ആലപ്പുഴ

കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ നിന്നു വെള്ളം വറ്റിക്കുന്ന ജോലികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു

ആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ നിന്നു വെള്ളം വറ്റിക്കുന്നതിനുള്ള ജോലികള്‍ യുദ്ധകാല അടിസ്ഥാനത്തിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. വലിയ ശേഷിയുള്ള മുപ്പത്തിനാല് പമ്പുകളാണ് ഇതിനായി കുട്ടനാട്ടില്‍ എത്തിച്ചിരിക്കുന്നത്. മുപ്പത്തിരണ്ട് ഹോഴ്‌സ് പവറുള്ള പതിനാറ് മോട്ടറുകള്‍ കൂടി അടുത്ത ദിവസങ്ങളിലായി കുട്ടിനാട്ടില്‍ എത്തിക്കും. മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ വെള്ളം ഒരാഴ്ചക്കകം വറ്റിക്കാനാണ് ലക്ഷ്യമിടുന്നത്. മുപ്പത്തിയൊന്ന്‌ മോട്ടറുകളാണ് കൈനകരിയിലെ വിവിധ പാടശേഖരങ്ങളിലായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. വെള്ളത്തിന്റെ അളവ് കുറയുന്ന മുറയ്ക്ക്‌ ഇവയെ മടവീഴ്ചയുണ്ടായ മറ്റുള്ള പാടശേഖരങ്ങളിലേക്കെത്തിക്കും. എ.സി. റോഡിലെ Read more…

ആലപ്പുഴ

കാലവര്‍ഷകെടുതി ; 18 മരണം ദേശീയ ദുരന്ത നിവാരണ സേനയുടെ 4 ടീമുകള്‍ കൂടി രക്ഷ പ്രവര്‍ത്തനത്തിനെത്തുന്നു.

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പതിനെട്ട് പേര്‍ മരിച്ചു. വയനാട് മാനന്തവാടി മേഖല പ്രളയംമൂലം ഒറ്റപ്പെട്ട സ്ഥിതിയിലാണിപ്പോള്‍ . സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയില്‍ എത്തി നില്‍ക്കുകയാ കവിയുകയോ ചെയ്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേയ്ക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതി കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ തുറന്ന് തന്നെ ഇരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ സുസജ്ജമായിരിക്കുകയും ചെയ്യും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
കേരളം

ഓപ്പറേഷൻ സാഗർ റാണി : കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ രാസ വസ്തു കലർത്തിയ 9000 കിലോ മീൻ പിടികൂടി.

കൊല്ലം : കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ രാസ വസ്തു കലർത്തിയ 9000 കിലോ മീൻ പിടികൂടി, ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ്‌ ഇവ പിടിച്ചത്‌. തൂത്തുകുടി,മണ്ഡപം എന്നിവടങ്ങളിൽ നിന്ന് കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ മീനാണ് പിടികൂടിയത്.ഇന്ന് പുലർച്ചെയാണ്‌ ആര്യങ്കാവ് ചെക്ക്പോസ്റ്റിലാണ്‌ പരിശോധന നടത്തിയത്. തമിഴ് നാട് തൂത്തുകുടി,രാമേശ്വരം മണ്ഡപം എന്നിവടങ്ങളിൽ നിന്ന് രണ്ടു ലോറികളിലായി കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ 7000 കിലോ ചെമ്മീനും,2000 Read more…

Featured Video Play Icon
കേരളം

കാറിനു സൈഡ് കൊടുക്കാത്തതിന് എംഎൽഎ ഗണേശ് കുമാറും ഡ്രൈവറും യുവാവിനെ മർദ്ദിച്ചു.

കൊല്ലം : കാറിൽ സൈഡ് കെടുക്കാത്തതിന് കെ.ബി. ഗണേശ്കുമാർ എംഎൽഎയും ഡ്രൈവറും ചേർന്നു യുവാവിനെ അമ്മയുടെ മുന്നിൽ വച്ചു മർദ്ദിച്ചു അവശനാക്കിയതായി പരാതി. മർദ്ദനമേറ്റ അനന്തകൃഷ്ണൻ (22) എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം. അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎൽഎ യുവാവിനെ Read more…

Featured Video Play Icon
കേരളം

എടിഎമ്മുകളിൽ നിന്നു കവരുന്ന പണം തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി ആശങ്ക

കൊല്ലം : എടിഎമ്മുകളിൽ നിന്നു കവരുന്ന പണം തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി ആശങ്ക. കൊട്ടിയം തഴുത്തലയടക്കം രാജ്യത്തെ വിവിധ എടിഎമ്മുകളിൽ കവർച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെ മധ്യപ്രദേശ് പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഹരിയാന മെവാത്ത് സ്വദേശികളായ അദിൽഖാൻ (25), രാജു (25) എന്നിവരാണു പിടിയിലായത്. എട്ടംഗ മോഷണസംഘവും പൊലീസുമായി ഏറെനേരം വെടിവയ്പ് നടന്നു. ഇതിനിടെ സംഘത്തിലെ ആറുപേർ കടന്നുകളഞ്ഞു. ഇവർ സഞ്ചരിച്ച കാറും ട്രക്കും Read more…

കേരളം

ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വൽസല കുമാരി അന്തരിച്ചു.

കൊട്ടാരക്കര : മുന്നാക്ക ക്ഷേമ ബോർഡ് ചെയർമാനും മുൻമന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വൽസല കുമാരി (76) നിര്യാതയായി. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻ മന്ത്രിയും എംഎൽഎയുമായ ഗണേഷ് കുമാർ മകനാണ്. ബിന്ദു, ഉഷ എന്നിവരാണ് മറ്റു മക്കൾ. 1957 ലായിരുന്നു ബാലകൃഷ്ണപിള്ളയും വൽസല കുമാരിയും തമ്മിലുള്ള വിവാഹം.

കേരളം

സരിതയുടെ കത്ത് 25 പേജാക്കിയത്തിന് പിന്നിൽ ഗണേഷ് കുമാറെന്ന് ഫെനി ബാലകൃഷ്ണൻ.

കൊല്ലം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനിബാലകൃഷ്ണന്‍. സരിതയുടെ 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റുകയായിരുന്നു. ഗണേഷ് കുമാറിന്റെ വീട്ടില്‍ വെച്ചാണ് നാലു പേജ് കൂട്ടിച്ചേര്‍ത്തതെന്നും ഫെനി പറഞ്ഞു. ബാലകൃഷ്ണപിള്ളിയുടെ ബന്ധു ശരണ്യ മനോജാണ് ഈ നാല് പേജ് എഴുതി തയ്യാറാക്കിയത്. 2015 മാര്‍ച്ച് 13 നായിരുന്നു ഇത്. പത്തനംതിട്ട ജയിലില്‍ നിന്ന് ഞാന്‍ കൊണ്ടു വന്ന കത്ത് തന്‍റെ Read more…

കൊല്ലം

സെക്കൻഡിന് ഒരു പൈസ; ‘ദീപം’ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ

കൊല്ലം ∙ 44 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ. ‘ദീപം’ എന്ന പ്ലാനില്‍ ഇന്ത്യയിലെവിടേക്കും റോമിങ്ങിൽ ഉൾപ്പെടെ ബിഎസ്എൻഎൽ കോളുകൾക്കു സെക്കൻഡിന് ഒരു പൈസയും മറ്റു കോളുകൾക്കു സെക്കൻഡിനു 1.2 പൈസയുമാണു നിരക്ക്. ഇരുപതു രൂപയുടെ സംസാരമൂല്യവും ആദ്യ മാസം 500 എംബി ഡേറ്റയും സൗജന്യമായി ലഭിക്കും. 10 കെബിക്ക് ഒരു പൈസ എന്നതാണ് ഡേറ്റാ നിരക്ക്. 110, 200, 500, 1000 എന്നീ ടോപ്അപ്പുകൾക്ക് മുഴുവൻ സംസാരമൂല്യം ലഭിക്കും. Read more…