അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
ഒറീസ

പുരി, ജഗന്നാഥ ക്ഷേത്രത്തിലെ രത്നശേഖരമിരിക്കുന്ന അറ തുറന്നുള്ള പരിശോധന തുടങ്ങി.

പുരി : ജഗന്നാഥ ക്ഷേത്രത്തിലെ രത്നശേഖരമിരിക്കുന്ന അറ തുറന്നുള്ള പരിശോധന തുടങ്ങി. 1984നു ശേഷം ഇതാദ്യമായാണ് പരിശോധന നടത്തുന്നത്. ‘രത്നഭണ്ഡാര’ത്തിന്‍റെ ചുമരും തറയും മേൽക്കൂരയും പരിശോധിച്ചു സുരക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യം. ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണു പരിശോധന. 12–ാം നൂറ്റാണ്ടിലെ ഈ ‘രത്നഭണ്ഡാരം’ അവസാനം തുറന്നപ്പോൾ ഏഴിൽ മൂന്ന് അറകൾ മാത്രമേ പരിശോധിച്ചിരുന്നുള്ളൂ. മറ്റുള്ളവയിൽ എന്താണെന്ന് ആർക്കുമറിയില്ല. രണ്ടു പുരാവസ്തു വിദഗ്ധർ ഉൾപ്പെട്ട പത്തംഗ സംഘം പരിശോധിക്കുമെന്നായിരുന്നു Read more…