അടുക്കള

എട്ടു ജില്ലകളില്‍ സിറ്റിഗ്യാസ് പദ്ധതി

വീടുകളിലും പമ്പുകളിലും നേരിട്ട് പ്രകൃതിവാതകം ലഭ്യമാക്കുന്ന  സിറ്റി ഗ്യാസ് പദ്ധതിയുടെ നിര്‍മാണവിതരണ കരാറായി. എട്ടു ജില്ലകളിലാണിത് നടപ്പിലാക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഈ ജില്ലകളിലെ നഗരപ്രദേശങ്ങളിലുള്ള 20 ലക്ഷത്തോളം അടുക്കളകള്‍ക്ക് പൈപ്പിലൂടെ നേരിട്ട് പ്രകൃതിവാതകമെത്തും.  പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചിയില്‍ തുടങ്ങിയ പദ്ധതി ഇന്ത്യന്‍ ഓയില്‍അദാനി ഗ്യാസ് ലിമിറ്റഡ് കമ്പനികളാണ നടപ്പാക്കുന്നത്. ഗെയില്‍ പ്രകൃതിവാതകക്കുഴല്‍ കടന്നുപോകുന്ന ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് പ്രകൃതിവാതകമെത്തിക്കും.

എറണാകുളം

ശബരിമല യുവതി പ്രവേശനം കോടതി വിധിയിൽ പ്രതിഷേധിച്ച് ശിവസേന കോഴിക്കോട് ജില്ലയിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നു

ശബരിമല യുവതി പ്രവേശനം അനുവദിച്ച കോടതി വിധിയിൽ അപലപിച്ച് കോഴിക്കോട് ജില്ലയിൽ ഒക്ടോബർ 1ന് ഹൈന്ദവ വിശ്വാസികളെ സംഘടിപ്പിച്ച് കൊണ്ട് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് ശിവസേന കോഴിക്കോട് ജില്ലാ കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ ഉണ്ടായ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ തീരുമാനിച്ച ഹർത്താൽ പിൻവലിച്ചെങ്കിലും പകരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിരുന്നു, ഇതിന്റെ ഭാഗമായാണ് ജില്ലയിൽ ഭാരതീയ കാംഗർ സേന ജില്ലാ പ്രസിഡന്റ് Read more…

ആലപ്പുഴ

ഹിന്ദു മതാചാരങ്ങൾക്ക് മേലുള്ള വിവേചനപരമായ കൈകടത്തൽ അപലപനീയം: ശിവസേന

ശബരിമല ക്ഷേത്രാചാര വിഷയത്തിൽ ഉണ്ടായിട്ടുള്ള സുപ്രീം കോടതി വിധി ഹിന്ദു മതാചാരങ്ങൾക്ക് മേലുള്ള വിവേചനപരമായ കൈകടത്തലാണെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ് ഭുവന ചന്ദ്രജി പറഞ്ഞു ഒരു മതത്തിന്റെ ആചാരങ്ങളെന്ത് എങ്ങനെ ആയിരിക്കണം എന്ന് നിശ്ചയിക്കുവാനുള്ള അധികാരം അതാത് മതങ്ങൾക്കുണ്ട് ‘ ശബരിമല വിധിന്യായത്തിൽ അഞ്ചംഗ ബഞ്ചിലെ ഒരു ജസ്റ്റിസ് ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുള്ള കാര്യം ശ്രദ്ധേയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിധിന്യായം ആചാര വിരുദ്ധമാണ് . ഇത് ഭക്ത ജനങ്ങൾ Read more…

ആലപ്പുഴ

കാലവര്‍ഷകെടുതി ; 18 മരണം ദേശീയ ദുരന്ത നിവാരണ സേനയുടെ 4 ടീമുകള്‍ കൂടി രക്ഷ പ്രവര്‍ത്തനത്തിനെത്തുന്നു.

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പതിനെട്ട് പേര്‍ മരിച്ചു. വയനാട് മാനന്തവാടി മേഖല പ്രളയംമൂലം ഒറ്റപ്പെട്ട സ്ഥിതിയിലാണിപ്പോള്‍ . സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയില്‍ എത്തി നില്‍ക്കുകയാ കവിയുകയോ ചെയ്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേയ്ക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതി കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ തുറന്ന് തന്നെ ഇരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ സുസജ്ജമായിരിക്കുകയും ചെയ്യും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
കേരളം

‘അമ്മ’യിൽ നിന്ന് ഭാവന, റീമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നിവർ രാജിവെച്ചു.

കോഴിക്കോട് : ‘അമ്മ’യിൽ നിന്ന് ഭാവന, റീമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നിവർ രാജിവെച്ചു. നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജി. നാലുപേരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. അവള്‍ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു എന്ന പ്രതികരണത്തോടെയാണ് നടിമാരുടെ രാജി. ഡബ്ല്യു.സി.സിയുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാജി തീരുമാനം അറിയിച്ചത്. ***************************************************** അവള്‍ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു. മലയാള സിനിമയിലെ നടീനടന്മാരുടെ Read more…

Featured Video Play Icon
കേരളം

സ്വകാര്യ നിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം കോഴിക്കോട്ട് സജീവം.

കോഴിക്കോട് : സ്ത്രീകളുടെ നേതൃത്വത്തില്‍ ആളുകളെ വശീകരിച്ച് സ്വകാര്യ നിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം കോഴിക്കോട്ട് സജീവം. ഇരയാകുന്നവര്‍ മാനഹാനി ഭയന്നു വിവരം പുറത്തു പറയാത്തതാണ് തട്ടിപ്പുകാർക്കു സഹായമാകുന്നത്. ഫോണിലൂടെ ബന്ധപ്പെടുന്ന ഇവര്‍ ആദ്യം നിശ്ചിത സ്ഥലത്തെത്താന്‍ ആവശ്യപ്പെടും. പിന്നെ അവരെ പിന്തുടരാൻ പറയും. ആളൊഴിഞ്ഞ എവിടെയെങ്കിലും വച്ചാകും ഇടപാടുറപ്പിക്കുക. ഒരു മണിക്കൂറിന് എണ്ണായിരം രൂപയാണു നിരക്ക്. ശാരീരികബന്ധത്തിനു ശേഷം ഉടന്‍ തന്നെ കസ്റ്റമറെ പറഞ്ഞുവിടും. അതിനു Read more…

Featured Video Play Icon
കേരളം

പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേയുള്ള കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.

കോഴിക്കോട് : പ്രവാസി വ്യവസായി നടുവത്തൂര്‍ സ്വദേശി സലീമിനെ കബളിപ്പിച്ചെന്ന കേസിന്‍റെ കേസ് ഡയറി ഹാജരാക്കാന്‍ മഞ്ചേരി പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രവാസി വ്യവസായിയില്‍ നിന്ന് അന്‍വര്‍ എംഎല്‍എ  50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കേസ് ഡയറി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നും ക്വാറിയുടെ പത്ത് ശതമാനം ഓഹരി നല്‍കാമെന്നും കാണിച്ച് മലപ്പുറം നടുവത്തൂര്‍ സ്വദേശി സലീം എന്ന വിദേശ വ്യവസായിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങുകയായിരുന്നു. എന്നാല്‍, Read more…

Featured Video Play Icon
കേരളം

രാജ്യസഭാ സീറ്റിലേക്ക് സിപിഎം സ്ഥാനാര്‍ഥിയായി എളമരം കരീം

കോഴിക്കോട്: സിപിഎം സ്ഥാനാര്‍ഥിയായി രാജ്യസഭാ സീറ്റിലേക്ക് എളമരം കരീം മത്സരിക്കും. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം. തിരുവനന്തപുരത്ത് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് രാജ്യസഭാ സീറ്റ് സംബന്ധിച്ച് തീരുമാനമായത്. സിപിഐയുടെ സ്ഥാനാര്‍ഥിയായി ബിനോയി വിശ്വമാണ് മത്സരിക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് സീറ്റിലേക്കാണ് ഒഴിവുവരുന്നത്. യുഡിഎഫിന് ജയിക്കാന്‍ കഴിയുന്ന സീറ്റ്‌ കേരളാ കോണ്‍ഗ്രസിന് കോണ്‍ഗ്രസ് വിട്ടുനല്‍കിയിരുന്നു.

Featured Video Play Icon
കേരളം

ഔദ്യോഗിക വാഹനത്തിന് കോഴിക്കോട് സിറ്റി പോലീസിന്‍റെ വാഹനപൂജ.

കോഴിക്കോട് : പുതുതായി ലഭിച്ച ഔദ്യോഗിക വാഹനത്തിന് കോഴിക്കോട് സിറ്റി പോലീസിന്‍റെ വാഹന പൂജ. കോഴിക്കോട് നഗരത്തിലുള്ള ഒരു ക്ഷേത്രത്തില്‍ എത്തിച്ചായിരുന്നു പൂജ. ഔദ്യോഗിക വേഷത്തിലാണ് പോലീസുകാര്‍ വാഹന പൂജക്കായി ക്ഷേത്രത്തിലെത്തിയത്. കോഴിക്കോട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിനാണ് ഔദ്യോഗിക ആവശ്യത്തിനായി അഞ്ച് പുതിയ എസി വാഹനങ്ങള്‍ അനുവദിച്ചത്. ഇതില്‍ ഒന്നാണ് കോഴിക്കോട് നഗരത്തിലെ ക്ഷേത്രത്തില്‍ എത്തി പൂജിച്ചത്. പോലീസ് ചട്ടപ്രകാരം ഔദ്യോഗിക യൂണിഫോമില്‍ മതാചാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. സംഭവം Read more…