അമേരിക്ക

ഫേസ്ബുക്കിനു വെല്ലുവിളിയായി tik tok

സോഷ്യല്‍ മീഡിയ എന്നു പറഞ്ഞാല്‍ ഫേസ്ബുക്ക് എന്നാണ് പലരുടേയും ധാരണ. ഫേസ്ബുക്ക് കോടിക്കണക്കിന് ആളുകളില്‍ ചെലുത്തിയ സ്വാധീനം കുറച്ചൊന്നുമല്ല. എന്നാല്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് ‘ടികടോക്’ എന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ്. ‘ടിക്ടോക്’ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഫേസ്ബുക്കിനെ ആശങ്കയിലാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്. ‘ടിക് ടോക്’ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോകളാണ് അവതരിപ്പിക്കുന്നത്.   ഒറിജിനല്‍ വിഡിയോകളും ലിപ്‌സിംക് വിഡിയോകളും എല്ലാം ഉള്‍പ്പെടുന്ന ടിക് ടോക്കിനെ അനുകരിച്ച് പുതിയൊരു ആപ്പ് Read more…

അമേരിക്ക

കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ചാ വിവാദത്തില്‍ ഫെയ്‌സ്ബുക്കിന് പിഴവിധിച്ചു

വ്യക്തമായ അനുമതിയില്ലാതെ ഫെയ്‌സ്ബുക്ക് ജനങ്ങളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൈമാറിയെന്ന വിവാദത്തില്‍ ഫെയ്‌സ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് (ഏകദേശം4,72,22,250രൂപ) പിഴവിധിച്ചു. ബ്രിട്ടനാണ് പിഴവിധിച്ചത്. ഫെയ്‌സ്ബുക്കില്‍ നിന്നുമുണ്ടായത് ഗുരുതരമായ നിയമ ലംഘനമാണ്  എന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ കാര്യാലയം (ഐസിഓ) പറഞ്ഞു. ഫെയ്‌സ്ബുക്കിന് യൂറോപ്പില്‍ ജി.ഡി.പി.ആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന പഴയ വിവര സംരക്ഷണനിയമത്തില്‍ പറഞ്ഞിട്ടുള്ള പരമാവധി തുകയാണ് വിധിച്ചിരിക്കുന്നത്. ജൂലായില്‍ പരമാവധി പിഴ ചുമത്താനാണ് ഉദ്ദേശിക്കുന്നതെന്ന്  ഐസിഓ പറഞ്ഞിരുന്നു. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ 2007-2014 കാലഘട്ടത്തില്‍ അനധികൃതമായി കൈകാര്യം ചെയ്യുകയും ആ Read more…

അമേരിക്ക

ടിപ്പ് കിട്ടിയതിനു ശേഷം അമേരിക്കയിൽ സംഭവിച്ചത്

‘മിസ്റ്റര്‍ ബീസ്റ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന യുട്യൂബ് താരം രണ്ടുകുപ്പി വെള്ളം വാങ്ങിയ ശേഷം അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലെ ഭക്ഷണശാലയിലെ വെയിറ്റര്‍ക്ക്‌ ടിപ്പായി നല്‍കിയത് പതിനായിരം ഡോളര്‍ (ഏകദേശം 7,37,950 രൂപ). ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്‌സ് എന്ന ഭക്ഷണശാലയിലെ ജീവനക്കാരിയായ അലൈന കസ്റ്ററാണ് ഭാഗ്യശാലിയെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ‘സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി’ എന്നൊരു കുറിപ്പിനൊപ്പമാണ് പണം വച്ചിരുന്നത്. ആരോ തന്നെ കളിപ്പിക്കുകയാണെന്നാണ് വിചാരിച്ചതെന്നും നൂറിന്റെ നോട്ടുകളുടെ ഒരു Read more…

അമേരിക്ക

നിക്കി ഹേലി രാജി വെച്ചു

യു.എസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ ഉപദേഷ്ടകളിൽ ഒരാളും, ഐക്യരാഷ്ട്ര സഘടനയിലെ യു എസ് അംബാസിഡറുമായ  നിക്കി ഹേലി രാജിവെച്ചു . കാരണം ഇതുവരെ വ്യക്തമല്ല. നേരിട്ട് നൽകിയ രാജിക്കത്ത്  ട്രംപ്‌ സ്വീകരിച്ചു. ഈ പദവി ഒന്നര വർഷം വഹിച്ച ശേഷമാണ് ഇന്ത്യൻ വംശജയായ നിക്കിയുടെ രാജി നല്‍കിയത്‌. ആഴ്ചകള്‍ക്കകം പിൻഗാമിയെ  പ്രഖ്യാപിക്കും. കഴിഞ്ഞയാഴ്ച ട്രംപുമായി വൈറ്റ് ഹൗസിൽ രാജിക്കാര്യം  ഹേലി  ചർച്ച ചെയ്തിരുന്നു.  രാജീവിവരം ദേശിയ ഉപദേഷ്ട്ടാവ് ജോൺ ബോൾട്ടനേയും    സ്റ്റേറ്റ്   സെക്രട്ടറി Read more…

അമേരിക്ക

മദ്യപാനം ആരോഗ്യത്തിന് ഹാനികരം

പുതിയ പഠനം പറയുന്നു- എങ്ങനെ കഴിച്ചാലും മദ്യം അപകടം തന്നെയാണ്. മദ്യത്തിന്റെ ചെറിയ അളവുപോലും ഒരു വ്യക്തിയെ അകാല മരണത്തിനും അര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ക്കും നയിക്കുന്നുവെന്ന്‌ അമേരിക്കയിലെ വാഷിങ്ടണ്‍ കേന്ദ്രമായുള്ള യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനം പറയുന്നു. മുതിര്‍ന്നവരേയും ചെറുപ്പക്കാരേയും മദ്യപാനം ഒരേ പോലെ ബാധിക്കുന്നു. മുതിര്‍ന്നവരില്‍ രോഗം ബാധിക്കാനോ ജീവഹാനി സംഭവിക്കാനോ ഉള്ള സാധ്യത വളരെ കൂടുതലാണ്. ചെറിയ അളവിലാണെങ്കില്‍ കൂടിയും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയുള്ള Read more…

അമേരിക്ക

യു.എസില്‍ ആണവവിഭാഗം മേധാവിയാകാന്‍ ഇന്ത്യൻ വംശജ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു

യു.എസില്‍ ആണവവിഭാഗം മേധാവിയാകാന്‍ ഇന്ത്യൻ വംശജ പരിഗണിക്കപ്പെട്ടു.  ഇന്ത്യൻ വംശജയായ ആണവ വിദഗ്ദ്ധ റീറ്റ ബാരൺവാലിനെയാണ്‌ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തത്‌. വാഷിഗ്ടൺ  യു.എസ് ഊർജ മന്ത്രാലയത്തിൽ ആണവ വിഭാഗത്തിന്റെ മേധാവിയായിട്ടാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. സെനറ്റ് അനുമതി ലഭിച്ചാൽ ബാരൺവാലിനെ ആണവ വിഭാഗം അസിസ്റ്റൻഡ് സെക്രെട്ടറിയായി നിയമിക്കും. നിലവിൽ ഗേറ്റ് വേ ഫോർ അക്കസിലേയ്റ്റഡ് ഡയറക്റ്ററാണ്  അവർ. റീറ്റ ബാരൺവാല്‍ യു.എസ് നാവിക റിയാക്റ്ററുകൾക്കുള്ള ആണവ ഇന്ധനം സംബന്ധിച്ച ഗവേഷണത്തിലും വികസനത്തിലും നിർണായക Read more…

Featured Video Play Icon
അമേരിക്ക

അടങ്ങാതെ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്; 32 മരണം

യു.എസ് തീരപ്രദേശത്ത്, ഫ്‌ളോറന്‍സ് ചുഴലിക്കാറ്റുമൂലമുണ്ടായ പേമാരിയില്‍ കുറഞ്ഞത് 32 പേര്‍ മരിച്ചതായി അധികൃതര്‍. 25 പേര്‍ നോര്‍ത്ത് കാരോലിനയിലും, സൗത്ത് കാരോലിനയില്‍ 6 പേരും, വിര്‍ജീനിയയില്‍ ഒരാളും മരിച്ചു. ചുഴലിക്കാറ്റു മൂലം 2200 കോടി ഡോളറിന്റെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. നോര്‍ത്ത് കാരോലീനയില്‍ 2,00,000 പേര്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് വൈദ്യുതി ലഭ്യമാക്കാനും താമസസ്ഥലങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുമുള്ള തീവ്രശ്രമം നടന്നുകൊണ്ടിരിക്കുകയാണ്‌. 17 ലക്ഷത്തിലധികം ആളുകള്‍ വെള്ളപ്പൊക്കക്കെടുതിയുടെ ഇരകളാണ്. മഴ കുറയാത്തതിനാല്‍ പ്രളയക്കെടുതിക്ക് കുറവില്ല. Read more…

Featured Video Play Icon
അമേരിക്ക

ഫ്ലോറൻസ് പ്രളയക്കെടുതി മരണം 15

വാഷിങ്ടൺ : യുഎസിൽ കനത്ത നാശം വിതച്ചുകൊണ്ട് ഫ്ലോറൻസ് ചുഴലിക്കാറ്റ്. പ്രളയക്കെടുതിയിൽ മരണം 15 ആയി. ചുഴലിക്കാറ്റ് കുറഞ്ഞുവെങ്കിലും പ്രശ്നങ്ങൾ തുടരുന്നു. നോർത്ത് കരോലിന യിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. 15 ല്‍ 10 പേരോളം ഇവിടെയാണ്‌ മരണപ്പെട്ടത്. നദികൾ കരകവിഞ്ഞൊഴുകുന്നു. 7.61 ലക്ഷം  വീടുകളിൽ വൈദ്യുതിയില്ല. നിര്‍ദ്ദേശം കിട്ടിയിട്ടും പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്നും മാറാതെ നിന്നവരാണ് കുടുങ്ങികിടക്കുന്നവരിൽ അധികവും. രക്ഷാ പ്രവർത്തനത്തിൽ സൈന്യവും ഇറങ്ങിയിട്ടുണ്ട്. വെള്ളം കയറിയ Read more…

അമേരിക്ക

ആപ്പിള്‍ പുതിയ മോഡലുകള്‍ ഇന്ന്

  ആപ്പിളിന്റെ പുതിയ മോഡലുകൾ ഇന്ന് പുറത്തിറക്കും. ഇന്ത്യൻ സമയം രാത്രി 10:30 ന് കാലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തീയേറ്റർ ക്യാമ്പസ്സിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 5.8 ഇഞ്ച് വലിപ്പമുള്ള iphone Xs, 6.1 ഇഞ്ച് വലിപ്പമുള്ള iphone XR, 6.5 വലിപ്പമുള്ള x plus എന്നിവയാണ് പുറത്തിറങ്ങാൻ പോകുന്ന മോഡലുകൾ.  ipad pro 12.9(2018) മോഡലും പ്രതീക്ഷിക്കുന്നുണ്ട്. ആപ്പിൾ ഡിവൈസിലൂടെ തത്സമയം കാണാൻ സാധിക്കും. സഫാരി ബ്രൗസറിലൂടെ ആപ്പിളിന്റെ ഒഫീഷ്യൽ Read more…

അമേരിക്ക

ഗംഭീരം ഈ തിരിച്ചു വരവ്‌

യു.എസ് ഓപ്പണില്‍ സെറീന വില്യംസ് വീണ്ടും. അമ്മയായതിനു ശേഷമുള്ള തിരിച്ചുവരവില്‍ സെറീനയുടെ രണ്ടാം ഗ്രാന്റ്സ്ലാം ഫൈനലാണിത്. മുന്‍പ് ഒന്‍പതു തവണ ഗ്രാന്‍സ്ലാം ഫൈനല്‍ കളിച്ചിട്ടുള്ള താരത്തിന് ആദ്യമായി ഫൈനല്‍ കളിക്കുന്ന ജാപ്പനീസ് താരം നവോമി ഒസാകയാണ് എതിരാളി. സെമിഫൈനലില്‍ സെറീന ലാത്വിയന്‍ താരം അനസ്റ്റാസിയ സെവസ്‌റ്റോവയെ 6-3, 6-0 എന്ന സ്‌കോറിനു പരാജയപ്പെടുത്തി. ഇരുപത്തിമൂന്നാം ഗ്രാന്റ്സ്ലാം കിരീടവും ഏഴാം യു. എസ് ഓപ്പണുമാണ് താരം ലക്ഷ്യമിടുന്നത്. കൂടാതെ ഈ വര്‍ഷം Read more…