ഇടുക്കി

26 വര്‍ഷങ്ങള്‍ക്കു ശേഷം ഇടുക്കി അണകെട്ട് തുറന്നു

തൊടുപുഴ∙ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യത്തിൽ 26 വർഷങ്ങൾക്കുശേഷം ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടർ 50 സെന്റി മീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം തുറന്നുവിടും. നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. ജലനിരപ്പ് വളരെ വേഗത്തിൽ വർധിക്കുന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ട്രയൽ റൺ നടത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. പന്ത്രണ്ടുമണിക്ക് ജലനിരപ്പ് 2398.98 അടിയാണ്. Read more…

ആലപ്പുഴ

കാലവര്‍ഷകെടുതി ; 18 മരണം ദേശീയ ദുരന്ത നിവാരണ സേനയുടെ 4 ടീമുകള്‍ കൂടി രക്ഷ പ്രവര്‍ത്തനത്തിനെത്തുന്നു.

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പതിനെട്ട് പേര്‍ മരിച്ചു. വയനാട് മാനന്തവാടി മേഖല പ്രളയംമൂലം ഒറ്റപ്പെട്ട സ്ഥിതിയിലാണിപ്പോള്‍ . സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയില്‍ എത്തി നില്‍ക്കുകയാ കവിയുകയോ ചെയ്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേയ്ക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതി കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ തുറന്ന് തന്നെ ഇരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ സുസജ്ജമായിരിക്കുകയും ചെയ്യും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
ഇടുക്കി

ഭര്‍ത്താവിനെ വിട്ടയക്കാൻ ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ കുഞ്ഞുങ്ങളുമായി യുവതിയുടെ കുത്തിയിരുപ്പ് സമരം

കുമളി : ഇടുക്കിയിലെ കുമളി പോലീസ് സ്റ്റേഷനില്‍ കുഞ്ഞുങ്ങളുമായി യുവതി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. കുഴിക്കണ്ടം സ്വദേശി രാജേശ്വരിയാണ് രണ്ടും നാലും വയസ്സുള്ള കുട്ടികള്‍ക്കൊപ്പം കുത്തിയിരുപ്പു സമരം നടത്തുന്നത്. അടിപിടിക്കേസില്‍ അറസ്റ്റ് ചെയ്ത ഭര്‍ത്താവ് ജയകുമാറിനെ വിട്ടയക്കണമെന്നതാണ് ആവശ്യം. അടിച്ചയാളെ കസ്റ്റഡിയില്‍ എടുത്തില്ലെന്നും തന്‍റെ ഭര്‍ത്താവ് കുറ്റക്കാരനല്ലെന്നും ഇവര്‍ ആരോപിക്കുന്നു . അയല്‍വാസിയായ സുബ്രഹ്മണ്യനും ജയകുമാറും തമ്മില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു, തടയാനെത്തിയ രാജേശ്വരിയെയും സുബ്രഹ്മണ്യന്‍ മര്‍ദ്ദിച്ചു. ശേഷം ഇരുവരും കുമളി പോലീസില്‍ Read more…

ഇടുക്കി

സിപിഎം മൂന്നാറിൽ മുന്നോട്ട് ; മൂന്നാർ സംരക്ഷണ സമിതിയിൽ സിപിഐ ഇല്ല.

മൂന്നാർ∙ തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി മന്ത്രിസഭയിൽ ‘അസാധാരണമായി’ ഇടഞ്ഞ സിപിഐയ്ക്കെതിരെ പോർമുഖം തുറന്ന് സിപിഎം. കൊട്ടാക്കമ്പൂര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തിലാണ് സിപിഎമ്മിന്റെ പടയൊരുക്കം. ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ നേതൃത്വത്തിൽ സിപിഐയെ ഒഴിവാക്കി മൂന്നാർ സംരക്ഷണ സമിതിക്കു രൂപം നൽകിയാണു ആദ്യ തിരിച്ചടി. സമിതി പത്ത് പഞ്ചായത്തുകളിൽ 21ന് ഹർത്താലിന് ആഹ്വാനം ചെയ്തു. സിപിഐയുടെ റവന്യൂ, വനം വകുപ്പുകള്‍ക്കെതിരായ സമരത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികൾ, വ്യാപാരികൾ, ഹൈറേഞ്ച് സംരക്ഷണ സമിതി എന്നിവരെ കൂട്ടുപിടിച്ചാണു Read more…

ഇടുക്കി

കൊട്ടക്കാമ്പൂര്‍ ഭൂമി: ജോയ്‌സ് ജോര്‍ജിയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദാക്കി.

മൂന്നാര്‍: ജോയ്‌സ് ജോര്‍ജ് എംപിയുടെ കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കി. ഇദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് റദ്ദാക്കിയത്. സര്‍ക്കാര്‍ തരിശു ഭൂമി വ്യാജ പട്ടയമുണ്ടാക്കി കയ്യേറിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ നടപടി. ഭൂമിയുടെ രേഖകളുമായി നവംബര്‍ ഏഴിന് ഹാജരാകണമെന്ന് അവശ്യപ്പെട്ട് എം.പിക്കും ബന്ധുക്കള്‍ക്കും ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നോട്ടീസ് നല്‍കിയിരുന്നു. ബ്ലോക്ക് നമ്പര്‍ 52-ല്‍ 120-ാം തണ്ടപ്പേരിനെക്കുറിച്ചുള്ള Read more…

ഇടുക്കി

കോൺക്രീറ്റ് വീട് തകർന്ന് കാട്ടാന ചരിഞ്ഞു

അടിമാലി ∙ ആദിവാസിക്കുടിയിലെ ആൾ താമസമില്ലാത്ത കോൺക്രീറ്റ് വീട്ടിൽ ഇടിച്ചു കയറിയ കാട്ടാന, കെട്ടിടം തകർന്നു ചരിഞ്ഞു. മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന നൂറാങ്കര ആദിവാസിക്കുടിയിലാണു സംഭവം. 15 വയസ്സ് തോന്നിക്കുന്ന പിടിയാനയെയാണു കെട്ടിടത്തിനുള്ളിൽ ചരിഞ്ഞ നിലയിൽ നാട്ടുകാർ ഇന്നലെ വൈകിട്ടു കണ്ടെത്തിയത്.ബേബി തോമസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണു വനമേഖലയോടു ചേർന്ന ഈ വീട്. ബേബിയും കുടുംബവും ഇപ്പോൾ കൊരങ്ങാട്ടിയിലാണു താമസിക്കുന്നതെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.തീറ്റ തേടിയിറങ്ങിയപ്പോൾ അപകടത്തിൽപെട്ടതാകാമെന്നും Read more…

ഇടുക്കി

സൂര്യനെല്ലിയിൽ ഹോട്ടൽ ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു

തൊടുപുഴ ∙ സൂര്യനെല്ലി വിലക്കിനു സമീപം ഹോട്ടൽ ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. മുത്തമഞ്ചോല സ്വദേശി ബാലകൃഷ്ണൻ (48) ആണു മരിച്ചത്. ഇന്നു രാവിലെ ഒൻപതോടെയായിരുന്നു സംഭവം.      

അമേരിക്ക

സോളാറിൽ കത്തിയമർന്നു UDF

അന്നും ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു കേരളം. പ്രതിപക്ഷ നേതാവിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയച്ചുവടിൽ പക്ഷേ ആടിയുലഞ്ഞത് പ്രതിപക്ഷം തന്നെയായിരുന്നു. 2012 ജൂണിൽ നെയ്യാറ്റിൻകരയിൽ ഉപതിരഞ്ഞെടുപ്പു ദിവസം ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയാണ്, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ടപ്പോൾ പലരും ഓർത്തത്. അന്നത്തെപ്പോലെ ബുധനാഴ്ചയും ഉപതിരഞ്ഞെടുപ്പായിരുന്നു. സ്വന്തം കോട്ടയായ വേങ്ങരയിൽ ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ച യുഡിഎഫിനെ വിറപ്പിക്കാൻ പോന്നതെല്ലാം സോളർ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പിണറായി നടത്തിയ വാർത്താസമ്മേളനത്തിലുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മാത്രമൊതുങ്ങുന്നതല്ല, Read more…

ആലപ്പുഴ

ഇന്ധനവിലയിൽ 3000 രൂപയുടെ വർധന; വിമാന യാത്രാനിരക്ക് കൂടിയേക്കും

ന്യൂഡൽഹി∙ വിമാനയാത്രാ നിരക്കുകളിൽ വർധനയ്ക്കു സാഹചര്യമൊരുക്കി ഇന്ധനവില പുതുക്കി നിശ്ചയിച്ചു. വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ– എടിഎഫ്) വില ആറു ശതമാനമാണു വർധിപ്പിച്ചത്. ഈ വർഷം ഓഗസ്റ്റിനു ശേഷം ഇതു മൂന്നാം തവണയാണ് എടിഎഫിന് വില കൂട്ടുന്നത്. പുതിയ നിരക്കനുസരിച്ച് 3000 രൂപയുടെ വ്യത്യാസമാണ് അനുഭവപ്പെടുക. ഡൽഹിയിൽ പുതുക്കിയ ഇന്ധനവില കിലോലീറ്ററിന് 53,045 രൂപയാണ്. നേരത്തെ, 50.020 രൂപയായിരുന്നെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. സെപ്റ്റംബറിൽ നാലു ശതമാനം Read more…