ആലപ്പുഴ

ഹിന്ദി പഠിക്കണോ? ഇവിടെ പ്രായം ഒരുപ്രശ്നമേയല്ല

പള്ളിപ്പുറം: ‘മേ ഗൂർഖ ഹും..ഹൈ..ഹോ..’ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഹിന്ദി അറിയാതെ കഷ്ടപ്പെടുന്ന രംഗം നമ്മൾ എങ്ങനെയാണ് മറക്കുക. ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ ഹിന്ദി അറിയാത്ത മുതിർന്ന വ്യക്തികൾ ഇനി ഇതുപോലെ തത്തിക്കളിക്കേണ്ടി വരില്ല. ഭാവിയിൽ ഹിന്ദി അറിയാത്ത വ്യക്തികൾ പഞ്ചായത്തിൽതന്നെ ഉണ്ടായെന്ന്  വരില്ല. കാരണം ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ഇനി ജയ് ഹിന്ദി പഠന പദ്ധതിയുണ്ട്. ഹിന്ദി ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാനും ഹിന്ദി ഭാഷയെ Read more…

അടുക്കള

പാണാവള്ളി പഞ്ചായത്തിൽ മാതൃകാഗ്രാമം പദ്ധതിയുടെ ഭാഗമായി 1000 വനിതകൾക്ക് മുട്ടക്കൊഴി വിതരണം ചെയ്യും: മന്ത്രി കെ.രാജു.

പാണാവള്ളി:  മാതൃകാഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വനിത ‘മിത്രം പദ്ധതി’ പ്രകാരം പാണാവള്ളി ഗ്രാമപ്പഞ്ചായത്തിലെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ട  1000 വനിതകൾക്ക് 10 മുട്ടക്കോഴിയെ വീതം വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ-വനംവകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പാണാവള്ളി ഗ്രാമപ്പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15ലക്ഷം രൂപയാണ്‌ ഇതിനായി പാണവള്ളി ഗ്രാമപ്പഞ്ചായത്തിന്  അനുവദിക്കുക. ഉപഭോക്താക്കൽ 250 രൂപയാണ് ഇതിനായി നൽകേണ്ടത്. ബാക്കി 1250 രൂപ പൗൾട്രി ഡെവലപ്പ്‌മെന്റ് Read more…

അടുക്കള

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം

അമ്പലപ്പുഴ: എയ്റോബിക് കമ്പോസ്റ്റ് ഉൾപ്പടെയുള്ള പരിസ്ഥിതിക്ക് അനുയോജ്യമായ  നവീന പദ്ധതികൾ  നടപ്പിലാക്കുന്ന അമ്പലപ്പുഴ ബ്ലോക്കിന്റെ പ്രവർത്തനങ്ങൾ മാതൃക പരമാണെന്ന്  പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു.  വണ്ടാനം മെഡിക്കൽ കോളജ് അങ്കണത്തിൽ നിർമ്മിച്ച എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. മെഡിക്കൽ കോളേജിലെ പല നിർമ്മാണ പ്രവർത്തനങ്ങൾക്കും കാലതാമസം നേരിടുന്നു. കെട്ടിട നിർമാണ വിഭാഗത്തിന്റെ  പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്ന രീതി മാറണം എന്നും മന്ത്രി Read more…

ആലപ്പുഴ

ആധാരം തിരികെ നൽകലും കട്ടിൽ വിതരണവും മന്ത്രി നിർവഹിച്ചു

അമ്പലപ്പുഴ:  രണ്ടര പതിറ്റാണ്ടുകൾക്ക് മുൻപ് ആലപ്പുഴ വികസന അതോറിറ്റിയിൽ നിന്ന് ഭവന വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗുണഭോക്താക്കളുടെ മുതലും പലിശയും സർക്കാർ എഴുതിത്തള്ളി ആധാരം തിരികെ തിരികെ നൽകുന്ന ചടങ്ങ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. നീർക്കുന്നം എസ്.ഡി.വി.ഗവ.യു.പി.സ്കൂളിൽ നടന്ന പരിപാടി അമ്പലപ്പുഴ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.എ.അഫ്സത്ത് അധ്യക്ഷത വഹിച്ചു.17 പേരുടെ ആധാരമാണ് തിരികെ നൽകിയത്. ഇതിനായി മുതലും പലിശയും Read more…

ആലപ്പുഴ

പലിശ രഹിത വായ്പ വിതരണ ഉദ്ഘാടനം

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക്-വടക്ക് കുടുംബശ്രീ യൂണിറ്റുകൾ വഴി കാക്കാഴം നീർക്കുന്നം സർവീസ് സഹകരണ ബാങ്ക് നൽകുന്ന പലിശരഹിത വായ്പയുടെ വിതരണ ഉദ്ഘാടനം ഒക്ടോബർ 11 വൈകുന്നേരം 4മണിക്ക് നീർക്കുന്നം എൻ.എസ്.എസ്.ഹാളിൽ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. പ്രളയത്തിൽ സർവ്വവും നഷ്ടമായവർക്ക് ജീവിതവും  ജീവനഉപാധികളും തിരികെ നൽകുന്നതിന്റെ ഭാഗമായി കേരളസർക്കാർ ആവിഷ്കരിച്ച   പദ്ധതികളുടെ ഭാഗമായാണ് കുടുംബശ്രീകൾ വഴി പലിശരഹിത വായ്പ നൽകുന്നത്. ചടങ്ങിൽ നീർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് Read more…

ആരോഗ്യം

നല്ല ആരോഗ്യ ശീലത്തിലേയ്ക്ക് നയിക്കാൻ ‘സ്മൈൽ പദ്ധതി’

ആലപ്പുഴ: നല്ല ആരോഗ്യശീലത്തിലേയ്ക്ക് സമൂഹത്തെ പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ല മെഡിക്കൽ ഓഫീസിന്റെയും ജില്ല പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ  നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പരിപാടിയായ സ്മൈൽ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന്. സ്റ്റുഡന്റ്സ് കേഡറ്റ് പദ്ധതിയിലൂടെ വിദ്യാർത്ഥികളിലും അവരിലൂടെ പൊതുജനങ്ങളിലും  ശരിയായ ആരോഗ്യ ശീലങ്ങൾ എത്തിക്കുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി പകർച്ച വ്യാധി പ്രതിരോധിക്കലുമാണ് പരിപാടിയുടെ ലക്ഷ്യം. ‘സ്റ്റുഡന്റ്സ് മൂവ്മെന്റ് ടു ഇമ്പ്രൂവ് ലിവിങ് എൻവയോൻമെന്റ്’ എന്നതിന്റെ ചുരുക്ക രൂപമാണ് Read more…

ആരോഗ്യം

മൃഗാശുപത്രി കെട്ടിട ഉദ്ഘാടനം 22ന് നടന്നു

പാണാവള്ളി: പാണാവള്ളി ഗ്രാമപ്പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോട്കൂടി നിർമ്മാണം പൂർത്തിയായ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 22ന് ഉച്ചയ്ക്ക് 3 മണിക്ക് മൃഗസംരക്ഷണ-വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിച്ചു.  നീലംകുളങ്ങരയിൽ പഞ്ചായത്ത് വക 7 സെന്റ് സ്ഥലത്ത് ഒന്നര വർഷം കൊണ്ടാണ്  മൃഗാശുപത്രിയുടെ നിർമ്മാണം പൂർത്തിയായത്. സർക്കാരിന്റെ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സജ്ജീകരണങ്ങളൊടെയാണ് നിർമ്മാണം. ഇതിനായി 53.35ലക്ഷം രൂപയാണ് മൃഗസംരക്ഷണ വകുപ്പ് വകയിരുത്തിയത്. വകുപ്പ് മന്ത്രി തന്നെയായിരുന്നു ഒന്നരവർഷം മുൻപ് Read more…

ആലപ്പുഴ

കുരുന്നുകൾക്ക് സൗജന്യ വസ്ത്രാലയം ഒരുക്കി മറ്റത്തിൽ ഭാഗം ഗവണ്മെന്റ് എൽ പി സ്കൂൾ

അരൂക്കുറ്റി: അരൂക്കുറ്റി മറ്റത്തിൽ ഭാഗം ഗവണ്മെന്റ് എൽ.പി.സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഇപ്പോൾ മനസ്സറിഞ്ഞ് സന്തോഷിക്കുന്നുണ്ട്. തങ്ങളുടെ പൊന്നോമനകൾക്ക് വിശേഷദിവസം ഒരു പുതിയ ഉടുപ്പ് വാങ്ങി കൊടുക്കാൻ സാധിക്കാതെ തേങ്ങിയിട്ടുണ്ട് കൂലിപ്പണിക്കാരായ ഇവരിൽ ചിലരെങ്കിലും. പക്ഷെ മറ്റത്തിൽ ഭാഗം ഗവണ്മെന്റ് സ്കൂളിലെ  കുട്ടികൾ ഇപ്പോൾ സന്തോഷത്തിലാണ്. അവർക്ക് എപ്പോൾ വസ്ത്രം വേണമെങ്കിലും ധൈര്യമായി എത്താം  സ്കൂളിലെ സൗജന്യ വസ്ത്രാലയത്തിലേക്ക്. അരൂക്കുറ്റിയിലെ മറ്റത്തിൽ ഭാഗം ഗവർമെൻറ് എൽ.പി. സ്കൂളിന്റെ സംരംഭമാണ്  സൗജന്യ വസ്ത്രാലയം. Read more…

ആലപ്പുഴ

പുത്തനുടുപ്പിലെ നന്മ

ആലപ്പുഴ: അരൂക്കുറ്റി മറ്റത്തിൽ ഭാഗം ഗവണ്മെന്റ് എൽ.പി.സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കൊന്നും ഇപ്പോൾ മക്കളുടെ വസ്ത്രത്തെക്കുറിച്ച് ആവലാതി വേണ്ട. തങ്ങളുടെ കുട്ടികൾക്ക് പുത്തൻ ഉടുപ്പുവേണമെങ്കിൽ സ്‌കൂളിൽ നിന്നുതന്നെ ലഭിക്കും. തികച്ചും സൗജന്യമായി. കൂടുതലും കൂലിപ്പണിക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്‌കൂളിൽ വിദ്യാർഥികൾക്കായി  സൗജന്യ വസ്ത്രാലയം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് സ്‌കൂൾ ടെക്സ്റ്റയിൽസിൽ നിന്ന് പാകമായ ഇഷ്ടനിറമുള്ള വസ്ത്രം തെരെഞ്ഞെടുക്കാം. ഇപ്പോൾ 70 ജോഡിയോളം കുട്ടിയുടുപ്പുകളാണ് സൗജന്യ വസ്ത്രാലയത്തിൽ ഉള്ളത്. അധ്യാപകരും സ്ഥലത്തെ Read more…

ആലപ്പുഴ

തിരുവൻവണ്ടൂർ ഗവ:എച്ച് എസ് എസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ആരംഭിച്ചു

ചെങ്ങന്നുർ: തിരുവൻവണ്ടൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ആരംഭിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ:എലിക്കുട്ടി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നുർ എം എൽ എ സജി ചെറിയാൻ  യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പ്രളയം ഏറെ നാശം വിതച്ച സ്കൂളിന്റെ ലൈബ്രറിക്ക് 5 ലക്ഷം, ഹൈടെക് ടോയ് ലെറ്റ് 10 ലക്ഷം, സ്കൂൾ മൈതാനത്തിന്റെ നവീകരണ പ്രവർത്തനങ്ങക്ക് 50 ലക്ഷം, ഫർണിച്ചർ 3 Read more…