ആരോഗ്യം

കേരള ബ്ലെഡ് ഡോണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിസിന്‍ ബാങ്ക് വെബ്‌സൈറ്റ് ആരംഭിച്ചു

കൊച്ചി: കേരള ബ്ലെഡ് ഡോണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിസിന്‍ ബാങ്ക് ആശയം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രോഗികള്‍ക്ക് സഹായമെത്തിക്കുന്നതിന്  വെബ്‌സൈറ്റ് ആരംഭിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ജനുവരി 1 ന് പുതുവത്സര ദിനത്തില്‍ ആരംഭിച്ച മെഡിസിന്‍ ബാങ്ക് ആശയം വഴി കൂടുതല്‍ ആളുകള്‍ക്ക് കിഡ്‌നി, കരള്‍ മാറ്റിവെക്കല്‍ സര്‍ജറി വേണ്ടി വരുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു. രോഗികള്‍ക്ക് ലഭിക്കുന്ന സഹായങ്ങളുടെ എല്ലാവിധ വിവരങ്ങളും കണക്കുകളും ജനങ്ങളെ Read more…

ആരോഗ്യം

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമായി നൂതന സാങ്കേതിക സഹായ ഉപകരണ വിതരണം

നൂതന സാങ്കേതിക സഹായ ഉപകരണങ്ങള്‍ നാല്‍പതോ അതിലധികമോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന വിതരണം ചെയ്യുന്നു. ഒരു ലക്ഷം രൂപയില്‍ കൂടുതൽ അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം പാടില്ല. സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍/ഏജന്‍സികള്‍ മുഖേന മുൻപ് സഹായ ഉപകരണം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റോടുകൂടി അപേക്ഷകന് ആവശ്യമായ സഹായ ഉപകരണം ഉപയോഗിക്കുന്നതിന് പ്രാപ്തിയുണ്ടെന്ന് വെള്ളപേപ്പറില്‍ സ്വയം തയ്യാറാക്കിയ അപേക്ഷകള്‍ അങ്കണവാടികള്‍ മുഖേനയോ ബ്ലോക്ക് തലത്തിലുള്ള ശിശുവികസന Read more…

കായികം

ലെജെന്റ്‌സ് ഫുട്‌ബോളിന്റെ സഹായം കൈമാറി

പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ആരംഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലെജെൻസ് ഫുട്ബോൾ 10.5 ലക്ഷം രൂപ കൈമാറി. ധനശേഖരാർത്ഥം കൊൽക്കത്തയിൽ നടന്ന ലെജെന്റ്സ് ഫുട്ബോൾ മത്സരത്തിൽ നിന്നും ലഭിച്ച തുക മുൻ ഇന്ത്യൻ നായകൻ ഐ.എം വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

കാരുണ്യം

ഇക്കൊല്ലത്തെ നൊബേല്‍ ജേതാവ് നാദിയ മുറാദ് 21നു മുംബൈയിൽ

സമാധാനത്തിന് നോബല്‍ സമ്മാനം നേടിയ നാദിയ മുറാദ് 21 മുംബൈയിൽ എത്തുന്നു. മദർ തെരേസ സ്മാരക പുരസ്കാരം സ്വീകരിക്കാനാണ് നാദിയ എത്തുന്നത് എന്ന് ഹാർമണി ഫൗണ്ടേഷൻ അറിയിച്ചു. നൊബേൽ ജേതാക്കളായ നാദിയ, ഡോ.ഡെന്നീസ്‌ മുക് വെഗി എന്നിവർക്കാണ് ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്‌ക്കാരങ്ങൾ. മുക്‌ വെഗിക്കു പങ്കെടുക്കാനാവില്ലന്നു അറിയിച്ചിട്ടുണ്ട്.

Featured Video Play Icon
ആരോഗ്യം

ബീച്ച് ഹോസ്പിറ്റല്‍ വൃത്തിയാക്കി ഡി.ഡി.യു.ജി.കെ.വൈ. സംഘം

ആലപ്പുഴ: ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിന് സമീപം പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രി പരിസരം വൃത്തിയാക്കി. ദീന്‍ ദയാല്‍ ഉപാദ്യായ ഗ്രാമീണ കൗശല്യ യോജനയെന്ന നൈപുണ്യവികസന പദ്ധതിയിലൂടെ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികള്‍, അയല്‍കുട്ടം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ആശുപത്രി പരിസരം ശുചിയാക്കിയത്. ഇതിനോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസും പരിസരവും വൃത്തിയാക്കി. ജില്ലാ മിഷനിലെ മുഴുവന്‍ സ്റ്റാഫും ചേര്‍ന്നാണ് ഓഫീസ് പരിസരം ശുചിയാക്കിയത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ Read more…

Featured Video Play Icon
എറണാകുളം

അഭിമന്യു വധക്കേസ്‌ കുറ്റപത്രം സമർപ്പിച്ചു.

മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആദ്യഘട്ട കുറ്റപത്രത്തില്‍ 16 പ്രതികളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം കുറ്റപത്രത്തില്‍ ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടുത്തി പിന്നീട് നൽകും. അഭിമന്യു വധക്കേസിൽ ആകെ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. കോളജ് ക്യാംപസിൽ കഴിഞ്ഞ ജൂലൈ രണ്ടിനു പുലർച്ചെ അഭിമന്യു കൊല്ലപ്പെട്ടത്‌. പിടിയിലാകാനുള്ള സഹലും ഷഹീമും അടക്കം മൂന്നു പേരാണ് അഭിമന്യുവിനെയും കൂട്ടുകാരൻ അർജുൻ കൃഷ്ണയെയും കുത്തിയതെന്നു കുറ്റപത്രത്തിൽ പറയുന്നു. Read more…

Featured Video Play Icon
കച്ചവടം

ഭാഗ്യശാലിയെ കണ്ടുകിട്ടി

  സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംമ്പറിന്റെ പത്തുകോടിയുടെ സമ്മാനം തൃശ്ശൂര്‍ സ്വദേശിനി വത്സലക്ക്. ഭര്‍ത്താവ് മരിച്ച വത്സല, അടാട്ടിലെ വാടക വീട്ടില്‍ തന്റെ മൂന്നു മക്കളോടൊപ്പമാണ് താമസം. ചിറ്റിലപ്പള്ളിയിലെ വീടു തകര്‍ന്നശേഷം പുതിയ വീടുവയ്ക്കാനാണ് വാടക വീട്ടിലേക്ക് ഇവര്‍ മാറിയത്. തൃശ്ശൂരിലെ എസ്.എസ് മണിയന്‍ ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എന്നാല്‍ ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താന്‍ കഴിയാതെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനു ശേഷമാണ് ഉടമയെ കണ്ടെത്തിയത്. ഏജന്‍സിക്ക് Read more…

Featured Video Play Icon
അമേരിക്ക

അടങ്ങാതെ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്; 32 മരണം

യു.എസ് തീരപ്രദേശത്ത്, ഫ്‌ളോറന്‍സ് ചുഴലിക്കാറ്റുമൂലമുണ്ടായ പേമാരിയില്‍ കുറഞ്ഞത് 32 പേര്‍ മരിച്ചതായി അധികൃതര്‍. 25 പേര്‍ നോര്‍ത്ത് കാരോലിനയിലും, സൗത്ത് കാരോലിനയില്‍ 6 പേരും, വിര്‍ജീനിയയില്‍ ഒരാളും മരിച്ചു. ചുഴലിക്കാറ്റു മൂലം 2200 കോടി ഡോളറിന്റെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. നോര്‍ത്ത് കാരോലീനയില്‍ 2,00,000 പേര്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് വൈദ്യുതി ലഭ്യമാക്കാനും താമസസ്ഥലങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുമുള്ള തീവ്രശ്രമം നടന്നുകൊണ്ടിരിക്കുകയാണ്‌. 17 ലക്ഷത്തിലധികം ആളുകള്‍ വെള്ളപ്പൊക്കക്കെടുതിയുടെ ഇരകളാണ്. മഴ കുറയാത്തതിനാല്‍ പ്രളയക്കെടുതിക്ക് കുറവില്ല. Read more…

Featured Video Play Icon
ആരോഗ്യം

ലോകഹൃദയദിനത്തില്‍ സൗജന്യ പീഡിയാട്രിക്ക് ഹൃദയ ശാസ്ത്രക്രിയ ക്യാമ്പ്

കൊച്ചി :  ലോകഹൃദയദിനമായ 29ന് റോട്ടറി കൊച്ചിന്‍ കോസ്‌മോസിന്റെയും അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് മെഡിക്കല്‍ സയന്‍സിന്റെയും നേതൃത്വത്തില്‍ എറണാകുളം രാമവര്‍മ്മ സെനറ്ററി ഹാളില്‍ സൗജന്യ പീഡിയാട്രിക്ക് ഹൃദയ ശാസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും. ജന്മനാല്‍ ഹൃദ്രോഗമുള്ള നിര്‍ദ്ധന കുടുംബങ്ങളിലെ 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ക്യാമ്പിലൂടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പരിശോധനകള്‍ നടത്തുന്നു. പരിശോധനകള്‍ക്ക് ശേഷം ശസ്ത്രക്രിയ വേണ്ടിവരുന്ന കുട്ടികള്‍ക്ക് സൗജന്യമായി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്തു നല്‍കുന്നമെന്ന് അമൃതയിലെ Read more…

കാരുണ്യം

വേദാന്തയിലെ തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: പ്രളയം കാരണം ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനതയെ സഹായിക്കുക എന്ന ലക്ഷ്യത്തൊടെ വേദാന്തയിലെ തൊഴിലാളികള്‍ അവരുടെ ഒരു ദിവസത്തെ വേതനം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. തൊഴിലാളികളുടെ സംഭാവനക്ക് സമാനമായ തുക കമ്പനിയും നല്‍കി. വേദാന്തയുടെ യൂണിറ്റായ സ്റ്റര്‍ലൈറ്റിന്റെ വൈസ് പ്രസിഡന്റ് സി മുരുഗേശ്വരന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന് ചെക്ക് കൈമാറി. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ സഹായിക്കാനും പിന്തുണ നല്‍കി അവരെ പൂര്‍വ സ്ഥിതിയില്‍ എത്തിക്കാനുമാണ് കമ്പനി Read more…