Featured Video Play Icon
ആരോഗ്യം

ബാലഭാസ്‌കറും ഭാര്യയും ഗുരുതരാവസ്ഥയില്‍

  സുപ്രസിദ്ധ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്യം അപകടത്തിൽപെട്ട് രണ്ടു വയസുകാരി മകൾ തേജസ്വിനി  മരിച്ചു. ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അർജുനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്നലെ പുലർച്ചെ നാലോടെ ദേശീയ പാതയിൽ പള്ളിപ്പുറം  സി ആർ പി എഫ് ക്യാമ്പ് ജംക്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാര്യമായി പരിക്കേറ്റതിനാൽ Read more…

Featured Video Play Icon
എറണാകുളം

സ്വാതി ഫെസ്റ്റ് 2018

  തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ വച്ച് 22, 23 തീയതികളിലായി സ്വാതിതിരുന്നാള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്വാതി ഫെസ്റ്റ് നടക്കും. സ്വാതിതിരുന്നാള്‍ ട്രസ്റ്റിന്റെ കലാവിരുന്നാണ് സ്വാതി ഫെസ്റ്റ്. 22ആം തീയതി പഞ്ചാരിമേളത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. അതിനു ശേഷം അനുഗ്രഹീത കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തകലാരൂപങ്ങള്‍ അരങ്ങേറും. കൂടാതെ സംഗീതാരാധനയും ശ്രുതിലയവും ഉണ്ടായിരിക്കും. രാത്രി 7.45 നു കളരിപ്പയറ്റും, 8-നു സിനിമാറ്റിക് ഡാന്‍സുമുണ്ട്. 23-നു രാവിലെ ഒമ്പതിന് Read more…

വിനോദം

ഒരു പാട്ട് രക്ഷിച്ച രാജ്യം : പാട്ട് ലോകവിസ്മയം !

ഒരു കടലും അതിനു നടുവിലൊരു കരയും. അങ്ങനെയുള്ളൊരു നാട്ടിൽ നിന്നാണ് ഈ പാട്ട് വന്നത്. കുപ്പിഭരണിയിൽ നിന്നുതിർന്നു വീണൊരു കുഞ്ഞു മുത്തുപോലെ ചിരിച്ചുലഞ്ഞ സ്പാനിഷ് ഗാനം. കടലോരത്ത് ജീവിക്കുന്ന മനുഷ്യന്റെ ചിരികളേയും കളികളേയും ആ നാടിന്റെ നിറത്തേയും ആകാശത്തിന്റെ സന്തോഷത്തേയും പാടിയ ആ പാട്ടാണ് ഡെസ്പാസീത്തോ. ലോകത്തെ ഏറ്റവും കുഞ്ഞു ദ്വീപുകളിലൊന്നായ പ്യൂർട്ടോ റിക്കോയില്‍ നിന്ന് പിറവി കൊണ്ട് ലോകത്തിന്റെ കാതോരങ്ങളെ കീഴടക്കിയ ഈ പാട്ടാണ് പോയ വർഷം ലോകം Read more…

സംഗീതം

സംഗീതസംവിധാനം രമേശ് നാരായണന്‍ : ആലാപനം പെൺമക്കൾ !

പണ്ഡിറ്റ് രമേശ് നാരായണൻ സംഗീത സംവിധാനം നിർവ്വഹിച്ച പാതി എന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങൾ പാടിയിരിക്കുന്നത് അദ്ദേഹത്തിന്റെ മക്കൾ തന്നെയാണ്. സംസ്ഥാന അവാർഡ് ജേത്രി കൂടിയായ മധുശ്രീ നാരായണനും സഹോദരി മധുവന്തി നാരായണനും. മെലഡി ഗാനങ്ങളാണ് ഇരുവരും പാടിയിരിക്കുന്നത്. ‘മിഴിനീരു പെയ്യുന്ന’ എന്നു തുടങ്ങുന്ന പാട്ടാണ് മധുവന്തിയുടെ സ്വരത്തിൽ. ‘തേരി ദുനിയ’ എന്നൊരു ഹിന്ദി ഗാനമാണ് മധുശ്രീ പാടിയത്. അർഥവത്തായ വരികളും അതുപോലെ മനോഹരമായ ഈണവുമുള്ള പാട്ടുകളെ ശ്രോതാക്കളുടെ ഉളളം Read more…

യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന യാതനകളുടെ ഒരു നേര്‍ക്കാഴ്ച പോലെ അവള്‍ ആശുപത്രിക്കിടക്കയില്‍ കിടന്നു. ന്യൂയോര്‍ക്ക് ടൈംസിനു ലഭിച്ച ഏഴു വയസ്സുകാരി അമാലിന്റെ ചിത്രം വളരെപ്പെട്ടെന്നു ലോകശ്രദ്ധ നേടി. പോഷകക്കുറവിനാല്‍ ആ കുഞ്ഞു ശരീരം ദുര്‍ബലമായിരുന്നു. ആശുപത്രിയില്‍ നിന്നും കുറച്ചകലെ മാറി ഒരു അഭയാര്‍ത്ഥി ക്യാംപില്‍ വച്ച് അവള്‍ മരിച്ചു. ‘എന്റെ ഹൃദയം തകര്‍ന്നു’ എന്ന് അമാലിന്റെ അമ്മ പ്രതികരിച്ചു. [][][]    മഹാത്മാ ഗാന്ധി സർവകലാശാല പ്ലേസ്‌മെന്റ് സെല്ലും എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘ദിശ 2018’ നവംബർ മൂന്നിന് കോട്ടയത്തെ എം.ജി. സർവകലാശാല കാമ്പസിൽ നടക്കും. [][][]    എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ്‌ കാര്‍ത്ത്യായനി അമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു കാര്‍ത്ത്യായനി അമ്മ. തന്റെ ചുറ്റുംകൂടി നിന്നവരിലെല്ലാം ചിരി പടര്‍ത്തിയായിരുന്നു കാര്‍ത്ത്യായനി അമ്മയുടെ സംസാരം. വിറച്ച്‌ വിറച്ചു കൊണ്ടു കാര്‍ത്ത്യായനി അമ്മ ഇനിയും ജീവിതത്തെക്കുറിച്ചു തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു. [][][]    കേരളത്തിൽ ദുരൂഹ സാഹചര്യത്തില്‍ മകള്‍ രണ്ട് മാസം മുമ്പ്‌ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതായി ജിദ്ദയിലുള്ള രക്ഷിതാക്കള്‍ പരാതിപ്പെട്ടു. യുവതിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് ആരോപിച്ചു. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. [][][]