഗോത്രവർഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് ഇന്ത്യയിലെ ഗോത്രവർഗമേഖലകളിൽ വിദ്യാഭ്യാസം, ആരോഗ്യം, കമ്പ്യൂട്ടർ സാക്ഷരത തുടങ്ങിയ വിവിധപഠനപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ അമൃതവിശ്വവിദ്യാപീഠത്തിന് കേന്ദ്രസർക്കാർ ഗോത്രവിഭാഗമന്ത്രാലയത്തിന്റെ അംഗീകാരമായ എക്‌സ്‌ലൻസ് അവാര്‍ഡ്  നല്‍കി. ഗോത്രവിഭാഗത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യ,  കമ്പ്യൂട്ടർ സാക്ഷരതാ എന്നി കാര്യങ്ങളിൽ അമൃത വിശ്വവിദ്യാപീഠം നൽകിയ മഹത്തായ  സംഭാവനകൾ പരിഗണിച്ചാണ് അവാര്‍ഡ്‌. ഇന്ത്യയിലെ പിന്നോക്കാവസ്ഥയിലുള്ള 101 ഗ്രാമങ്ങൾ ദത്തെടുത്തു അവിടുത്തെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അമൃതവിശ്വവിദ്യാപീഠം സർവകലാശാലഐക്യരാഷ്ര സഭയുടെ ആഗോളവ്യാപകമായ സുസ്ഥിര വികസന പദ്ധതിയോടു ചേർന്ന് പോകുന്നതാണെന്നു കേന്ദ്രസർക്കാർ ഗോത്രവർഗ്ഗാമന്ത്രലയം വിലയിരുത്തി. ട്രൈബൽ മന്ത്രലയത്തിന്റെ ഈ അംഗീകാരം അമൃതസർവ്വകലാശാലക്ക് ലഭിച്ചത് അഭിമാനാർഹമായനേട്ടമാണെന്നും തങ്ങളുടെ അടുത്ത ലക്ഷ്യങ്ങൾ ഗോത്രവർഗക്കാർക്കിടയിൽ ഡിജിറ്റൽ സാക്ഷരത, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം, ദന്തപരിപാലനം, പോഷകാഹാരക്കുറവ്, ഡിജിറ്റൽ സുരക്ഷ, ഗർഭകാല ആരോഗ്യപരിരക്ഷ, വാക്സിനേഷൻ തുടങ്ങി അടിയന്തിര ശ്രദ്ധ ആവശ്യമായ വിവിധവിഷയങ്ങളിൽ ബോധവത്കരണം നടത്തുക എന്നത് അമൃത സർവകലാശാലയുടെ പരിഗണനയിൽ വരുന്ന അറിയന്തിര പദ്ധതികളാണെന്നു അമൃത സർവകലാശാലയുടെ അമൃത സെന്റർ ഫോർ റിസർച്ച് വിഭാഗം (അമൃത ക്രിയേറ്റ് ) ഡയറക്ടർ Read more…

Featured Video Play Icon
ലേറ്റസ്റ്റ് ന്യൂസ്

മാന്‍ ബുക്കര്‍ പട്ടികയില്‍ വനിതാധിപത്യം

സ്ത്രീ എഴുത്തുകാര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഇക്കൊല്ലത്തെ മാന്‍ ബുക്കര്‍ സമ്മാനത്തിനു വേണ്ടിയുള്ള ഹ്രസ്വപട്ടിക പ്രസിദ്ധീകരിച്ചു. ആറെണ്ണത്തില്‍ നാലെണ്ണവും വനിതകള്‍ എഴുതിയതാണ്. പട്ടികയില്‍ സ്ഥാനം നേടിയവരിരില്‍ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി ഡെയ്‌സി ജോണ്‍സനാണ്. ഡെയ്‌സിയുടെ ആദ്യ നോവലായ ‘എവരിതിങ് അണ്ടര്‍’ എന്ന നോവലാണ് പരിഗണിക്കപ്പെട്ടത്. അന്ന ബേണ്‍സിന്റെ ‘മില്‍ക്മാന്‍’, റോബിന്‍ റോബര്‍ട്‌സിന്റെ ‘ദ ലോങ് ടേക്ക്’, റേച്ചല്‍ കഷ്‌നറിന്റെ ‘ദ മാര്‍സ് റൂം’, റിച്ചര്‍ഡ് പവേഴ്‌സിന്റെ ‘ദി ഓവര്‍സ്‌റ്റോറി’, എ.സി Read more…

Featured Video Play Icon
ലേറ്റസ്റ്റ് ന്യൂസ്

ഇന്ന് ആനി ബസന്റ് ചരമ ദിനം

  ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച ആംഗ്ലോ-ഐറിഷ് വനിതയാണ് ആനി ബസന്റ്. ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്പതു വര്‍ഷത്തോളം ജീവിച്ച മഹത് വ്യക്തിത്വമായിരുന്നു അവര്‍. 1847 ഒക്ടോബർ 1 ന്‌ ഇംഗ്ലണ്ടില്‍ ആനി  വുഡ് ജനിച്ചു.  പിതാവ് വില്യം പി. വുഡ് ഒരു ബഹുഭാഷാ പണ്ഡിതനും പുരോഗമനവാദിയുമായിരുന്നു. അമ്മയാകട്ടേ തികഞ്ഞ മതവിശ്വാസിയും. ആനി വുഡിന്‌ അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. ഒരു സത്രം നടത്തിയാണ്‌ അമ്മ ആനിയെ പഠിപ്പിച്ചത്. എന്നാൽ ഉന്നതവിദ്യാഭ്യാസം Read more…

Featured Video Play Icon
കേരളം

കേരള സ്‌കൂള്‍ കലോത്സവം ഇക്കൊല്ലം ആലപ്പുഴയില്‍

  ഒരുപാട് ആശങ്കകള്‍ക്കിടയില്‍ അവസാനം കലോത്സവത്തിന്റെ വേദി തീരുമാനിച്ചു. ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ വച്ച് നടക്കുമെന്ന് മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അറിയിച്ചു. ഒക്ടോബറില്‍ കായിക മേള തിരുവനന്തപുരത്തും, ശാസ്‌ത്രോത്സവം നവംബറില്‍ കണ്ണൂരില്‍ വച്ചും, സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ അവസാനം കൊല്ലത്തും നടക്കും. പ്രളയക്കെടുതിയില്‍ കലോത്സവത്തിന്റെ കാര്യത്തില്‍ നേരിട്ട ആശയക്കുഴപ്പങ്ങള്‍ക്ക് ഈ അറിയിപ്പൊരു ആശ്വാസമായി. പൂര്‍ണമായും ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നുണ്ട്. പക്ഷേ, മത്സരാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. മേളകളില്‍ കുടുംബശ്രീയാണ് Read more…

Featured Video Play Icon
ആരോഗ്യം

നാളെ ഓസോണ്‍ ദിനം

  ‘Keep cool and carry on, The Montreal Protocol’ എന്ന തീമുമായിട്ടാണ് ഈ വര്‍ഷത്തെ ഓസോണ്‍ ദിനം ലോകമെമ്പാടും ആചരിക്കപ്പെടുന്നത്.  ഓസോണ്‍ പാളിയുടെ സംരക്ഷണമാണ് പ്രധാനമായും ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഓസോണ്‍ പാളി എന്താണ്‌? ‘ഓസീന്‍’ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഓസോണ്‍ എന്ന വാക്ക് രൂപം കൊണ്ടത്. ‘മണം’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. സൂര്യനില്‍ നിന്നുള്ള അപകടകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുകയാണ് ഓസോണ്‍ Read more…

Featured Video Play Icon
കേരളം

ഓണം-ക്രിസ്തുമസ് പരീക്ഷകള്‍ക്കു പകരം അര്‍ധ വാര്‍ഷിക പരീക്ഷ

തിരുവനന്തപുരം ∙ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഓണം, ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കി.  അതിനു പകരം അർധവാർഷിക പരീക്ഷ നടത്തുമെന്നു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. ഓണപ്പരീക്ഷ നേരത്തേതന്നെ ഉപേക്ഷിച്ചിരുന്നു. പരീക്ഷയുടെ വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കും. അർധവാർഷിക പരീക്ഷ ഏതുമാസം നടത്തണം എന്നതുൾപ്പെടെയുള്ളവിശദാംശങ്ങൾ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് കമ്മിറ്റിയാണ് തീരുമാനിക്കുന്നത്‌  യോഗത്തിനു തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന യാതനകളുടെ ഒരു നേര്‍ക്കാഴ്ച പോലെ അവള്‍ ആശുപത്രിക്കിടക്കയില്‍ കിടന്നു. ന്യൂയോര്‍ക്ക് ടൈംസിനു ലഭിച്ച ഏഴു വയസ്സുകാരി അമാലിന്റെ ചിത്രം വളരെപ്പെട്ടെന്നു ലോകശ്രദ്ധ നേടി. പോഷകക്കുറവിനാല്‍ ആ കുഞ്ഞു ശരീരം ദുര്‍ബലമായിരുന്നു. ആശുപത്രിയില്‍ നിന്നും കുറച്ചകലെ മാറി ഒരു അഭയാര്‍ത്ഥി ക്യാംപില്‍ വച്ച് അവള്‍ മരിച്ചു. ‘എന്റെ ഹൃദയം തകര്‍ന്നു’ എന്ന് അമാലിന്റെ അമ്മ പ്രതികരിച്ചു. [][][]    മഹാത്മാ ഗാന്ധി സർവകലാശാല പ്ലേസ്‌മെന്റ് സെല്ലും എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘ദിശ 2018’ നവംബർ മൂന്നിന് കോട്ടയത്തെ എം.ജി. സർവകലാശാല കാമ്പസിൽ നടക്കും. [][][]    എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ്‌ കാര്‍ത്ത്യായനി അമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു കാര്‍ത്ത്യായനി അമ്മ. തന്റെ ചുറ്റുംകൂടി നിന്നവരിലെല്ലാം ചിരി പടര്‍ത്തിയായിരുന്നു കാര്‍ത്ത്യായനി അമ്മയുടെ സംസാരം. വിറച്ച്‌ വിറച്ചു കൊണ്ടു കാര്‍ത്ത്യായനി അമ്മ ഇനിയും ജീവിതത്തെക്കുറിച്ചു തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു. [][][]    കേരളത്തിൽ ദുരൂഹ സാഹചര്യത്തില്‍ മകള്‍ രണ്ട് മാസം മുമ്പ്‌ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതായി ജിദ്ദയിലുള്ള രക്ഷിതാക്കള്‍ പരാതിപ്പെട്ടു. യുവതിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് ആരോപിച്ചു. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. [][][]