കായികം

ലെജെന്റ്‌സ് ഫുട്‌ബോളിന്റെ സഹായം കൈമാറി

പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ആരംഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലെജെൻസ് ഫുട്ബോൾ 10.5 ലക്ഷം രൂപ കൈമാറി. ധനശേഖരാർത്ഥം കൊൽക്കത്തയിൽ നടന്ന ലെജെന്റ്സ് ഫുട്ബോൾ മത്സരത്തിൽ നിന്നും ലഭിച്ച തുക മുൻ ഇന്ത്യൻ നായകൻ ഐ.എം വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
കൊൽക്കത്ത

ഫെയ്സ്ബുക് ലൈവിലൂടെ കാമുകനു മുമ്പിൽ കാമുകിയുടെ ആത്മഹത്യ.

കൊൽക്കത്ത : ഫെയ്സ്ബുക് ലൈവിലൂടെ കാമുകനു മുമ്പിൽ കാമുകി തൂങ്ങി മരിച്ചു. ബംഗാളിലെ 24 പർഗാനാസ് ജില്ലയിലുള്ള സോനർപുരിലെ ബയേദിപാരാ സ്വദേശിയായ പതിനെട്ടുകാരിയാണു ജീവനൊടുക്കുന്നതു മറ്റൊരാളെ തത്സമയം കാണിച്ചത്. ഇതു കാമുകനെയാണെന്നാണു നിഗമനം. ശനിയാഴ്ച വൈകുന്നേരം കാമുകനെ കണ്ടു തിരിച്ചെത്തിയ പെൺകുട്ടി നിരാശയിലായിരുന്നുവെന്നും സംസാരവും കുറവായിരുന്നുവെന്നും അമ്മ അറിയിച്ചു. സമീപത്തെ ആശുപത്രിയിലെ ജോലിക്കാരിയാണു പെൺകുട്ടിയുടെ അമ്മ. സംഭവം നടക്കുമ്പോൾ സഹോദരനും പിതാവും ജോലി ആവശ്യത്തിനായി പുറത്തായിരുന്നു. ‍ഞായറാഴ്ച രാവിലെ മകളെ Read more…

കൊൽക്കത്ത

കാട്ടാനയ്ക്കൊപ്പം സെല്‍ഫി എടുത്ത യുവാവിനു ദയനീയമരണം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ.

പശ്ചിമബംഗാളിലെ ജയ്പാഗുരിയില്‍ സെല്‍ഫി എടുക്കുന്നതിനിടെയിൽ കാട്ടാനയുടെ ചവിട്ടേറ്റു യുവാവ് മരിച്ചു. വനപ്രദേശത്തു കൂടി കടന്നു പോകുന്ന ദേശീയ പാതയില്‍ വച്ചാണ് സാദിഖ് എന്ന യുവാവ് ആനയ്ക്കൊപ്പം സെല്‍ഫിയെക്കാന്‍ ശ്രമിച്ചത്. സെല്‍ഫി എടുക്കുന്നതിനിടെയിൽ പിന്നില്‍ നിന്നു പാഞ്ഞെത്തിയ ആന ഇയാളെ ഇടിച്ചു വീഴ്ത്തിയ ശേഷം ചവിട്ടുകയായിരുന്നു. ആനയെ റോഡില്‍ കണ്ടതോടെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നിറങ്ങിയാണ് ഇയാള്‍ സെല്‍ഫിയെ‌ുക്കാൻ പോയത്. ആനത്താരയായ ഈ പ്രദേശത്ത് ആന ഇറങ്ങുന്നതു നിത്യ സംഭവമാണ്. ആന വഴിമുടക്കിയതിനെ Read more…

കായികം

ശ്രീലങ്കയ്ക്കു 231 റൺസിന്‍റെ വിജയലക്ഷ്യം. കൊഹ്‌ലിക്ക് സെഞ്ച്വറി

കൊല്‍ക്കത്ത: മഴമൂലം തണുപ്പനായ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ആവേശമാക്കാൻ ഇന്ത്യയുടെ ഡിക്ലറേഷൻ. അഞ്ചാം ദിനം ഉച്ചഭക്ഷണം കഴിഞ്ഞ് ആദ്യ സെഷനിൽതന്നെ എട്ടിനു 352 റൺസെന്ന നിലയിൽ കളിയവസാനിപ്പിച്ച ഇന്ത്യ, ശ്രീലങ്കയ്ക്കു വച്ചുനീട്ടിയത് 231 റൺസിന്റെ വിജയലക്ഷ്യം. 119 പന്തിൽ 12 ഫോറും രണ്ട് സിക്സറും ഉൾപ്പെടെ 104 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിലും ബോളിങ്ങിലും വരിഞ്ഞുമുറുക്കിയ ലങ്കയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി Read more…

കൊൽക്കത്ത

എന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ല- മമത

കൊല്‍ക്കത്ത: മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ ഒരിക്കലും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് മമത പറഞ്ഞു. ഈ കാരണത്താല്‍ തന്റെ കണക്ഷന്‍ വിച്ഛേദിച്ചാല്‍ പോലും കാര്യമാക്കില്ലെന്നും മമത പറഞ്ഞു. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ 2018 ഫെബ്രുവരിക്ക് ശേഷം റദ്ദാക്കുമെന്ന ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവിനോടാണ് മമതയുടെ പ്രതികരണം. ജനങ്ങളുടെ അവകാശങ്ങളിലും സ്വകാര്യതയിലും കേന്ദ്രസര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണ്. ഏകാധിപത്യ Read more…

അമേരിക്ക

രാമലീല യൂട്യൂബിൽ …

വിവാദങ്ങൾക്കൊടുവിൽ റിലീസ് ചെയ്ത ദിലീപ് ചിത്രം രാമലീല യൂട്യൂബിൽ പ്രചരിക്കുന്നു .തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നപേരിലാണ് ചിത്രം പ്രചരിക്കുന്നത് .വ്യാജ സിനിമ പ്രചാരകരായ തമിഴ് റോക്കർസ് ആണ് ഇതിനു പിന്നിൽ .തിയറ്ററുകളിൽ വൻ വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് 21 -10 -2017 ന് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത് .ആയിരത്തിമുന്നൂറിൽ അധികം പേർ ഇതിനോടകം കണ്ടുകഴിഞ്ഞ പതിപ്പിന് ലൈക്കുകൾ കുറവാണെന്നത് ശ്രദ്ധേയമാണ്

കൊൽക്കത്ത

സമ്പത്തി‍ൽ ബിജെപി തന്നെ; ആസ്തി 894 കോടി രൂപ, വർധന 700%

കൊൽക്കത്ത ∙ രാഷ്ട്രീയ പാർട്ടികളുടെ ആസ്‌തി, ബാധ്യത കണക്കുകളുമായി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആർ), ഇലക്‌ഷൻ വാച്ച് റിപ്പോർട്ട്. 2015–16 കാലത്തെ കണക്ക് അ‍ടിസ്ഥാനമാക്കിയ റിപ്പോർട്ട് അനുസരിച്ചു സമ്പത്തിൽ മുന്നിൽ ബിജെപി. 894 കോടി രൂപയാണു ബിജെപി ആസ്തി. 11 വർഷം മുൻപ് പാർട്ടി ആസ്തി 123 കോടി രൂപയായിരുന്നു–700% വർധന. എഡിആർ റിപ്പോർട്ട് അനുസരിച്ചു ബിജെപി ബാധ്യത 25 കോടി രൂപയാണ്. കോൺഗ്രസ് ആസ്തി 759 കോടി Read more…

അമേരിക്ക

സോളാറിൽ കത്തിയമർന്നു UDF

അന്നും ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു കേരളം. പ്രതിപക്ഷ നേതാവിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയച്ചുവടിൽ പക്ഷേ ആടിയുലഞ്ഞത് പ്രതിപക്ഷം തന്നെയായിരുന്നു. 2012 ജൂണിൽ നെയ്യാറ്റിൻകരയിൽ ഉപതിരഞ്ഞെടുപ്പു ദിവസം ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയാണ്, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ടപ്പോൾ പലരും ഓർത്തത്. അന്നത്തെപ്പോലെ ബുധനാഴ്ചയും ഉപതിരഞ്ഞെടുപ്പായിരുന്നു. സ്വന്തം കോട്ടയായ വേങ്ങരയിൽ ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ച യുഡിഎഫിനെ വിറപ്പിക്കാൻ പോന്നതെല്ലാം സോളർ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പിണറായി നടത്തിയ വാർത്താസമ്മേളനത്തിലുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മാത്രമൊതുങ്ങുന്നതല്ല, Read more…

അമേരിക്ക

ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനും ആര്യാടനുമെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കും. ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങി. ജനങ്ങളെ കബളിപ്പിക്കുന്നതിന് Read more…