ആലപ്പുഴ

കൈനകരിയിലെ പാടശേഖരങ്ങളിലെ പമ്പിംഗ് ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ആലപ്പുഴ: കൈനകരിയിലെ പാടശേഖരങ്ങളിലെ പമ്പിംഗ് ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഇനിയും വീടുകളില്‍ നിന്നും വെള്ളമിറങ്ങാത്ത സ്ഥലങ്ങളിലുള്ളവരെ മടക്കിക്കൊണ്ടു വരുന്നതിനായി യുദ്ധകാല അടിസ്ഥാനത്തിലാണ് പമ്പിംഗ് നടക്കുന്നതെന്നും ജില്ലാ കളക്ടര്‍ ഇന്‍ ചാര്‍ജും ഗ്രാമവികസന കമ്മീഷണറുമായ എന്‍. പത്മകുമാര്‍ പറഞ്ഞു. ക്യാംപില്‍ കഴിയുന്ന ജനങ്ങളെ വീടുകളില്‍ തിരിച്ചെത്തിക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കും. കൈനകരിയിലെ കനകശ്ശേരി, വടക്കേ വാവാക്കാട്, കൂലിപ്പുരയ്ക്കല്‍, പരിത്തിവളവ്, ആര്‍ ബ്ലോക്ക് എന്നിവിടങ്ങളിലെ പമ്പിംഗ് കളക്ടര്‍ നേരിട്ടു സന്ദര്‍ശിച്ചു വിലയിരുത്തി. ഇതില്‍ പമ്പിംഗ് Read more…

കാർഷികം

കൊത്തമല്ലി വന്‍ വിലയിടിവ് : 160 ല്‍ നിന്ന് വെറും അഞ്ചുരൂപയിലേക്ക്.

മേട്ടുപ്പാളയം: കര്‍ഷകരുടെ തണുപ്പുകാലത്തെ ആശ്രയമായ  കൊത്തമല്ലിക്ക് വില കുത്തനേയിടിഞ്ഞു ഒരു കെട്ടിന് അഞ്ച് രൂപയായി. വര്‍ഷാന്ത്യത്തില്‍ കൈകൊടുക്കുമെന്ന് പ്രതീക്ഷിച്ച് വിളയിറക്കിയ കര്‍ഷകര്‍ക്ക് രണ്ടാഴ്ചക്കൊണ്ടാണ് കുത്തനെയുള്ള വിലയിടിച്ചില്‍ താങ്ങേണ്ടിവന്നത്. രണ്ട് മാസം മുമ്പ് ഓണവും കല്യാണസീസണും ഉണ്ടായിരുന്നപ്പോള്‍ കെട്ടൊന്നിനു 100 രൂപയും കടന്നിരുന്നു. ചിലദിവസം 160 വരെയൊക്കെയായിരുന്നു വില. ഇതില്‍ വിളയിറക്കിയ കര്‍ഷകര്‍ക്ക് പകുതിയും, വ്യാപാരിക്ക് പകുതിയും തുകയാണ് ലഭിക്കുകയെന്ന് ശിരുമുഖൈ ചിട്ടേപാളയത്തെ കര്‍ഷകനായ ഷണ്മുഖം പറയുന്നു. തണുപ്പ് കാലത്താണ് മല്ലിയുടെ Read more…