കണ്ണൂർ

കണ്ണൂര്‍ വിമാനത്താവളം സജ്ജം; ഉദ്ഘാടനം ഡിസംബറില്‍

തിരുവനന്തപുരം: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വിമാനത്താവളത്തിനുള്ള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചിരുന്നു. അതേത്തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. 3,050 മീറ്റര്‍ റണ്‍വെയാണ് ഇപ്പോഴുളളത്. അതു 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്കറിലാണു മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ ബില്‍ഡിങ്ങിന്‍റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള രാജ്യാന്തര കാര്‍ഗോ കോംപ്ലക്സ് നിര്‍മാണം Read more…

എറണാകുളം

ശബരിമല യുവതി പ്രവേശനം കോടതി വിധിയിൽ പ്രതിഷേധിച്ച് ശിവസേന കോഴിക്കോട് ജില്ലയിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നു

ശബരിമല യുവതി പ്രവേശനം അനുവദിച്ച കോടതി വിധിയിൽ അപലപിച്ച് കോഴിക്കോട് ജില്ലയിൽ ഒക്ടോബർ 1ന് ഹൈന്ദവ വിശ്വാസികളെ സംഘടിപ്പിച്ച് കൊണ്ട് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് ശിവസേന കോഴിക്കോട് ജില്ലാ കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ ഉണ്ടായ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ തീരുമാനിച്ച ഹർത്താൽ പിൻവലിച്ചെങ്കിലും പകരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിരുന്നു, ഇതിന്റെ ഭാഗമായാണ് ജില്ലയിൽ ഭാരതീയ കാംഗർ സേന ജില്ലാ പ്രസിഡന്റ് Read more…

ആലപ്പുഴ

ഹിന്ദു മതാചാരങ്ങൾക്ക് മേലുള്ള വിവേചനപരമായ കൈകടത്തൽ അപലപനീയം: ശിവസേന

ശബരിമല ക്ഷേത്രാചാര വിഷയത്തിൽ ഉണ്ടായിട്ടുള്ള സുപ്രീം കോടതി വിധി ഹിന്ദു മതാചാരങ്ങൾക്ക് മേലുള്ള വിവേചനപരമായ കൈകടത്തലാണെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ് ഭുവന ചന്ദ്രജി പറഞ്ഞു ഒരു മതത്തിന്റെ ആചാരങ്ങളെന്ത് എങ്ങനെ ആയിരിക്കണം എന്ന് നിശ്ചയിക്കുവാനുള്ള അധികാരം അതാത് മതങ്ങൾക്കുണ്ട് ‘ ശബരിമല വിധിന്യായത്തിൽ അഞ്ചംഗ ബഞ്ചിലെ ഒരു ജസ്റ്റിസ് ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുള്ള കാര്യം ശ്രദ്ധേയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിധിന്യായം ആചാര വിരുദ്ധമാണ് . ഇത് ഭക്ത ജനങ്ങൾ Read more…

ആലപ്പുഴ

കാലവര്‍ഷകെടുതി ; 18 മരണം ദേശീയ ദുരന്ത നിവാരണ സേനയുടെ 4 ടീമുകള്‍ കൂടി രക്ഷ പ്രവര്‍ത്തനത്തിനെത്തുന്നു.

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പതിനെട്ട് പേര്‍ മരിച്ചു. വയനാട് മാനന്തവാടി മേഖല പ്രളയംമൂലം ഒറ്റപ്പെട്ട സ്ഥിതിയിലാണിപ്പോള്‍ . സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയില്‍ എത്തി നില്‍ക്കുകയാ കവിയുകയോ ചെയ്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേയ്ക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതി കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ തുറന്ന് തന്നെ ഇരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ സുസജ്ജമായിരിക്കുകയും ചെയ്യും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
കണ്ണൂർ

കഠ്‌വയ്ക്കു പ്രായശ്ചിത്തമായി കെ.പി. രാമനുണ്ണിയുടെ ശയനപ്രദക്ഷിണം : കടലായി ക്ഷേത്രത്തിൽ കൂട്ടത്തല്ല്.

കണ്ണൂർ : കഠ്‌വ സംഭവത്തിനു പ്രായശ്ചിത്തമായി ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കെ.പി. രാമനുണ്ണി പ്രതീകാത്മക ശയനപ്രദക്ഷിണം നടത്താനൊരുങ്ങിയത് സംഘർഷം സൃഷ്ടിച്ചു. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി. രാമനുണ്ണിക്കൊപ്പമുണ്ടായിരുന്ന സിപിഎം പ്രവർത്തകരും ക്ഷേത്രത്തിനുള്ളിൽ ഏറ്റുമുട്ടി. തുടർന്ന് ശയനപ്രദക്ഷിണം പൂർത്തിയാക്കാനാവാതെ രാമനുണ്ണി പുറത്തിറങ്ങി. രാവിലെ ഒൻപതു മണിയോടെ ക്ഷേത്ര പരിസരത്ത് എത്തിയ രാമനുണ്ണിയെ ‌സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. ഹിന്ദുമത വിശ്വാസിയാണെങ്കിൽ ഹിന്ദുമത ആചാരപ്രകാരം ശയനപ്രദക്ഷിണം നടത്താമെന്നും, പ്രതിഷേധമോ സമരമോ ആണ് Read more…

Featured Video Play Icon
കണ്ണൂർ

സിപിഎം- ബിജെപി ഏറ്റുമുട്ടല്‍, ബോംബേറ്; കണ്ണൂരിൽ ആറുപേർക്കു പരുക്ക്

കണ്ണൂർ : എരുവട്ടി പാനുണ്ട യുപി സ്കൂളിനു സമീപം ഇന്നലെ രാത്രി സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ബോംബേറുമുണ്ടായി. ആറുപേർക്കു പരുക്ക്. സിപിഎം പ്രവർത്തകരായ ഷമിൽ, ശ്യാംജിത്ത്, ശ്രീദേവ് എന്നിവർക്കു ബോംബേറിൽ പരുക്കേറ്റു. മഞ്ജുനാഥ്, ആദർശ്, പ്രശാന്ത് എന്നീ ബിജെപി പ്രവർത്തകർക്കു സംഘട്ടനത്തിലാണ് പരുക്കേറ്റത്. സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ ഇവിടെ സംഘട്ടനമുണ്ടായിരുന്നു. അതിനു ശേഷം രണ്ടു ബൈക്കുകളിലെത്തിയവർ സിപിഎം പ്രവർത്തകർക്കു നേരേ ബോംബെറിയുകയായിരുന്നു. ഇത് ബിജെപി പ്രവർത്തകരാണെന്ന് Read more…

Featured Video Play Icon
കണ്ണൂർ

ന്യൂമാഹി ഷമേജ് കൊലക്കേസിൽ മൂന്നു സിപിഎം പ്രവർത്തകരെ അറസ്റ്റുചെയ്തു.

കണ്ണൂർ : ന്യൂ മാഹിയിലെ ബിജെപി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകരെ അറസ്റ്റുചെയ്തു. വടകരയിലെ ലോഡ്‌ജിൽ വച്ച് ഇന്നലെ രാത്രി വൈകിയാണ് ഇവർ പിടിയിലായത്. കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളവരാണ് ഇവർ. ഷമേജിനെ കൊലപ്പെടുത്തിയ ദിവസം തന്നെ പള്ളൂരിൽ സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു ബിജെപി അനുഭാവികളെ പുതുച്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമേജ് വധക്കേസിൽ അറസ്റ്റ് വൈകുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ Read more…

Featured Video Play Icon
കണ്ണൂർ

പ്രമുഖ സാഹിത്യകാരനും പൗരാവകാശ പ്രവർത്തകനുമായ കെ.പാനൂർ (84) നിര്യാതനായി.

കണ്ണൂര്‍ : പ്രമുഖ സാഹിത്യകാരനും പൗരാവകാശ പ്രവർത്തകനുമായ കെ.പാനൂർ (84) നിര്യാതനായി. കേരളത്തിലെ ആഫ്രിക്ക ഉൾപ്പെടെയുള്ള കൃതികളുടെ കർത്താവാണ്. കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കവി, ഉപന്യാസകാരൻ എന്നീ നിലകളിൽ വിദ്യാർഥി കാലം തൊട്ടേ സജീവമായിരുന്നു. കുഞ്ഞിരാമൻ പാനൂരിന്‍റെ തൂലികാനാമമാണ്, കെ. പാനൂർ. റവന്യു വകുപ്പിൽ ജീവനക്കാരനായിരുന്ന പാനൂര്‍, ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഗമായി, ആദിവാസി ക്ഷേമ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കാൻ സ്വയം തയാറാവുകയായിരുന്നു. ഔദ്യോഗിക പ്രവർത്തനങ്ങൾക്കിടെ തിരിച്ചറിഞ്ഞ സത്യങ്ങൾ ധീരമായി Read more…

കണ്ണൂർ

കമ്യൂണിസ്റ്റുകാർ സർക്കാരിനെതിരെ സമരം ചെയ്യുന്നത് നീതിയല്ല : ജി. സുധാകരൻ

കണ്ണൂർ : സർക്കാരിനെതിരെ കമ്യൂണിസ്റ്റുകാർ തന്നെ സമരം ചെയ്യുന്നതു നീതിയല്ലെന്നു പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ. കണ്ണൂരിൽ ഇരിണാവ് പാലത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയൽക്കിളികൾ എന്നു പേരിട്ടു കിളികളെ ആക്ഷേപിക്കുന്നു. കിളികൾ സമരത്തിനു പോവാറില്ല. വയൽക്കിളികൾ സർക്കാരിനെതിരെ പറക്കേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ നെൽപാടം നികത്തി ബൈപാസ് റോ‍ഡ് നിർമിക്കുന്നതിനെതിരെ സമരം ചെയ്ത ‘വയൽ‌ക്കിളി’ക്കൂട്ടത്തെക്കുറിച്ചായിരുന്നു സുധാകരന്റെ പരാമർശം. കഴിഞ്ഞ ദിവസം വയൽക്കിളിക്കൂട്ടത്തിൽ Read more…