ആരോഗ്യം

ഹൃദയത്തില്‍ നൊമ്പരമായി അമാല്‍ ഹുസൈന്‍

ലോകത്തെ മുഴുവന്‍ കണ്ണീരിലാക്കി അവള്‍ യാത്രയായി. അമാല്‍ ഹുസൈന്‍ പതിനായിരക്കണക്കിനു കുഞ്ഞുങ്ങളുടെ പ്രതിനിധിയാണ്. യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന യാതനകളുടെ ഒരു നേര്‍ക്കാഴ്ച പോലെ അവള്‍ ആശുപത്രിക്കിടക്കയില്‍ കിടന്നു. ന്യൂയോര്‍ക്ക് ടൈംസിനു ലഭിച്ച ഏഴു വയസ്സുകാരി അമാലിന്റെ ചിത്രം വളരെപ്പെട്ടെന്നു ലോകശ്രദ്ധ നേടി. പോഷകക്കുറവിനാല്‍ ആ കുഞ്ഞു ശരീരം ദുര്‍ബലമായിരുന്നു. ആശുപത്രിയില്‍ നിന്നും കുറച്ചകലെ മാറി ഒരു അഭയാര്‍ത്ഥി ക്യാംപില്‍ വച്ച് അവള്‍ മരിച്ചു. ‘എന്റെ ഹൃദയം തകര്‍ന്നു’ എന്ന് അമാലിന്റെ Read more…

ആരോഗ്യം

ആശങ്കയോടെ ഡല്‍ഹി

ഡല്‍ഹിയില്‍ അന്തരീക്ഷ വായു നിലവാര സൂചിക 400 കടന്നു. വായൂ മലിനീകരണം അപകടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക മാലിന്യം കത്തിക്കുന്നതാണ് പ്രധാന കാരണം. വന്‍തോതില്‍ കത്തിക്കുന്നത് വായൂ മലിനീകരണ തോത് കൂട്ടാം. ശക്തമായ കാറ്റില്ലാത്തത് കാരണം കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുമ്പോളുണ്ടാകുന്ന പുക അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയാണ്. നഗരത്തില്‍ പലയിടത്തും പുകമഞ്ഞു രൂപപ്പെട്ടു. രാവും പകലുമുള്ള മഞ്ഞു വീഴ്ച പുകമഞ്ഞ് പരക്കുന്നതിന്റെ ആക്കം കൂട്ടുന്നു.

ആരോഗ്യം

കേരള ബ്ലെഡ് ഡോണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിസിന്‍ ബാങ്ക് വെബ്‌സൈറ്റ് ആരംഭിച്ചു

കൊച്ചി: കേരള ബ്ലെഡ് ഡോണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിസിന്‍ ബാങ്ക് ആശയം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രോഗികള്‍ക്ക് സഹായമെത്തിക്കുന്നതിന്  വെബ്‌സൈറ്റ് ആരംഭിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ജനുവരി 1 ന് പുതുവത്സര ദിനത്തില്‍ ആരംഭിച്ച മെഡിസിന്‍ ബാങ്ക് ആശയം വഴി കൂടുതല്‍ ആളുകള്‍ക്ക് കിഡ്‌നി, കരള്‍ മാറ്റിവെക്കല്‍ സര്‍ജറി വേണ്ടി വരുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു. രോഗികള്‍ക്ക് ലഭിക്കുന്ന സഹായങ്ങളുടെ എല്ലാവിധ വിവരങ്ങളും കണക്കുകളും ജനങ്ങളെ Read more…

ആരോഗ്യം

മുടിയഴകിന് നല്ല ശീലങ്ങള്‍

മുടിയെന്നും പെണ്ണിന്റെ അഴകിന്റെ അളവുകോലാണ്. ഇന്നത്തെക്കാലത്തും പെണ്‍കുട്ടികള്‍ തന്റെ മുടിയഴകിനായി എന്തെല്ലാമാണ് ചെയ്യുന്നത്. ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടിയുടെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ദിവസവും രാവിലെ തന്നെ കുളിക്കുന്നതാണ്‌ നമ്മുടെ പതിവ്. ഉന്മേഷത്തിനും ദിവസം മുഴുവന്‍ ഉണര്‍ന്നിരിക്കാനും ഇതിലൂടെ സാധിക്കുന്നു. എന്നാല്‍ എപ്പോഴുമുള്ള കുളി മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ ഹെയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നത്. ഇത് മുടിയുടെ തനതായ ഭംഗിയും, ഘടനയും നഷ്ടപ്പെടുത്തുമത്രേ! രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ മുടി Read more…

അടുക്കള

ചിക്കന്‍ വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും അറിയേണ്ട കാര്യങ്ങള്‍

1. അടപ്പുള്ള ഫുഡ് ഗ്രേസ് പാത്രങ്ങളില്‍ വേണം ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിക്കാന്‍. 2. പിങ്ക് നിറം പാചകം ചെയ്ത ചിക്കനില്‍ കണ്ടാല്‍ അത് വേണ്ടത്ര വെന്തിട്ടില്ലെന്ന് മനസിലാക്കാം. 3. ചിക്കന്‍ വാങ്ങുമ്പാള്‍ തൂവല്‍, രോമങ്ങള്‍ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പുവരുത്തുക. 4. വൃത്തിയുള്ള വെള്ളത്തില്‍ കഴുകുക. ഉപ്പോ, മഞ്ഞളോ ചേര്‍ത്ത് നന്നായി തിരുമ്മിക്കഴുകുക. 5. ഉറപ്പില്ലാത്തതും വലിയുന്നതുമാണ്‌  മാംസം  എന്ന്‌ കണ്ടാല്‍ പാകം ചെയ്യരുത്. 6. ചിക്കന് ചുവപ്പുനിറമോ മറ്റോ കാണുന്നുണ്ടെങ്കില്‍ രാസവസ്തുക്കള്‍ Read more…

അടുക്കള

തലേദിവസം ഇഞ്ചി ചതച്ചിട്ട വെള്ളം വെറുംവയറ്റില്‍ കഴിക്കൂ

ഒരു ഗ്ലാസ് ഇഞ്ചിവെള്ളം രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്‌. ഇളം ചൂടുവെള്ളത്തില്‍ ഫ്രഷ് ഇഞ്ചി ചതച്ചിട്ട് ഈ വെള്ളം രാവിലെ എടുത്ത് ഊറ്റിക്കുടിയ്ക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച് ഇളംചൂടോടെ കുടിയ്ക്കാം. ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.  ജിഞ്ചറോള്‍ എന്ന വസ്തുവില്‍ നിന്നാണ് ഇഞ്ചിയ്ക്കു ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കുന്നത്. . ഇതിലെ പ്രധാന പോഷക ഗുണമായി പ്രവര്‍ത്തിയ്ക്കുന്നത് ഇതാണ്. ചുരുങ്ങിയതു 10 മണിക്കൂറെങ്കിലും ഇഞ്ചി ചതച്ച് ഈ വെളളത്തില്‍ കിടക്കണം. ഇത് Read more…

അടുക്കള

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം

അമ്പലപ്പുഴ: എയ്റോബിക് കമ്പോസ്റ്റ് ഉൾപ്പടെയുള്ള പരിസ്ഥിതിക്ക് അനുയോജ്യമായ  നവീന പദ്ധതികൾ  നടപ്പിലാക്കുന്ന അമ്പലപ്പുഴ ബ്ലോക്കിന്റെ പ്രവർത്തനങ്ങൾ മാതൃക പരമാണെന്ന്  പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു.  വണ്ടാനം മെഡിക്കൽ കോളജ് അങ്കണത്തിൽ നിർമ്മിച്ച എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. മെഡിക്കൽ കോളേജിലെ പല നിർമ്മാണ പ്രവർത്തനങ്ങൾക്കും കാലതാമസം നേരിടുന്നു. കെട്ടിട നിർമാണ വിഭാഗത്തിന്റെ  പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്ന രീതി മാറണം എന്നും മന്ത്രി Read more…

ആരോഗ്യം

നല്ല ആരോഗ്യ ശീലത്തിലേയ്ക്ക് നയിക്കാൻ ‘സ്മൈൽ പദ്ധതി’

ആലപ്പുഴ: നല്ല ആരോഗ്യശീലത്തിലേയ്ക്ക് സമൂഹത്തെ പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ല മെഡിക്കൽ ഓഫീസിന്റെയും ജില്ല പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ  നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പരിപാടിയായ സ്മൈൽ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന്. സ്റ്റുഡന്റ്സ് കേഡറ്റ് പദ്ധതിയിലൂടെ വിദ്യാർത്ഥികളിലും അവരിലൂടെ പൊതുജനങ്ങളിലും  ശരിയായ ആരോഗ്യ ശീലങ്ങൾ എത്തിക്കുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി പകർച്ച വ്യാധി പ്രതിരോധിക്കലുമാണ് പരിപാടിയുടെ ലക്ഷ്യം. ‘സ്റ്റുഡന്റ്സ് മൂവ്മെന്റ് ടു ഇമ്പ്രൂവ് ലിവിങ് എൻവയോൻമെന്റ്’ എന്നതിന്റെ ചുരുക്ക രൂപമാണ് Read more…

ആരോഗ്യം

മൃഗാശുപത്രി കെട്ടിട ഉദ്ഘാടനം 22ന് നടന്നു

പാണാവള്ളി: പാണാവള്ളി ഗ്രാമപ്പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോട്കൂടി നിർമ്മാണം പൂർത്തിയായ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 22ന് ഉച്ചയ്ക്ക് 3 മണിക്ക് മൃഗസംരക്ഷണ-വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിച്ചു.  നീലംകുളങ്ങരയിൽ പഞ്ചായത്ത് വക 7 സെന്റ് സ്ഥലത്ത് ഒന്നര വർഷം കൊണ്ടാണ്  മൃഗാശുപത്രിയുടെ നിർമ്മാണം പൂർത്തിയായത്. സർക്കാരിന്റെ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സജ്ജീകരണങ്ങളൊടെയാണ് നിർമ്മാണം. ഇതിനായി 53.35ലക്ഷം രൂപയാണ് മൃഗസംരക്ഷണ വകുപ്പ് വകയിരുത്തിയത്. വകുപ്പ് മന്ത്രി തന്നെയായിരുന്നു ഒന്നരവർഷം മുൻപ് Read more…

ആരോഗ്യം

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമായി നൂതന സാങ്കേതിക സഹായ ഉപകരണ വിതരണം

നൂതന സാങ്കേതിക സഹായ ഉപകരണങ്ങള്‍ നാല്‍പതോ അതിലധികമോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന വിതരണം ചെയ്യുന്നു. ഒരു ലക്ഷം രൂപയില്‍ കൂടുതൽ അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം പാടില്ല. സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍/ഏജന്‍സികള്‍ മുഖേന മുൻപ് സഹായ ഉപകരണം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റോടുകൂടി അപേക്ഷകന് ആവശ്യമായ സഹായ ഉപകരണം ഉപയോഗിക്കുന്നതിന് പ്രാപ്തിയുണ്ടെന്ന് വെള്ളപേപ്പറില്‍ സ്വയം തയ്യാറാക്കിയ അപേക്ഷകള്‍ അങ്കണവാടികള്‍ മുഖേനയോ ബ്ലോക്ക് തലത്തിലുള്ള ശിശുവികസന Read more…