ആരോഗ്യം

ഹൃദയത്തില്‍ നൊമ്പരമായി അമാല്‍ ഹുസൈന്‍

ലോകത്തെ മുഴുവന്‍ കണ്ണീരിലാക്കി അവള്‍ യാത്രയായി. അമാല്‍ ഹുസൈന്‍ പതിനായിരക്കണക്കിനു കുഞ്ഞുങ്ങളുടെ പ്രതിനിധിയാണ്. യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന യാതനകളുടെ ഒരു നേര്‍ക്കാഴ്ച പോലെ അവള്‍ ആശുപത്രിക്കിടക്കയില്‍ കിടന്നു. ന്യൂയോര്‍ക്ക് ടൈംസിനു ലഭിച്ച ഏഴു വയസ്സുകാരി അമാലിന്റെ ചിത്രം വളരെപ്പെട്ടെന്നു ലോകശ്രദ്ധ നേടി. പോഷകക്കുറവിനാല്‍ ആ കുഞ്ഞു ശരീരം ദുര്‍ബലമായിരുന്നു. ആശുപത്രിയില്‍ നിന്നും കുറച്ചകലെ മാറി ഒരു അഭയാര്‍ത്ഥി ക്യാംപില്‍ വച്ച് അവള്‍ മരിച്ചു. ‘എന്റെ ഹൃദയം തകര്‍ന്നു’ എന്ന് അമാലിന്റെ Read more…

കായികം

സമനിലകള്‍ മറക്കാം വിജയം മാത്രം ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്‌സ്‌

പുണെ: പ്രതീക്ഷയുടെ കോര്‍ട്ടിലേക്ക്‌ സമനിലകളുടെ ഒക്ടോബര്‍ മറന്ന് വിജയമുറപ്പിച്ച്‌ നവംബര്‍ തുടങ്ങാന്‍ കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച ഇറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി പുണെ സിറ്റി എഫ്.സി.യാണ്. രാത്രി 7.30 മുതല്‍ പുണെയിലെ ശ്രീ ശിവ ഛത്രപതി സ്‌പോര്‍ട്സ് കോംപ്ലക്‌സിലാണ് മത്സരം. എ.ടി.കെ.യെ സീസണിലെ ആദ്യമത്സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചശേഷം മഞ്ഞപ്പടയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നീടുള്ള മൂന്നുമത്സരങ്ങളിലും സമനിലയായിരുന്നു. കേരളത്തെ തോല്‍പ്പിക്കാന്‍ ഐ.എസ്.എല്‍. മത്സരങ്ങളുടെ ചരിത്രത്തില്‍ ഒരുതവണ Read more…

കേരളം

മെഗാ തൊഴിൽമേള നവംബർ 3 മഹാത്മാ ഗാന്ധി സർവകലാശാലയിൽ

മഹാത്മാ ഗാന്ധി സർവകലാശാല പ്ലേസ്‌മെന്റ് സെല്ലും എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘ദിശ 2018’ നവംബർ മൂന്നിന് കോട്ടയത്തെ എം.ജി. സർവകലാശാല കാമ്പസിൽ നടക്കും. എം.ബി.എ., എം.സി.എ., ഐ.റ്റി.ഐ., ഡിപ്ലോമ, ബി.ടെക് കമ്പ്യൂട്ടർ സയൻസ്/ഐ.റ്റി., ബി.ബി.എ., എന്നിവയടക്കമുള്ള ബിരുദവും വിവിധ ബിരുദാനന്തര ബിരുദമുള്ളവർക്കും അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും പങ്കെടുക്കാം. ബാങ്കിങ്, സെയിൽസ്, മാർക്കറ്റിങ്, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ, ഐ.റ്റി., കെ.പി.ഒ., ബി.പി.ഒ. Read more…

കേരളം

അമ്മച്ചി സൂപ്പറാ…

വാര്‍ദ്ധക്യത്തിലും നാലാം ക്ലാസ് പരീക്ഷ എഴുതിയാണ് ഹരിപ്പാട്ടുകാരി കാര്‍ത്ത്യായനി അമ്മ ആദ്യം വാര്‍ത്തകളില്‍ താരമായത്. എന്നാല്‍ ഇന്ന് കേരളക്കരയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട് 96-ാം വയസ്സില്‍ 98 മാര്‍ക്ക് നേടിക്കൊണ്ട് കാര്‍ത്ത്യായനി അമ്മ വീണ്ടും വാര്‍ത്താ താരമായി. പക്ഷെ ജീവിതത്തിന്റെ സായാഹ്നത്തിലും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത കാര്‍ത്ത്യായനി അമ്മ ദേശിയ മാധ്യമങ്ങളിലും താരമായിരിക്കുന്നു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ്‌ കാര്‍ത്ത്യായനി അമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ Read more…

കേരളം

മകളുടെ ദുരൂഹ മരണത്തില്‍ വ്യക്തമായ തെളിവു നല്‍കിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍

ജിദ്ദ: കേരളത്തിൽ ദുരൂഹ സാഹചര്യത്തില്‍ മകള്‍ രണ്ട് മാസം മുമ്പ്‌ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതായി ജിദ്ദയിലുള്ള രക്ഷിതാക്കള്‍ പരാതിപ്പെട്ടു. യുവതിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് ആരോപിച്ചു. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിയഞ്ചിന്‌ തൃശൂര്‍ പറപ്പൂര്‍ വടക്കൂട്ട് ജസ്റ്റിന്റെ ഭാര്യ ആന്‍ലിയ (അപര്‍ണ (25)) യെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായി. തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് ട്രെയിന്‍ യാത്രക്കിടെ Read more…

ലേറ്റസ്റ്റ് ന്യൂസ്

ഡാൻസു കളിച്ചു വൈറലായി അത്ര തന്നെ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് ഒരു കൊച്ചു കുടുംബത്തിന്റെ വിഡിയോയാണ്. രാഹുൽ ആർ യാദവ് ആണ് വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. രാഹുൽ ഭാര്യ വിദിഷയോടും കുഞ്ഞിനോടുമൊപ്പം കളിച്ച ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ്. ഡാൻസും പാട്ടുമൊക്കെയായി അച്ഛനും അമ്മയും കുഞ്ഞു മോളും തകർത്തു. സോഷ്യൽ മീഡിയയുടെ പുതിയ ട്രെൻഡായ ടിക് ടോകിലാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിൽ ഷെയർ ചെയ്ത വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിൽ Read more…

സിനിമ

ഒറ്റയ്‌ക്കൊരു കാമുകന്റെ പുതിയ പോസ്റ്റര്‍

പുതിയ മലയാള ചിത്രം ഒറ്റയ്‌ക്കൊരു കാമുകന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ജോജു ജോര്‍ജ് നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ അഭിരാമിയാണ് നായിക. ഷൈന്‍ ടോം ചാക്കോ, ലിജിമോള്‍ ജോസ്, കലാഭവന്‍ ഷാജോണ്‍, അരുന്ധതി നായര്‍, വിജയരാഘവന്‍, ഭരത് മാനുവല്‍, ഡെയിന്‍ ഡേവിസ്, നിമ്മി മാനുവല്‍, ഷെഹീന്‍ സിദ്ദിഖ്, ഷാലു റഹീം എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം നവംബര്‍ 23 ന് പ്രദര്‍ശനത്തിന് എത്തും. എസ്‌.കെ സുധീഷും, ശ്രീകുമാര്‍ എസുമാണ് തിരക്കഥയൊരുക്കുന്നു. Read more…

എറണാകുളം

വിശ്വാസികളുടെ സമരം രാഷ്ടിയ സമരമായി പരിണമിച്ചുവെന്ന് കേരള പുലയര്‍ മഹാ സഭാ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍

കൊച്ചി: ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ സമരം രാഷ്ടിയ സമരമായി പരിണമിച്ചുവെന്ന് കേരള പുലയര്‍ മഹാ സഭാ (കെപിഎംഎസ്) ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ഭരണഘടനയുടെ നിഴലില്‍ നിന്ന് സ്ത്രീയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. കോടതി വിധിയെ കെപിഎംഎസ് സ്വാഗതം ചെയ്യുന്നു. വിവേചനത്തിലൂടെ നിലനില്‍ക്കുന്നലരാണ് വിധിയെ എതിര്‍ക്കുന്നത്. കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വിധിയെ സ്വാഗതം ചെയ്യുന്നു എന്നത് സര്‍ക്കാരിന് പിന്തുണ നല്‍കുന്നു Read more…

എറണാകുളം

 ‘ ഹൈസെക്ക് ‘  വിദ്യാര്‍ത്ഥി സമ്മേളനം ഞായറാഴ്ച

കൊച്ചി:  വിസ്ഡം ഇസ്ലാമിക്ക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഹൈസെക്ക്’ ജില്ല ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥി ഞായറാഴ്ച കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഓഡിറ്റോറിത്തില്‍ നടക്കുമെന്ന് ഭാരാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്ധവിശ്വാസങ്ങളെക്കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥി സമൂഹത്തെ ബോധവല്കരിക്കുക, കരിയര്‍ രംഗത്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, ലഹരിമുക്ത കലാലയ പദ്ധതി സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന ഹൈസെക്ക് സമ്മേളനം ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് മഷ്ഹൂര്‍ ഉദ്ഘാടനം ചെയ്യും. Read more…

ഭാരതം

അംബാനിയുടെ മകള്‍ ഡിസംബറില്‍ സുമംഗലിയാകും

റിലൈൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകളായ ഇഷ അംബാനിയുടെ വിവാഹം ഡിസംബർ 12 പരമ്പരാഗത ആചാരങ്ങളോടെ മുകേഷ് അംബാനിയുടെ വസതിയിൽ വച്ച് നടക്കും. വ്യവസായിയും ഇഷയുടെ ബാല്യകാല സുഹൃത്തുമായ ആനന്ദ് പിരമൽ ആണ് വരൻ. പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പ്രാമലും സ്വാതി പിരാമലുമാണ് ആനന്ദിന്റെ മാതാപിതാക്കൾ. ഇഷയും ആനന്ദും സഹപാഠികളും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. മഹാബലേശ്വർ ക്ഷേത്രത്തിൽ വച്ച് കുടുംബങ്ങൾക്ക് മുന്നിൽ വച്ച് കഴിഞ്ഞ മെയ് Read more…