ഗുജറാത്ത്

സർദാർ വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു

അഹമ്മദാബാദ്: ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. പട്ടേൽ പ്രതിമയെ രാഷ്ട്രീയവൽക്കരിക്കേണ്ടെന്നും പദ്ധതി പൂർത്തീകരണത്തിനായി ഗോത്രസമൂഹം അടക്കമുളളവർ നൽകിയ പിന്തുണ വിസ്മരിക്കാനാകില്ലെന്നും മോദി പറഞ്ഞു. വഡോദര–നർമദ ഡാം ഹൈവേയ്ക്കു സമീപം കെവാദിയയിലാണു പ്രതിമ. അതേസമയം, 3000കോടിയുടെപദ്ധതിക്കെതിരെ ഗുജറാത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധവുംനടന്നു.  

Featured Video Play Icon
ഗുജറാത്ത്

  1950 സെപ്റ്റംബർ 17-ൽ ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഗ്രാമത്തിൽ പലചരക്കു വ്യാപാരികളുടെ കുടുംബത്തില്‍  നരേന്ദ്രമോദി ജനിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം. പിതാവിനെ ചായക്കച്ചവടത്തിൽ അദ്ദേഹം സഹായിക്കുമായിരുന്ന മോദി, കൗമാരകാലഘട്ടത്തിൽ സഹോദരനോടൊപ്പം  ഒരു ചായക്കടയും നടത്തിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്നു. ഡൽഹി സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്ട്രതന്ത്രത്തിൽ ബിരുദവും , ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

ഗുജറാത്ത്

ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്നറിയാം ; വിജയ് രൂപാണിക്ക് സാധ്യത

അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്നു തീരുമാനിച്ചേക്കും. ഗാന്ധിനഗറിൽ ചേരുന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിൽ കേന്ദ്ര നിരീക്ഷകരായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവർ പങ്കെടുക്കും. വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും 2019 ലോക്സഭാ തിരഞ്ഞെടുപ്പ് വരെ തുടരുമെന്നാണു സൂചന. അതിനിടെ, സർക്കാരിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് രൂപാണി രാജിക്കത്തു കൈമാറി. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മൻസുഖ് മണ്ഡാവ്യ, Read more…

ഗുജറാത്ത്

വോട്ടിനു ശേഷം മോദിയുടെ ‘റോഡ് ഷോ’; നടപടി വേണമെന്ന് കോൺഗ്രസ്

അഹമ്മദാബാദ് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ദിനത്തിലും വിവാദമൊഴിയാതെ ഗുജറാത്ത് രാഷ്ട്രീയം. വോട്ട് ചെയ്തശേഷം മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ മോദി നടന്നതാണ് ആദ്യം വിവാദമായത്. തൊട്ടുപിന്നാലെ തുറന്ന വാഹനത്തിൽ അദ്ദേഹം നിന്നു യാത്ര ചെയ്തതും വിവാദത്തിന് കൂടുതൽ എരിവു പകർന്നു. രണ്ടാം ഘട്ട വോട്ടെടുപ്പിൽ 93 മണ്ഡലങ്ങളിലായി 851 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടു ചെയ്തു മടങ്ങിയ മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന Read more…

ഗുജറാത്ത്

വിമതശല്യം: ഗുജറാത്തില്‍ 24 പേരെ ബിജെപി പുറത്താക്കി

അഹമ്മദബാദ്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഗുജറാത്തില്‍ മൂന്ന് മുന്‍ എം.പിമാര്‍ ഉള്‍പ്പടെ 24 പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി. ഭുപേന്ദ്രസിങ് പ്രഭാത് സിങ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരാണ് പുറത്താക്കപ്പെട്ട മുന്‍ എം.പിമാര്‍. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിമതരായി മത്സരിക്കാന്‍ ഇറങ്ങിയവരേയും ഒക്കെയാണ് കൂട്ടത്തോടെ പുറത്താക്കിയത്. ഡിസംബര്‍ 9,14 തീയതികളിലായി രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഗുജറാത്ത്

ബാങ്ക് ദേശസാല്‍ക്കരണം ഇന്ദിരാഗാന്ധിയുടെ നാടകമായിരുന്നുവെന്ന് – മോദി

സൂറത്ത്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണം വെറും നാടകമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയെ പുറത്താക്കിയതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ നടത്തിയ നീക്കമായിരുന്നു ബാങ്ക് ദേശസാല്‍ക്കരണമെന്ന് മോദി ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഡോദരയില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊറാര്‍ജി ദേശായി ഗുജറാത്തുകാരനായിരുന്നു. അദ്ദേഹത്തെ രാത്രിക്ക് രാത്രി ഇന്ധിരാഗാന്ധി ധനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു. തന്നെ വെറും കറിവേപ്പില പോലെ തഴഞ്ഞുവെന്ന് മൊറാര്‍ജി Read more…

ഗുജറാത്ത്

ഗുജറാത്ത് തിരഞ്ഞെടുപ്പ്: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം.

പോർബന്തർ ∙ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ ആക്രമണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം. സൗരാഷ്ട്രയിലെ തീരദേശ മേഖലയായ പോർബന്തർ കടപ്പുറത്തു തിങ്ങിക്കൂടിയ ആയിരങ്ങളെ രാഹുൽ അഭിസംബോധന ചെയ്തു. ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷൻ അർജുൻ മോന്ത്‍വാലിയ മത്സരിക്കുന്ന മണ്ഡലമാണ് പോർബന്തർ. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് രാഹുലിന്റെ പ്രസംഗം കേൾക്കാൻ കടപ്പുറത്ത് തടിച്ചുകൂടിയത്. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ, ഫിഷറീസിനു Read more…