എറണാകുളം

ശബരിമല യുവതി പ്രവേശനം കോടതി വിധിയിൽ പ്രതിഷേധിച്ച് ശിവസേന കോഴിക്കോട് ജില്ലയിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നു

ശബരിമല യുവതി പ്രവേശനം അനുവദിച്ച കോടതി വിധിയിൽ അപലപിച്ച് കോഴിക്കോട് ജില്ലയിൽ ഒക്ടോബർ 1ന് ഹൈന്ദവ വിശ്വാസികളെ സംഘടിപ്പിച്ച് കൊണ്ട് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് ശിവസേന കോഴിക്കോട് ജില്ലാ കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ ഉണ്ടായ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ തീരുമാനിച്ച ഹർത്താൽ പിൻവലിച്ചെങ്കിലും പകരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിരുന്നു, ഇതിന്റെ ഭാഗമായാണ് ജില്ലയിൽ ഭാരതീയ കാംഗർ സേന ജില്ലാ പ്രസിഡന്റ് Read more…

ആലപ്പുഴ

കാലവര്‍ഷകെടുതി ; 18 മരണം ദേശീയ ദുരന്ത നിവാരണ സേനയുടെ 4 ടീമുകള്‍ കൂടി രക്ഷ പ്രവര്‍ത്തനത്തിനെത്തുന്നു.

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പതിനെട്ട് പേര്‍ മരിച്ചു. വയനാട് മാനന്തവാടി മേഖല പ്രളയംമൂലം ഒറ്റപ്പെട്ട സ്ഥിതിയിലാണിപ്പോള്‍ . സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയില്‍ എത്തി നില്‍ക്കുകയാ കവിയുകയോ ചെയ്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേയ്ക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതി കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ തുറന്ന് തന്നെ ഇരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ സുസജ്ജമായിരിക്കുകയും ചെയ്യും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും Read more…

Featured Video Play Icon
കാസർകോട്

കേന്ദ്ര വഖഫ് ബോർഡ് അംഗം ബി.എം. ജമാലിന്‍റെ വീട്ടില്‍ വിജിലൻസ് റെയ്ഡ്.

കാസർകോട് : കേന്ദ്ര വഖഫ് ബോർഡ് അംഗത്തിന്‍റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കാസർകോട് സ്വദേശി ബി.എം.ജമാലിന്‍റെ വീട്ടിലാണു പരിശോധന നടത്തുന്നത്. കോഴിക്കോട് വിജിലൻസ് യൂണിറ്റാണു പാലക്കുന്ന് തിരുവക്കോളിയിലെ വീട് പരിശോധിക്കുന്നത് വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന വിവരത്തിന്‍റെ  അടിസ്ഥാനത്തിലാണു റെയ്ഡ്. ജമാലിന്‍റെ സ്വന്തം വസതിയിലും സമീപത്തെ കുടുംബ വീട്ടിലും ഔട്ട്‌ഹൗസിലുമാണു പരിശോധന നടക്കുന്നത്. മുൻ സംസ്ഥന വഖഫ് ബോർഡ് അംഗവുമായിരുന്നു ജമാൽ.

കാസർകോട്

മൂന്നംഗ സംഘം ചീമേനിയില്‍ വീട്ടമ്മയെ കഴുത്തറുത്തു കൊന്നു; വീട് കൊള്ളയടിച്ചു

ചീമേനി (കാസർകോട്): പുലിയന്നൂരില്‍ മൂന്നംഗസംഘം വീട്ടമ്മയെയും ഭര്‍ത്താവിനേയും കഴുത്തറുത്ത് വീടു കൊള്ളയടിച്ചു. വീട്ടമ്മ തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാണ്. പി വി ജാനകിയമ്മ(66) ആണ് മരിച്ചത്. ഭര്‍ത്താവ് കളത്തേര കൃഷ്ണനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി 9.30 ഓടെയാണ് മുഖം മൂടി ധരിച്ച അക്രമികള്‍ വീട്ടിലെത്തിയത്. കോളിങ് ബെല്‍ അടിച്ചപ്പോള്‍ കൃഷ്ണന്‍ ആണ് വാതില്‍ തുറന്നത്.പെട്ടെന്ന് അക്രമികള്‍ വാതില്‍ മുഴുവനായും തള്ളിത്തുറക്കുകയും വീട്ടിനുള്ളില്‍ കടക്കുകയുമായിരുന്നു. ശേഷം ഇദ്ദേഹത്തിന്റെ വായില്‍ പ്ലാസ്റ്റര്‍ Read more…

അമേരിക്ക

സോളാറിൽ കത്തിയമർന്നു UDF

അന്നും ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു കേരളം. പ്രതിപക്ഷ നേതാവിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയച്ചുവടിൽ പക്ഷേ ആടിയുലഞ്ഞത് പ്രതിപക്ഷം തന്നെയായിരുന്നു. 2012 ജൂണിൽ നെയ്യാറ്റിൻകരയിൽ ഉപതിരഞ്ഞെടുപ്പു ദിവസം ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയാണ്, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ടപ്പോൾ പലരും ഓർത്തത്. അന്നത്തെപ്പോലെ ബുധനാഴ്ചയും ഉപതിരഞ്ഞെടുപ്പായിരുന്നു. സ്വന്തം കോട്ടയായ വേങ്ങരയിൽ ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ച യുഡിഎഫിനെ വിറപ്പിക്കാൻ പോന്നതെല്ലാം സോളർ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പിണറായി നടത്തിയ വാർത്താസമ്മേളനത്തിലുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മാത്രമൊതുങ്ങുന്നതല്ല, Read more…

അമേരിക്ക

ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനും ആര്യാടനുമെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കും. ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങി. ജനങ്ങളെ കബളിപ്പിക്കുന്നതിന് Read more…

ആലപ്പുഴ

ഇന്ധനവിലയിൽ 3000 രൂപയുടെ വർധന; വിമാന യാത്രാനിരക്ക് കൂടിയേക്കും

ന്യൂഡൽഹി∙ വിമാനയാത്രാ നിരക്കുകളിൽ വർധനയ്ക്കു സാഹചര്യമൊരുക്കി ഇന്ധനവില പുതുക്കി നിശ്ചയിച്ചു. വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ– എടിഎഫ്) വില ആറു ശതമാനമാണു വർധിപ്പിച്ചത്. ഈ വർഷം ഓഗസ്റ്റിനു ശേഷം ഇതു മൂന്നാം തവണയാണ് എടിഎഫിന് വില കൂട്ടുന്നത്. പുതിയ നിരക്കനുസരിച്ച് 3000 രൂപയുടെ വ്യത്യാസമാണ് അനുഭവപ്പെടുക. ഡൽഹിയിൽ പുതുക്കിയ ഇന്ധനവില കിലോലീറ്ററിന് 53,045 രൂപയാണ്. നേരത്തെ, 50.020 രൂപയായിരുന്നെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. സെപ്റ്റംബറിൽ നാലു ശതമാനം Read more…

ആലപ്പുഴ

കാസര്‍ഗോഡ് കാനറ ബാങ്ക് എ ടി എമ്മില്‍ മോഷണം

കാസര്ഗോഡ്: പെരിയയില് കാനറാ ബാങ്ക് എ ടി എമ്മില് മോഷണം. മോഷ്ടാക്കള് എ ടി എമ്മില് കടന്നതിന്റെ ദൃശ്യങ്ങള് പോലീസിനു ലഭിച്ചു. മുഖംമൂടിയും കയ്യുറയും ധരിച്ച രണ്ടുപേരാണ് ദൃശ്യങ്ങളിലുള്ളത്. ഇവര് എ ടി എം തകര്ക്കുന്നതായും ദൃശ്യങ്ങളില് വ്യക്തമാണ്. ബാങ്ക് രേഖകള് പ്രകാരം ഇരുപത് ലക്ഷം രൂപയാണ് ഈ എ ടി എമ്മില് നിറച്ചിരുന്നത്. ഇതില് പതിനാറ് ലക്ഷത്തിന്റെ കുറവാണ് ഇപ്പോള് കണ്ടെത്തിയിരിക്കുന്നത്. ഇത് ഉപയോക്താക്കള് പിന്വിലിച്ചതാണോ അതോ മോഷ്ടാക്കള്ക്ക് Read more…

ആലപ്പുഴ

നരേന്ദ്രമോദിക്കെതിരെ ജനകീയ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ നരേന്ദ്രമോദിക്ക് അണ്ണാ ഹസാരെയുടെ താക്കീത്. നോട്ട് നിരേധനവും ജിഎസ്ടിയും കൊണ്ട് രാജ്യം എന്ത് നേടിയെന്നും ഹസാരെ

ന്യൂഡല്‍ഹി: നാടകങ്ങള്‍ മതിയാക്കി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ നരേന്ദ്രമോദിക്കെതിരെ ജനകീയ സമരം നടത്തുമെന്ന് സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ. ഡല്‍ഹി രാംലീല മൈതാനിയില്‍  സമരത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറ ഞ്ഞു. ‘മോഹനവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാരിന്റെ നാടകങ്ങള്‍ പൊളിയുകയാണ്. അതില്‍ ഒന്നുമാത്രമാണ് നോട്ട് നിരോധനം.നാടകങ്ങള്‍ മതിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം. ഇല്ലെങ്കില്‍ ഒന്നര മാസത്തിനകം രാംലീല മൈതാനത്ത് സമരം നടത്തും‘ , അണ്ണാ ഹസാരെ പറഞ്ഞു.   ‘ലോക്പാല്‍ Read more…

ആലപ്പുഴ

തീവ്രവാദികളെ കടത്തിവിടാന്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് തുരങ്കം

ശ്രീനഗര്‍: ജമ്മു–കശ്മീരിലെ അര്‍ണിയ മേഖലയിലെ അതിര്‍ത്തി പ്രദേശത്ത് സൈന്യം 14 അടി നീളമുള്ള തുരങ്കം കണ്ടെത്തി. പാകിസ്താന്‍ പ്രദേശത്ത് നിന്ന് നിര്‍മിച്ച നിലയിലായിരുന്ന തുരങ്കം. സൈന്യം തുരങ്കത്തിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ ആയുധ ശേഖരം പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ അര്‍ണിയ മേഖലയിലാണ് തുരങ്കം സൈന്യം കണ്ടെത്തിയത്. അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശമായ ദമാനയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തുരങ്കം  ശ്രദ്ധയില്‍പെട്ടത്. ദസ്റ , ദീപാവലി ആഘോഷങ്ങള്‍ക്കിടെ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനാണ് തുരങ്കം നിര്‍മ്മിച്ചതെന്ന് സൈനിക Read more…