അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
ഉത്തർപ്രദേശ്

സീതാദേവി ടെസ്റ്റ് ട്യൂബ് ശിശു – ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മ

ലഖ്‌നൗ : ‘ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനമാരംഭിച്ചത് മഹാഭാരതകാലത്താണെങ്കില്‍ ടെസ്റ്റ് ട്യൂബ് ശിശു സമ്പ്രദായത്തിന് തുടക്കമിട്ടത് അതിനും മുമ്പ് രാമായണകാലത്താണ്. സീതാദേവിയെ ഉഴവുചാലിലെ മണ്‍കുടത്തില്‍ നിന്ന് കണ്ടുകിട്ടിയെന്നാണ് രാമായണം പറയുന്നത്. അന്നത്തെ കാലത്ത് ടെസ്റ്റ്ട്യൂബ് ശിശു സമ്പ്രദായം നിലനിന്നിരുന്നു എന്നല്ലേ ഇതിനര്‍ഥം.” ഒരു പൊതുപരിപാടിക്കിടെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മയാണ് തൻ്റെ ഈ കണ്ടെത്തല്‍ അവതരിപ്പിച്ചത് ! ആധുനിക കാലത്തെ പല സാങ്കേതികവിദ്യകളുടെയും തുടക്കം പുരാണങ്ങളിലും ഇതിഹാസങ്ങളിലും ആണെന്നാണ് അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നത്. കുരുക്ഷേത്രയുദ്ധവിവരങ്ങള്‍ Read more…

ഉത്തർപ്രദേശ്

ഡൽഹി മെട്രോയുടെ മജന്ത ലൈൻ ഉദ്ഘാടനം മോദി ; കേജ്‌രിവാളിന് ക്ഷണമില്ല

നോയിഡ : ഡൽഹി മെട്രോയുടെ പുതുതായി നിർമിച്ച പാതയുടെ (മജന്ത ലൈൻ) ഉദ്ഘാടനച്ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു ക്ഷണമില്ല. ഉത്തർപ്രദേശിനെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന പാതയുടെ ഉദ്ഘാടനം ക്രിസ്മസ് ദിനത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ബൊട്ടാണിക്കൽ ഗാർഡൻ മുതൽ കൽക്കാജി മന്ദിർ വരെയുള്ള പുതിയ പാത സമർപ്പിക്കുക. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്ന ചടങ്ങിലാണ് അരവിന്ദ് കേജ്‍രിവാളിന് ക്ഷണമില്ലാത്തത്. നോയിഡയിലുള്ള റെയിലിന് യുപി സർക്കാരും ഡൽഹിയിലേക്കുള്ളതിന് എഎപി സർക്കാരുമാണ് Read more…

ഉത്തർപ്രദേശ്

അഴിമതിയാരോപണം; യോഗിയുടെ സംഘടനയിൽ നിന്ന് 2500 പ്രവർത്തകർ രാജി വച്ചു

ലക്നൗ : ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി സംഘടനയിൽനിന്ന് 2500 പ്രവർത്തകർ രാജി വച്ചെന്ന് റിപ്പോർട്ട്. ഉന്നത നേതാക്കളുടെ പിടിപ്പുകേടും സംസ്ഥാന സെക്രട്ടറി പങ്കജ് മിശ്രയ്ക്കെതിരെയുള്ള അഴിമതിയാരോപണങ്ങളെ തുടർന്നുമാണു പ്രവർത്തകർ സംഘടനയിൽനിന്നു കൂട്ടരാജി നടത്തിയതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രവർത്തകർ സംഘടനയെ ദുരൂപയോഗം ചെയ്തു പണമുണ്ടാക്കുന്നുവെന്നാരോപിച്ചു ഹിന്ദു യുവ വാഹിനി ലക്നൗ മഹാനഗർ യൂണിറ്റ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി നേരത്തെ പിരിച്ചുവിട്ടിരുന്നു. Read more…

ഉത്തർപ്രദേശ്

യുപി തദ്ദേശ തിരഞ്ഞെടുപ്പ്: 16 കോർപ്പറേഷനുകളിൽ 14-ഉം ബിജെപിയ്ക്ക്

ലക്നൗ :  ഉത്തർപ്രദേശിലെ നിർണായകമായ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം. തിരഞ്ഞെടുപ്പു നടന്ന 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ പതിനാലിടത്തും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്. രണ്ടിടത്ത് ബിഎസ്പിയും മുന്നേറുന്നു. ആദ്യമണിക്കൂറില്‍ ആറു കോര്‍പ്പറേഷനുകളില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ബിഎസ്പിയുടെ കുതിപ്പ് അലഹാബാദിലും ത്സാന്‍സിയിലുമായി ഒതുങ്ങി. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോൾ മഥുരയില്‍ മുന്നിട്ടുനിന്ന കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി മുന്നേറുകയാണ്. അതിനിടെ, മുസഫില്‍നഗറില്‍ ബിഎസ്പി – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ലാത്തിച്ചാര്‍ജ് Read more…

ഉത്തർപ്രദേശ്

തലക്ക് വിലയിട്ടത് തെറ്റെങ്കില്‍ ബന്‍സാലി ചെയ്തതും തെറ്റ്- യോഗി ആദിത്യനാഥ്‌

ലഖ്‌നൗ: പദ്മാവതിയുടെ സംവിധായകന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നത് തെറ്റാണെങ്കില്‍ സംവിധായകന്‍ ചെയ്തതും തെറ്റാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പദ്മാവതി റിലീസ് ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ ഗൊരഖ്പൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ 22 കോടി ജനങ്ങളുടെ വികാരത്തെ ബഹുമാനിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറാവണം. ബന്‍സാലിയുടെ തല കൊയ്യുമെന്ന് പറഞ്ഞവര്‍ ചെയ്തത് തെറ്റാണെങ്കില്‍ സംവിധായകന്‍ ചെയ്തതും തെറ്റാണ്, ചിത്രം നിരോധിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആദിത്യനാഥ് വ്യക്തമാക്കി. Read more…

ഉത്തർപ്രദേശ്

‘മതേതരം എന്ന വാക്ക് വലിയ നുണ, ഒരു സമൂഹത്തിനും ‘മതേതര’ മാകാനാകില്ല’ ; യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ് : മതേതരം എന്ന വാക്ക് വലിയ നുണയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സമൂഹത്തിനും മതേതരമാകാന്‍ കഴിയില്ലെന്നും യോഗി പറഞ്ഞു. റായ്‌പൂരിലെ ദൈനിക് ജാഗരണ്‍  ഗ്രൂപ് സംഘടിപ്പിച്ച പരിപാടിക്കിടെ വര്‍ഗ്ഗീയത മതേതരത്വം എന്നീ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരം എന്ന വാക്ക് സ്വാതന്ത്ര്യം ലഭിച്ച നാള്‍ മുതല്‍  ഉപയോഗിക്കുന്ന വലിയൊരു നുണയാണ്. അത് ഉപയോഗിക്കുന്നവര്‍  ജനങ്ങളോട് മാപ്പുപറയണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ‘ ഒരു Read more…