Related image

വാര്‍ദ്ധക്യത്തിലും നാലാം ക്ലാസ് പരീക്ഷ എഴുതിയാണ് ഹരിപ്പാട്ടുകാരി കാര്‍ത്ത്യായനി അമ്മ ആദ്യം വാര്‍ത്തകളില്‍ താരമായത്. എന്നാല്‍ ഇന്ന് കേരളക്കരയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട് 96-ാം വയസ്സില്‍ 98 മാര്‍ക്ക് നേടിക്കൊണ്ട് കാര്‍ത്ത്യായനി അമ്മ വീണ്ടും വാര്‍ത്താ താരമായി. പക്ഷെ ജീവിതത്തിന്റെ സായാഹ്നത്തിലും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത കാര്‍ത്ത്യായനി അമ്മ ദേശിയ മാധ്യമങ്ങളിലും താരമായിരിക്കുന്നു.

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ്‌ കാര്‍ത്ത്യായനി അമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു കാര്‍ത്ത്യായനി അമ്മ. തന്റെ ചുറ്റുംകൂടി നിന്നവരിലെല്ലാം ചിരി പടര്‍ത്തിയായിരുന്നു കാര്‍ത്ത്യായനി അമ്മയുടെ സംസാരം. വിറച്ച്‌ വിറച്ചു കൊണ്ടു കാര്‍ത്ത്യായനി അമ്മ ഇനിയും ജീവിതത്തെക്കുറിച്ചു തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു.

Image result for karthyayani amma

‘കുഞ്ഞുങ്ങളെഴുതുന്ന കണ്ടപ്പം എനിക്കൊരു ആശ തോന്നി. പഠിക്കണം എന്ന്. അപ്പ സാറ് വന്നപ്പം എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു പഠിക്കണം എന്ന്. അങ്ങനെയാണ് നാലാം ക്ലാസ് പഠിക്കാന്‍ തുടങ്ങിയതെന്നും’ കാര്‍ത്യായനി അമ്മ പറയുന്നു. അല്‍പ്പം കൂനുണ്ടെങ്കിലും സംസാരത്തിലെല്ലാം ഇപ്പോഴും അടിപൊളിയാണ്‌ കാര്‍ത്യായനി അമ്മ.

ഇതു കഴിഞ്ഞിട്ട് എന്തു ചെയ്യുമെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിനും അമ്മച്ചിയുടെ കയ്യില്‍ ഉടനടി ഉത്തരമുണ്ട്. ഇനി പത്താം ക്ലാസ് പഠിക്കാനാണ് തീരുമാനമെന്നും അമ്മച്ചി പറഞ്ഞു. ഇത്രയും പഠിച്ചിട്ട് എന്തു ചെയ്യാനാ. റിപ്പോര്‍ട്ടറുടെ അടുത്ത ചോദ്യം വന്നു. പഠിച്ചിട്ട് വല്ല ജോലിയും കിട്ടിയാല്‍ അതിനു പോണം എന്ന അമ്മച്ചിയുടെ മറുപടി കൈയടികളോടെയാണ് ആളുകള്‍ വരവേറ്റത്.

ഇനി ഒരു കംപ്യൂട്ടറൊക്കെ വേണം. ചുമ്മാ ഇരിക്കുന്ന സമയത്ത് കംപ്യൂട്ടറിലൊക്കെ അടിക്കാമല്ലോ. ആള്‍ക്കാരില്‍ ചിരി പടര്‍ത്തിക്കൊണ്ട് അമ്മച്ചി ചുറുചുറുക്കോടെ പറയുന്നു. പഠിപ്പിക്കുന്ന ടീച്ചര്‍മാരും ഹാപ്പിയാണ്. പറയുന്നതെല്ലാം അമ്മച്ചി അനുസരിക്കുമെന്നു ടീച്ചര്‍ പറപറഞ്ഞു. എന്‍ഡിടിവിയിലൂടെ ദേശിയ മാധ്യമത്തിലും താരമായതോടെ അമ്മച്ചിയുടെ വീഡിയോ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അമ്മച്ചിക്ക് ആശംസകളുമായി നിരവധി ആളുകള്‍ എത്തിയിരിക്കുന്നു.

comments