Featured Video Play Icon
പാട്ന

ബീഹാറില്‍, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുമതി തേടി ഗവര്‍ണർക്കരികിലേക്ക് ആര്‍ജെഡി.

പറ്റ്‌ന: കര്‍ണാടകത്തില്‍ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തര്‍ക്കങ്ങള്‍ മുറുകി പുതിയ മാനങ്ങളിലേക്ക് കടക്കുമ്പോൾ, ബീഹാറിൽ മന്ത്രിസഭാ രൂപീകരണത്തിന് അനുവാദം തേടി ആര്‍ജെഡി ഗവര്‍ണറെ കണ്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി വിവാദമായതോടെയാണ് സമാന സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റക്ഷിയായ ആര്‍ജെഡി തങ്ങളെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കത്ത് നല്‍കിയത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവും മറ്റു സഖ്യകക്ഷി നേതാക്കളും തങ്ങളുടെ അംഗബലം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള Read more…

Featured Video Play Icon
പാട്ന

കാലിത്തീറ്റ കുംഭകോണം : ലാലുവിന് നാലാം കേസിൽ 14 വർഷം തടവും 60 ലക്ഷം പിഴയും

റാഞ്ചി : കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് 14 വർഷം തടവ്. 60 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രത്യേക സിബിഐ കോടതിയാണു വിധി പ്രസ്താവിച്ചത്. 1995–96 കാലയളവിൽ ഡുംക ട്രഷറിയിൽനിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കേസിലാണു വിധി. കേസിൽ 19 പേർ കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 31 പ്രതികളിൽ ബിഹാർ മുൻ മുഖ്യമന്ത്രി Read more…

പാട്ന

ലാലുവിന്‍റെ സഹായികള്‍ കള്ളക്കേസുണ്ടാക്കി നേരത്തെതന്നെ ജയിലിലെത്തിയെന്ന് റിപ്പോർട്ട്.

പട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ മൂന്നരവര്‍ഷം തടവുശിക്ഷ ലഭിച്ച ലാലു പ്രസാദ് യാദവിനെ പരിചരിക്കാന്‍ അദ്ദേഹത്തിന്റെ സഹായിയും പാചകക്കാരനും നേരത്തെതന്നെ ബര്‍സമുണ്ട ജയിലില്‍ എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ലാലുവിന്റെ പാചകക്കാരന്‍ ലക്ഷ്മണ്‍, സഹായി മദന്‍ യാദവ് എന്നിവര്‍ കള്ളക്കേസുണ്ടാക്കി ജയിലില്‍ എത്തിയെന്നാണ് ദേശീയ മാധ്യമം ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. റാഞ്ചി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസ് അറസ്റ്റുചെയ്തത്. രണ്ടുപേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ച് അവശനാക്കി 10,000 രൂപ കവര്‍ന്നുവെന്നായിരുന്നു റാഞ്ചി Read more…

പാട്ന

ലാലുവിന്‍റെ ശിക്ഷാ വിധി നാളത്തേക്ക് മാറ്റി

പാട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരെ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. അഭിഭാഷകനായ വിന്ദേശ്വരി പ്രസാദിന്‍റെ മരണത്തെ തുടര്‍ന്നാണ് റാഞ്ചി പ്രത്യേക സിബിഐ കോടതി ശിക്ഷാവിധി മാറ്റിവെച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് ഇന്ന് വിധി പറയാനിരുന്നത്. ലാലുപ്രസാദ് യാദവടക്കം 13 പേര്‍ കുറ്റക്കാരെന്ന് ഡിസംബര്‍ 23-ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ്‌ മിശ്രയടക്കം അഞ്ചുപേരെ Read more…

പാട്ന

കാലിത്തീറ്റ കുംഭകോണം കേസിൽ ലാലുപ്രസാദ് യാദവ് കുറ്റക്കാരന്‍

പാട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. റാഞ്ചി പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. കാലിതീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വിധി. ജനുവരി മുന്നിന് ശിക്ഷ വിധിക്കും. അതേസമയം ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയെ വെറുതെവിട്ടു. ഡിസംബര്‍ 13 ന് കോടതി കേസില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. 1991 മുതല്‍ 94 വരെയുള്ള കാലത്താണ് കാലിത്തീറ്റ കുംഭകോണം നടന്നത്. Read more…

യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന യാതനകളുടെ ഒരു നേര്‍ക്കാഴ്ച പോലെ അവള്‍ ആശുപത്രിക്കിടക്കയില്‍ കിടന്നു. ന്യൂയോര്‍ക്ക് ടൈംസിനു ലഭിച്ച ഏഴു വയസ്സുകാരി അമാലിന്റെ ചിത്രം വളരെപ്പെട്ടെന്നു ലോകശ്രദ്ധ നേടി. പോഷകക്കുറവിനാല്‍ ആ കുഞ്ഞു ശരീരം ദുര്‍ബലമായിരുന്നു. ആശുപത്രിയില്‍ നിന്നും കുറച്ചകലെ മാറി ഒരു അഭയാര്‍ത്ഥി ക്യാംപില്‍ വച്ച് അവള്‍ മരിച്ചു. ‘എന്റെ ഹൃദയം തകര്‍ന്നു’ എന്ന് അമാലിന്റെ അമ്മ പ്രതികരിച്ചു. [][][]    മഹാത്മാ ഗാന്ധി സർവകലാശാല പ്ലേസ്‌മെന്റ് സെല്ലും എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘ദിശ 2018’ നവംബർ മൂന്നിന് കോട്ടയത്തെ എം.ജി. സർവകലാശാല കാമ്പസിൽ നടക്കും. [][][]    എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ്‌ കാര്‍ത്ത്യായനി അമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു കാര്‍ത്ത്യായനി അമ്മ. തന്റെ ചുറ്റുംകൂടി നിന്നവരിലെല്ലാം ചിരി പടര്‍ത്തിയായിരുന്നു കാര്‍ത്ത്യായനി അമ്മയുടെ സംസാരം. വിറച്ച്‌ വിറച്ചു കൊണ്ടു കാര്‍ത്ത്യായനി അമ്മ ഇനിയും ജീവിതത്തെക്കുറിച്ചു തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു. [][][]    കേരളത്തിൽ ദുരൂഹ സാഹചര്യത്തില്‍ മകള്‍ രണ്ട് മാസം മുമ്പ്‌ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതായി ജിദ്ദയിലുള്ള രക്ഷിതാക്കള്‍ പരാതിപ്പെട്ടു. യുവതിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് ആരോപിച്ചു. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. [][][]