നാളെ നട തുറക്കുന്നതിന് മുന്നോടിയായി ശബരിമലയെ പൂർണമായും പോലീസ് നിയന്ത്രണത്തിലാക്കി ശബരിമലയെ യുദ്ധസമാനമാക്കി കേരള സർക്കാർ.
ശബരിമല ഇന്നുവരെ കാണാത്ത രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഇപ്പൊൾ കാണുന്നത്,
സർക്കാർ മാധ്യമങ്ങളെ പേടിക്കുന്നു എന്നതിന്റെ തെളിവാണ് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിലൂടെ മനസ്സിലാവുന്നത്.
ഭക്തർ 24 മണിക്കൂറിൽ കൂടുതൽ സന്നിധാനത്ത് നിൽക്കരുതെന്നുള്ളത് പോലുള്ള ഉത്തരവുകൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ ദർശനത്തിന് വരുന്ന ഭക്തർക്ക് നെയ്യഭിഷേകം പോലുള്ള വഴിപാടുകൾ നടത്താതെ തിരിച്ച് ഇറങ്ങേണ്ടി വരും,
ഇതെല്ലാം വലിയ പ്രതിഷേധത്തിന് ഇടയാക്കുമെന്നത് ഉറപ്പാണ്.

comments