അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
രാജസ്ഥാൻ

60 ആഡംബര കാര്‍ ഉള്‍പ്പെടെ 100 കാറുകള്‍ മോഷ്ടിച്ച ആൾ പിടിയിൽ.

ജയ്പുര്‍: ആഡംബര കാറുകള്‍ മോഷ്ടിക്കുന്നയാള്‍ ജയ്പൂരില്‍ പിടിയിലായി. ഡല്‍ഹിയില്‍ നിന്ന് 60 ആഡംബരകാറുകൾ ഉള്‍പ്പെടെ മൊത്തം 100 കാറുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജയ്പൂരിലെ ദസ്വ സ്വദേശിയായ രാജേഷ് മീന എന്ന രാഹുലിനെയാണ് ഷിപ്ര പാത്ത് പോലീസ് സ്‌റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്ന് മൂന്ന് കാറുകളും ഒരു ബൈക്കും പോലീസ് പിടികൂടി. ഇയാളുടെ താമസസ്ഥലം പരിശോധിച്ച പോലീസ്, ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള Read more…

Featured Video Play Icon
രാജസ്ഥാൻ

രാജസ്ഥാനില്‍ ഇനി മദ്യം വാങ്ങുമ്പോള്‍ ‘പശു സെസ്സും’ നല്‍കേണ്ടി വരും.

ജയ്പുര്‍ : ഇനി രാജസ്ഥാനില്‍  മദ്യം വാങ്ങുന്നവര്‍ ‘പശു സെസ്സും’ നല്‍കേണ്ടി വരും. വിലയോടൊപ്പം സര്‍ചാര്‍ജ് ആയി ഒരു തുക  ഈടാക്കാനാണ് രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ നീക്കം. ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉണ്ടായതായും ഈ വര്‍ഷം തന്നെ ‘പശു സെസ്സ്’ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമനിര്‍മാണം ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്. പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ചെലവഴിക്കുന്നതിനാണ് ഇതിലൂടെ ലഭിക്കുന്ന തുക ചെലവഴിക്കുക. സെസ്സ് ഈടാക്കുന്നതോടെ വിദേശമദ്യത്തിനും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും വില വര്‍ധിക്കും. എത്ര Read more…

Featured Video Play Icon
ഭാരതം

കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ കുറ്റക്കാരന്‍, മറ്റുള്ളവരെ വെറുതെ വിട്ടു.

ജോധ്പുര്‍ : മാനിനെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ കുറ്റക്കാരെന്ന് ജോധ്പൂർ കോടതി. സെയ്ഫ് അലിഖാൻ, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ വെറുതെവിട്ടു. കേസെടുത്ത് 20 വർഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ജോധ്പുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ദേവ്കുമാർ ഖത്രിയാണു വിധി പ്രസ്താവിച്ചത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് കൂടിയ ശിക്ഷ ആറു വര്‍ഷവും കുറഞ്ഞ ശിക്ഷ ഒരു വര്‍ഷവുമാണ്. കൂടിയ ശിക്ഷ തന്നെ സല്‍മാന് നല്‍കണമെന്ന് Read more…

ഭാരതം

ഗുരുത്വാകര്‍ഷണ നിയമം ആവിഷ്‌കരിച്ചത് ബ്രഹ്മഗുപ്തന്‍ ; രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി

ജയ്പൂര്‍: ശാസ്ത്രീയാടിസ്ഥാനമില്ലാത്ത പ്രസ്താവനകള്‍ നടത്തി വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്താറുള്ള രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്‌നാനി പുതിയ കണ്ടെത്തലുമായി രംഗത്ത്. ഗുരുത്വാകര്‍ഷണ നിയമം ആവിഷ്‌കരിച്ചത് പുരാതന ഭാരതത്തിലെ ശാസ്ത്രകാരനായ ബ്രഹ്മഗുപ്ത രണ്ടാമനാണെന്നാണ് ദേവ്‌നാനിയുടെ പ്രസ്താവന. ഗുരുത്വാകര്‍ഷണ നിയമം ആവിഷ്‌കരിച്ച ആധുനിക ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടനും 1000 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ആളാണ് ബ്രഹ്മഗുപ്ത രണ്ടാമനെന്നും അദ്ദേഹം പറയുന്നു. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയുടെ 72-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വസുദേവ് ദേവ്‌നാനി. യഥാര്‍ഥത്തില്‍ ആരാണ് ഗുരുത്വാകര്‍ഷണ Read more…

യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന യാതനകളുടെ ഒരു നേര്‍ക്കാഴ്ച പോലെ അവള്‍ ആശുപത്രിക്കിടക്കയില്‍ കിടന്നു. ന്യൂയോര്‍ക്ക് ടൈംസിനു ലഭിച്ച ഏഴു വയസ്സുകാരി അമാലിന്റെ ചിത്രം വളരെപ്പെട്ടെന്നു ലോകശ്രദ്ധ നേടി. പോഷകക്കുറവിനാല്‍ ആ കുഞ്ഞു ശരീരം ദുര്‍ബലമായിരുന്നു. ആശുപത്രിയില്‍ നിന്നും കുറച്ചകലെ മാറി ഒരു അഭയാര്‍ത്ഥി ക്യാംപില്‍ വച്ച് അവള്‍ മരിച്ചു. ‘എന്റെ ഹൃദയം തകര്‍ന്നു’ എന്ന് അമാലിന്റെ അമ്മ പ്രതികരിച്ചു. [][][]    മഹാത്മാ ഗാന്ധി സർവകലാശാല പ്ലേസ്‌മെന്റ് സെല്ലും എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘ദിശ 2018’ നവംബർ മൂന്നിന് കോട്ടയത്തെ എം.ജി. സർവകലാശാല കാമ്പസിൽ നടക്കും. [][][]    എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ്‌ കാര്‍ത്ത്യായനി അമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു കാര്‍ത്ത്യായനി അമ്മ. തന്റെ ചുറ്റുംകൂടി നിന്നവരിലെല്ലാം ചിരി പടര്‍ത്തിയായിരുന്നു കാര്‍ത്ത്യായനി അമ്മയുടെ സംസാരം. വിറച്ച്‌ വിറച്ചു കൊണ്ടു കാര്‍ത്ത്യായനി അമ്മ ഇനിയും ജീവിതത്തെക്കുറിച്ചു തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു. [][][]    കേരളത്തിൽ ദുരൂഹ സാഹചര്യത്തില്‍ മകള്‍ രണ്ട് മാസം മുമ്പ്‌ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതായി ജിദ്ദയിലുള്ള രക്ഷിതാക്കള്‍ പരാതിപ്പെട്ടു. യുവതിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് ആരോപിച്ചു. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. [][][]