എറണാകുളം

വിശ്വാസികളുടെ സമരം രാഷ്ടിയ സമരമായി പരിണമിച്ചുവെന്ന് കേരള പുലയര്‍ മഹാ സഭാ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍

കൊച്ചി: ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ സമരം രാഷ്ടിയ സമരമായി പരിണമിച്ചുവെന്ന് കേരള പുലയര്‍ മഹാ സഭാ (കെപിഎംഎസ്) ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ഭരണഘടനയുടെ നിഴലില്‍ നിന്ന് സ്ത്രീയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. കോടതി വിധിയെ കെപിഎംഎസ് സ്വാഗതം ചെയ്യുന്നു. വിവേചനത്തിലൂടെ നിലനില്‍ക്കുന്നലരാണ് വിധിയെ എതിര്‍ക്കുന്നത്. കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വിധിയെ സ്വാഗതം ചെയ്യുന്നു എന്നത് സര്‍ക്കാരിന് പിന്തുണ നല്‍കുന്നു Read more…

എറണാകുളം

 ‘ ഹൈസെക്ക് ‘  വിദ്യാര്‍ത്ഥി സമ്മേളനം ഞായറാഴ്ച

കൊച്ചി:  വിസ്ഡം ഇസ്ലാമിക്ക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഹൈസെക്ക്’ ജില്ല ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥി ഞായറാഴ്ച കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഓഡിറ്റോറിത്തില്‍ നടക്കുമെന്ന് ഭാരാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്ധവിശ്വാസങ്ങളെക്കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥി സമൂഹത്തെ ബോധവല്കരിക്കുക, കരിയര്‍ രംഗത്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, ലഹരിമുക്ത കലാലയ പദ്ധതി സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന ഹൈസെക്ക് സമ്മേളനം ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് മഷ്ഹൂര്‍ ഉദ്ഘാടനം ചെയ്യും. Read more…

ആരോഗ്യം

കേരള ബ്ലെഡ് ഡോണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിസിന്‍ ബാങ്ക് വെബ്‌സൈറ്റ് ആരംഭിച്ചു

കൊച്ചി: കേരള ബ്ലെഡ് ഡോണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിസിന്‍ ബാങ്ക് ആശയം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രോഗികള്‍ക്ക് സഹായമെത്തിക്കുന്നതിന്  വെബ്‌സൈറ്റ് ആരംഭിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ജനുവരി 1 ന് പുതുവത്സര ദിനത്തില്‍ ആരംഭിച്ച മെഡിസിന്‍ ബാങ്ക് ആശയം വഴി കൂടുതല്‍ ആളുകള്‍ക്ക് കിഡ്‌നി, കരള്‍ മാറ്റിവെക്കല്‍ സര്‍ജറി വേണ്ടി വരുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു. രോഗികള്‍ക്ക് ലഭിക്കുന്ന സഹായങ്ങളുടെ എല്ലാവിധ വിവരങ്ങളും കണക്കുകളും ജനങ്ങളെ Read more…

എറണാകുളം

ഭാരത് മാത കോളേജ് സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന്റെയും കേരള പ്രൊഫഷണല്‍ സോഷ്യല്‍വര്‍ക്ക് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ദേശീയ സമ്മേളനം സംഘടിപ്പിക്കും

കൊച്ചി: ഭാരത് മാത കോളേജ് സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന്റെയും കേരള പ്രൊഫഷണല്‍ സോഷ്യല്‍വര്‍ക്ക് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ദേശീയ സമ്മേളനം സംഘടിപ്പിക്കും. സമ്മേളനത്തില്‍ ‘ദുരന്ത അതിജീവനം വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ’ എന്ന വിഷയത്തെകുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോ. ജാനകി ആധാരിയ, സി.ഒ മധുസൂദനന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സെമിനാറില്‍ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടറെ ഏല്‍പ്പിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ Read more…

എറണാകുളം

ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ ഈശ്വര്‍

കൊച്ചി :  അയ്യപ്പഭക്തരെ വേട്ടയാടുന്ന സമീപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപേക്ഷിക്കണമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്നു വരുന്ന ‘മീ ടൂ’ ആരോപണങ്ങള്‍ വ്യാജമാണെന്നും നവംബര്‍ 5 നും നവംബര്‍ 13നും മുമ്പ് തനിക്കെതിരെ ഇത്തരത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കുന്നതായും  രാഹുല്‍ ഈശ്വര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ്  ബോളിവുഡ്താരം ജിതേദ്രയ്‌ക്കെതിരെ വന്ന ഗുരുതര ആരോപണം പോലെയാണ് തന്നെക്കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്ന ആരോപണം. മീടൂ Read more…

എറണാകുളം

കേരള കോണ്‍ഗ്രസ് ബി എന്‍.സി.പിയിലേക്ക് ലയിക്കുന്ന കാര്യം പരിഗണനയില്‍

കൊച്ചി: കേരള കോണ്‍ഗ്രസ് ബി എന്‍.സി.പിയിലേക്ക് ലയിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി ലയനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. പാര്‍ട്ടി ലയനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ പേരില്‍ കേസുകള്‍ ഒന്നും തന്നെ നിലനില്‍ക്കുന്നില്ലെന്നും കേസിന്റെ പേരിലല്ല Read more…

എറണാകുളം

കൊറഗേറ്റഡ് ബോക്‌സ് നിര്‍മ്മാണം പ്രതിസന്ധിയില്‍

അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും വിലവര്‍ധനയും കൊറഗേറ്റഡ് ബോക്‌സ് നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയെന്ന് കേരള കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ (കെ.സി.ബി.എം.എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് കൊറഗേറ്റഡ് ബോക്‌സുകള്‍ ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും നാളിതുവരെയായി നല്‍കിയിരുന്നത്. ബോക്‌സ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളായ ഡ്യൂപ്ലക്‌സ് ബോര്‍ഡിന്റെയും ക്രാഫ്റ്റ് പേപ്പറിന്റെയും ദൗര്‍ഭല്യവും വിലവര്‍ധനവും ബോക്‌സ് നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പേപ്പര്‍ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തു വന്നിരുന്നത് ചൈനയില്‍  നിന്നുമായിരുന്നു.  ചൈനീസ് സര്‍ക്കാര്‍ പേപ്പര്‍ ഇറക്കുമതി പാരിസ്ഥിതിക Read more…

എറണാകുളം

കെ.പി. എല്‍സേബിയൂസ് മാസ്റ്റര്‍ സ്മാരക ട്രസ്റ്റിന്റെ നാലാമത് പുരസ്‌കാരം വിതരണം ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ടൗണ്‍ ഹാളില്‍

കൊച്ചി:  കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസിന്റെ (കെ.കെ.എന്‍.ടി.സി) നേതൃത്വത്തിലുള്ള കെ.പി. എല്‍സേബിയൂസ് മാസ്റ്റര്‍ സ്മാരക ട്രസ്റ്റിന്റെ നാലാമത് പുരസ്‌കാര വിതരണം ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ടൗണ്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ വെച്ച് നടക്കുമെന്ന് കെ.കെ.എന്‍.ടി.സി സംസ്ഥാന പ്രസിഡന്റ് കെ.പി. തമ്പി കണ്ണാടന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും എ.ഐ.ടി.യു.സി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കെ.പി. ശങ്കരദാസിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 45-ാമത് സംസ്ഥാന Read more…

എറണാകുളം

മുത്തൂറ്റ് വിവാഹ സമ്മാനം 2018 രണ്ടാംഘട്ട സഹായവിതരണത്തിന് തുടക്കം കുറിച്ചു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ നേതൃത്വത്തിലുള്ള മുത്തൂറ്റ് വിവാഹ സമ്മാനം 2018 പദ്ധതിയുടെ രണ്ടാംഘട്ട സഹായവിതരണത്തിന് തുടക്കം കുറിച്ചു. നിര്‍ദ്ധനരായ വിധവകളുടെ പെണ്‍മക്കള്‍ക്ക് വിവാഹത്തിനായി 2 ലക്ഷം രൂപവരെ ധനസഹായം നല്‍കുന്ന പദ്ധതി 2016 ലാണ് ആരംഭിക്കുന്നത്. തൃശ്ശര്‍, പാലക്കാട് എന്നീ ജില്ലകളിലെ 10 പെണ്‍കുട്ടികള്‍ക്ക് വീതം ധനസഹായം നല്‍കിയതായി മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ജോണ്‍ വി. ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2018-19 സാമ്പത്തികവര്‍ഷത്തില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ Read more…

എറണാകുളം

അസോസിയേറ്റ് ബാങ്ക്‌സ് റിട്ടയേര്‍ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എസ്.ബി.ടി യൂണിറ്റ് ഏഴാമത് ത്രൈവാര്‍ഷിക അഖിലേന്ത്യ സമ്മേളനം 27 ന്

കൊച്ചി: അസോസിയേറ്റ് ബാങ്ക്‌സ് റിട്ടയേര്‍ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എ.ബി.ആര്‍.ഒ.എ)-എസ്.ബി.ടി യൂണിറ്റ് ഏഴാമത് ത്രൈവാര്‍ഷിക അഖിലേന്ത്യ സമ്മേളനം സംഘടിപ്പിക്കും. 27 ന് കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടക്കുന്ന സമ്മേളനം രാവിലെ 10 മണിക്ക് എഴുത്തുകാരന്‍ സേതു ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടനാ ചെയര്‍മാന്‍ ആര്‍. ചന്ദ്രസേനന്‍ അദ്ധ്യക്ഷനാകുന്ന സമ്മേളനത്തില്‍ അഖിലേന്ത്യ ബാങ്ക് പെന്‍ഷനേഴ്‌സ് ആന്റ് റിട്ടയറീസ് കോണ്‍ഫെഡറേഷന്‍ അസി. ജനറല്‍ സെക്രട്ടറി കെ. ചന്ദ്രശേഖരന്‍, ആള്‍ ഇന്ത്യാ ബാങ്ക് Read more…