ദക്ഷിണേന്ത്യ ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ചിരിക്കുന്ന ഒരു ഓൺലൈൻ ചാനലാണ് ഭാരത് വിഷൻ . സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പിൻബലത്തോടെ ഒരു പറ്റം യുവാക്കളെയും ചേർത്ത് പിടിച്ച് കേരളത്തിലെ തൃശൂർ ജില്ലയിൽ അറിയപ്പെടുന്ന ബിസിനസുകാരനും, ശ്രീരാമസേന കേരള സംസ്ഥാന അദ്ധ്യക്ഷനുമായ ശ്രീ. ബിജു മണികണ്ഠനാണ് ചാനലിന്റെ അമരത്ത്.

“ഏറ്റവും പുതിയ വാർത്ത ഏറ്റവും വേഗത്തിൽ ” അതാണ് ഭാരത് വിഷൻ ലക്ഷ്യമാക്കുന്നത്. ഇംഗ്ലീഷിലും ദക്ഷിണേന്ത്യയിലെ മലയാളം, തമിഴ്, കണ്ണട കൂടാതെ രാഷ്ട്രഭാഷയായ ഹിന്ദി എന്നീ ഭാഷകളിലായാണ് ഭാരത് വിഷൻ പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നത്. വിനോദം, വിജ്ഞാനം, കച്ചവടം, കായികം, കാർഷികം തുടങ്ങി 50 ഓളം വിഭാഗങ്ങളിലായി തരംതിരിക്കപ്പെട്ടിരിക്കുന്ന വാർത്താചാനലിന്റെ പ്രധാന ആകർഷിണീയത ‘ലൈവ് ടി.വി.’ ആണ്.

ഗൾഫ് നാടുകളിലും, യൂറോപ്യൻ നാടുകളിലും ഭാരത് വിഷൻ പ്രവർത്തന സജ്ജമാണ്.

ചാനൽ സന്ദർശിക്കുന്ന ഓരോ വ്യക്തിക്കും തനിക്കുതകുന്ന രീതിയിലുള്ള ബിസിനസ് സാദ്ധ്യതകൾ അവിടെ കണ്ടെത്താം എന്നതാണ് ഭാരത് വിഷന്റെ പ്രത്യേകതകളിൽ ഒന്ന്. ചാനൽ സന്ദർശിക്കുന്ന ഓരോ വ്യക്തിയും സ്വയം വിപുലമാകുന്നതോടൊപ്പം ചാനലിനെയും വിപുലീകരിക്കുന്ന രീതിയിലാണ് ഭാരത് വിഷൻ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

സത്യമായ വാർത്ത, കൃത്രിമമില്ലാതെ, കൃത്യമായ രീതിയിൽ പൂർണ്ണ വ്യക്തതയോടെ, വിമർശനങ്ങളും, പരാമർശങ്ങളും, തെളിവുകളും കൂടി നൽകുക എന്നത് ധർമ്മമാണ് കണ്ട്, മുഴുവൻ സമയ പ്രവർത്തനക്ഷമതയോടെ പ്രവർത്തിക്കുകയാണ് ഭാരത് വിഷൻ.

യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന യാതനകളുടെ ഒരു നേര്‍ക്കാഴ്ച പോലെ അവള്‍ ആശുപത്രിക്കിടക്കയില്‍ കിടന്നു. ന്യൂയോര്‍ക്ക് ടൈംസിനു ലഭിച്ച ഏഴു വയസ്സുകാരി അമാലിന്റെ ചിത്രം വളരെപ്പെട്ടെന്നു ലോകശ്രദ്ധ നേടി. പോഷകക്കുറവിനാല്‍ ആ കുഞ്ഞു ശരീരം ദുര്‍ബലമായിരുന്നു. ആശുപത്രിയില്‍ നിന്നും കുറച്ചകലെ മാറി ഒരു അഭയാര്‍ത്ഥി ക്യാംപില്‍ വച്ച് അവള്‍ മരിച്ചു. ‘എന്റെ ഹൃദയം തകര്‍ന്നു’ എന്ന് അമാലിന്റെ അമ്മ പ്രതികരിച്ചു. [][][]    മഹാത്മാ ഗാന്ധി സർവകലാശാല പ്ലേസ്‌മെന്റ് സെല്ലും എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘ദിശ 2018’ നവംബർ മൂന്നിന് കോട്ടയത്തെ എം.ജി. സർവകലാശാല കാമ്പസിൽ നടക്കും. [][][]    എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ്‌ കാര്‍ത്ത്യായനി അമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു കാര്‍ത്ത്യായനി അമ്മ. തന്റെ ചുറ്റുംകൂടി നിന്നവരിലെല്ലാം ചിരി പടര്‍ത്തിയായിരുന്നു കാര്‍ത്ത്യായനി അമ്മയുടെ സംസാരം. വിറച്ച്‌ വിറച്ചു കൊണ്ടു കാര്‍ത്ത്യായനി അമ്മ ഇനിയും ജീവിതത്തെക്കുറിച്ചു തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു. [][][]    കേരളത്തിൽ ദുരൂഹ സാഹചര്യത്തില്‍ മകള്‍ രണ്ട് മാസം മുമ്പ്‌ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതായി ജിദ്ദയിലുള്ള രക്ഷിതാക്കള്‍ പരാതിപ്പെട്ടു. യുവതിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് ആരോപിച്ചു. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. [][][]