കേരളം

മെഗാ തൊഴിൽമേള നവംബർ 3 മഹാത്മാ ഗാന്ധി സർവകലാശാലയിൽ

മഹാത്മാ ഗാന്ധി സർവകലാശാല പ്ലേസ്‌മെന്റ് സെല്ലും എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘ദിശ 2018’ നവംബർ മൂന്നിന് കോട്ടയത്തെ എം.ജി. സർവകലാശാല കാമ്പസിൽ നടക്കും. എം.ബി.എ., എം.സി.എ., ഐ.റ്റി.ഐ., ഡിപ്ലോമ, ബി.ടെക് കമ്പ്യൂട്ടർ സയൻസ്/ഐ.റ്റി., ബി.ബി.എ., എന്നിവയടക്കമുള്ള ബിരുദവും വിവിധ ബിരുദാനന്തര ബിരുദമുള്ളവർക്കും അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും പങ്കെടുക്കാം. ബാങ്കിങ്, സെയിൽസ്, മാർക്കറ്റിങ്, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ, ഐ.റ്റി., കെ.പി.ഒ., ബി.പി.ഒ. Read more…

കേരളം

ശനിയാഴ്ച കോട്ടയം വഴിയുള്ള റെയിൽ ഗതാഗതം ഉണ്ടാകില്ല

ശനിയാഴ്ച മുതൽ ഏറ്റുമാനൂർ സ്റ്റേഷനിലെ പുതിയ പാതയിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങും. ശനിയാഴ്ച പകൽ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി നിർമിച്ച പുതിയ ട്രാക്കും ഇപ്പോഴുള്ള ട്രാക്കുമായി ബന്ധിപ്പിക്കുന്നതിനു കോട്ടയം വഴിയുള്ള മുഴുവൻ ട്രെയിനുകളും ആലപ്പുഴ വഴി തിരിച്ചു വിടും. രാവിലെ 9.30 മുതൽ 3.30 വരെ പാതകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ജോലികൾ നടക്കും. അന്ന് കോട്ടയം വഴിയുള്ള റെയിൽ ഗതാഗതം പൂർണമായി നിലയ്ക്കും.

Featured Video Play Icon
അടുക്കള

കരനെല്‍ കൃഷിയുടെ വിജയപാഠങ്ങള്‍ പകര്‍ന്ന് മുടിയൂര്‍ക്കര ഗവ. എല്‍.പി സ്‌കൂള്‍ 

നമുക്ക് അരിയെവിടുന്നാ കിട്ടുന്നതെന്ന ടീച്ചറുടെ ചോദ്യത്തിന് ‘കവലേലെ ചേട്ടന്റെ കടേന്ന്’ എന്നു മറുപടി പറഞ്ഞ കുരുന്നുകള്‍ക്ക് കൃഷിപാഠം പകര്‍ന്നു നല്‍കാനാണ് മുടിയൂര്‍ക്കര ഗവ.എല്‍ പി സ്‌കൂളില്‍ കരനെല്‍ കൃഷി തുടങ്ങിയത്. അദ്ധ്യാപകരും കുട്ടികളും ഒരേ മനസ്സോടെ മണ്ണിലേക്കിറങ്ങിയതിന്റെ ഫലമായി             സ്‌കൂളിലെ 45 സെന്റ് ഭൂമിയില്‍ നെല്‍ക്കതിരുകള്‍ സ്വര്‍ണ്ണ വര്‍ണ്ണമണിഞ്ഞു നില്‍ക്കുന്നു. നിലമൊരുക്കുന്നതും വിത്തിറക്കുന്നതും വളമിടുന്നതും എങ്ങനെയാണെന്ന് അനുഭവപാഠത്തിലൂടെ പഠിക്കുകയാണ് മുടിയൂര്‍ക്കര സ്‌കൂളിലെ എഴുപതോളം Read more…

ആലപ്പുഴ

കാലവര്‍ഷകെടുതി ; 18 മരണം ദേശീയ ദുരന്ത നിവാരണ സേനയുടെ 4 ടീമുകള്‍ കൂടി രക്ഷ പ്രവര്‍ത്തനത്തിനെത്തുന്നു.

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പതിനെട്ട് പേര്‍ മരിച്ചു. വയനാട് മാനന്തവാടി മേഖല പ്രളയംമൂലം ഒറ്റപ്പെട്ട സ്ഥിതിയിലാണിപ്പോള്‍ . സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയില്‍ എത്തി നില്‍ക്കുകയാ കവിയുകയോ ചെയ്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേയ്ക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതി കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ തുറന്ന് തന്നെ ഇരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ സുസജ്ജമായിരിക്കുകയും ചെയ്യും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
കേരളം

ശ്രീനിവാസന്‍ ആരെന്നറിയാതെ നേതാക്കളും അണികളും; പിന്‍വാതിലില്‍ കൂടിയുള്ള ശ്രീനിവാസന്‍റെ വരവ് ഒഴിവാക്കേണ്ടതായിരുന്നു -വി.എം. സുധീരന്‍

കോട്ടയം : ആരാണ് എന്നതിനേക്കാള്‍ നാടിനും സമൂഹത്തിനും എന്തു സംഭാവന ചെയ്യാന്‍ കഴിയുന്നു എന്നതിനാണ് വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രസക്തിയെന്ന് തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി നിയമിക്കപ്പെട്ട ശ്രീനിവാസന്‍. പിന്‍വാതിലില്‍ കൂടിയുള്ള ശ്രീനിവാസന്‍റെ വരവ് ഒഴിവാക്കേണ്ടതായിരുന്നുവെന്നുള്ള കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍റെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്. വിദ്യാഭ്യാസപരമായും തൊഴില്‍പരമായുമുള്ള അധികയോഗ്യതകള്‍ അയോഗ്യതയായി കണക്കാക്കരുതെന്നും മുന്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥനും ഐഐഎം Read more…

Featured Video Play Icon
കേരളം

നഗരമധ്യത്തിൽ വൈദ്യുതി പോസ്റ്റിൽ ചാരിവച്ച നിലയിൽ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി.

കോട്ടയം : നഗരമധ്യത്തിൽ വൈദ്യുതി പോസ്റ്റിൽ ചാരിവച്ച നിലയിൽ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി. കൊലപാതക സാധ്യത കൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നു പുലർച്ചെ തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുൻപിലാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോടു ചേർന്നു ബന്ധിച്ച നിലയിലാണ് മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു ഇയാളെന്നാണു സൂചന. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന ഇയാൾ കോട്ടയം പാമ്പാടി സ്വദേശിയാണെന്നാണ് കടയുടമകൾ നൽകുന്ന Read more…

Featured Video Play Icon
കേരളം

കെവിന്റേത് മുങ്ങിമരണം : മെഡിക്കല്‍ ബോര്‍ഡിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റേത് മുങ്ങിമരണം തന്നെയെന്ന്‌ മെഡിക്കല്‍ ബോര്‍ഡിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകളും ക്ഷതങ്ങളും എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താനായി സ്ഥല പരിശോധന നടത്തണം. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്ന ശേഷം അന്തിമ റിപ്പോട്ട് നല്‍കുമെന്നും മെഡിക്കല്‍ ബോഡ് വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡിന്‍റെ പ്രാഥമിക നിഗമനം കെവിന്‍റെ മരണത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ശരിവെക്കുന്നതാണ്. അന്വഷണ സംഘം തീരുമാനിക്കുന്നതിനനുസരിച്ച് ഫോറന്‍സിക് സംഘം സംഭവ Read more…

Featured Video Play Icon
കേരളം

ജോസ് കെ.മാണി രാജ്യസഭയിലേക്ക് പോയത് ഇനി ജയിക്കില്ലെന്ന് ഉറപ്പായതിനാൽ ; കോടിയേരി.

കോട്ടയം : യുഡിഎഫ് കോട്ടയം ലോക്സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറുണ്ടോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇനി ജയിക്കില്ലെന്ന് ഉറപ്പായതിനാലാണ് ജോസ് കെ.മാണി രാജ്യസഭയിലേക്ക് പോയത്. ഇത് കോട്ടയത്തുകാരോടുള്ള വെല്ലുവിളിയാണ്. ജോസ് കെ. മാണിയുടേത് ഡബിൾ റോളാണ്. കേരള കോണ്‍ഗ്രസിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും കോടിയേരി പറഞ്ഞു. പിന്നില്‍ കുത്തിയതിന്‍റെ വേദന മറന്നാണോ മാണി യുഡിഎഫിലേക്കു മടങ്ങിയതെന്നും കോടിയേരി ചോദിച്ചു. കോൺഗ്രസിനെ നയിക്കുന്നത് മുസ്‍ലിം ലീഗാണ്. ഇങ്ങനെ Read more…

Featured Video Play Icon
കേരളം

സോഷ്യല്‍ മീഡിയയില്‍ വീണ ജോർജിനെതിരെ പ്രതിഷേധം ആളിപ്പടരുന്നു.

കോട്ടയം∙ വീണ ജോർജ് എംഎൽഎയ്ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ വിവരിച്ച പോസ്റ്റിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി എംഎൽഎ നൽകിയ പരാതിയിലാണ് ഇലന്തൂർ സ്വദേശി സൂരജിനെ(38) കഴിഞ്ഞ ‌ദിവസം അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിനെതിരെ കടുത്ത പ്രതിക്ഷേധമാണു സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.പൊലീസിൽനിന്ന് ആർക്കും കിട്ടാത്ത നീതിയാണ് എംഎൽഎയ്ക്ക‌ു ലഭിച്ചതെന്നും ചിലർ ആരോപിക്കുന്നു. വലിയ വിമർശനങ്ങളുണ്ടായിട്ടും വീണയെ Read more…