അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
ചെന്നൈ

ഇടിമിന്നലിന്‍റെ ഫോട്ടോയെടുക്കുമ്പോള്‍ മിന്നലേറ്റ് മരിച്ചു.

ചെന്നൈ: മിന്നലിന്‍റെ ഫോട്ടോ ശ്രമിക്കുന്നതിനിടെ ശ്രമിക്കുന്നതിനിടെ മിന്നലേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ചെന്നൈക്കടുത്തുള്ള തുരൈപ്പാക്കത്തിലെ എച്ച് എം രമേശ് (43) എന്നയാളാണ് മരണപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. സുണ്ണാമ്പുകുളത്തെ സുഹൃത്തിന്‍റെ ചെമ്മീന്‍ ഫാം സന്ദര്‍ശിക്കവെയാണ് സംഭവം. ഉച്ചയ്ക്ക് 3.30ന് തന്റെ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് മിന്നലിന്‍റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ മിന്നലേറ്റ് രമേശ് വീഴുകയായിരുന്നു. അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നെഞ്ചിലും മുഖത്തും പൊള്ളലേറ്റത് ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് Read more…

Featured Video Play Icon
ചെന്നൈ

തൂത്തുക്കുടിയില്‍ വീണ്ടും പോലീസ് വെടിവെപ്പ് ; ഒരാള്‍ മരിച്ചു.

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ഇന്നലെ നടന്ന പോലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് ഇന്ന് നാട്ടുകാര്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയും പോലീസ് വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാളിയപ്പൻ (25) എന്നയാളാണ് മരിച്ചത്. രണ്ട് പോലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ഇന്നലെ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ജനങ്ങള്‍ ഇന്ന് തൂത്തുക്കുടിയിലെ അണ്ണാനഗറില്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് പോലീസ് Read more…

Featured Video Play Icon
ചെന്നൈ

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ വിപുലീകരണം തടഞ്ഞ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

ചെന്നൈ : സ്‌റ്റെര്‍ലൈറ്റ് കമ്പനിയുടെ രണ്ടാം ഘട്ട വിപുലീകരണം തടയണമെന്ന് ആവശ്യപ്പെട്ട് സമീപവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. ഇടക്കാല സ്‌റ്റേയാണ് കോടതി അനുവദിച്ചത്. വിപുലീകരണവുമായി മുന്നോട്ടു പോവരുതെന്നാണ് കോടതി നിര്‍ദേശം. 1200 ടണ്‍ ചെമ്പ് ഉത്പാദിപ്പിക്കുന്ന കേന്ദ്രമാണ് തൂത്തുക്കുടിയിലേത്. ഇത് 2400 ടണ്‍ ആക്കാനുള്ള വിപുലീകരണ ശ്രമമാണ് കമ്പനി നടത്തിക്കൊണ്ടിരുന്നത്. ഇത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരക്കാര്‍ ആദ്യം രംഗത്തെത്തിയിരുന്നത്. ഒപ്പം കമ്പനി അടച്ചു പൂട്ടണമെന്ന ആവശ്യവും ഉന്നയിച്ചു. മേഖലയില്‍ Read more…

Featured Video Play Icon
ചെന്നൈ

തൂത്തുക്കുടി വെടിവെപ്പ് : സമരക്കാരെ തിരഞ്ഞുപിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി.

ചെന്നൈ : തൂത്തുക്കുടിയിലെ പോലീസ് വെടിവെപ്പ് ആസൂത്രിതമാണെന്ന ആരോപണങ്ങള്‍ ശരിയാണെന്ന് കരുതാവുന്ന ദൃശ്യങ്ങള്‍ പുറത്ത്. സാധാരണ വേഷത്തിലെത്തിയ പരിശീലനം നേടിയ ഷൂട്ടര്‍ പോലീസ് ബസ്സിനു മുകളില്‍ കയറി നിന്ന് സമരക്കാരെ തിരഞ്ഞ് പിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കലാപം നിയന്ത്രിക്കാനുള്ള പ്രത്യേക സേനയെയും, സ്വയരക്ഷാ മുന്‍കരുതലുകളുമെടുത്ത പോലീസുകാരെയും വീഡിയോയില്‍ കാണാം. കമാന്‍ഡോയുടെ ശാരീരിക ചലനങ്ങളോടെ സാധാരണ വേഷത്തില്‍ ഒരാള്‍ പൊടുന്നനെ ബസ്സിനു മുകളിലേക്ക് കയറുന്നതും പ്രത്യേക ട്രെയിനിങ് ലഭിച്ച ഷൂട്ടര്‍മാരെ Read more…

Featured Video Play Icon
ചെന്നൈ

തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്കെതിരെ പൊലീസ് വെടിവെച്ചു. നാലുപേർ മരിച്ചു.

തൂത്തുക്കുടി : മലിനീകരണമുണ്ടാക്കുന്ന സ്റ്റെർലൈറ്റ് ഇൻഡസ്ട്രിയൽ പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് തൂത്തുക്കുടിയിൽ നടന്നുവരുന്ന സമരം അക്രമാസക്തമായി. സമരക്കാർക്കുനേരെ പൊലീസ് വെടിവെച്ചു. നാലു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ജില്ലയിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൂത്തുക്കുടി പട്ടണത്തിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റുകൾക്കെതിരെ പ്രദേശവാസികൾ നടത്തുന്ന സമരമാണ് അക്രമാസക്തമായത്. ഫെബ്രുവരി അവസാനം ആരംഭിച്ച സമരത്തിനു വ്യാപാരി, പരിസ്ഥിതി സംഘടനകളും കോളജ് Read more…

Featured Video Play Icon
ചെന്നൈ

കാഞ്ചി കാമകോടി മഠാധിപതി ജയേന്ദ്ര സരസ്വതി ദിവംഗതനായി

കാഞ്ചീപുരം: കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി (83) ദിവംഗതനായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരുമാസത്തോളമായി ഇവിടെ ചികിൽസയിലായിരുന്നു. ആശുപത്രി അധികൃതരും കാഞ്ചി മഠവും മരണം സ്ഥിരീകരിച്ചു. ആദിശങ്കരനുശേഷം ആദ്യമായി കൈലാസവും മാനസസരോവറും സന്ദർശിച്ച കാഞ്ചി മഠാധിപതിയാണു ജയേന്ദ്രസരസ്വതി. 1970ൽ കാഞ്ചീപുരത്തുനിന്നു നടന്നു നേപ്പാൾവരെ പോയി. റയിൽവേ ഉദ്യോഗസ്‌ഥനായിരുന്ന മഹാദേവയ്യരുടെ മകനായി 1935 ജൂലൈ 18നാണു സുബ്രഹ്‌മണ്യനെന്ന ജയേന്ദ്ര സരസ്വതി പിറന്നത്. വേദാധ്യയനം കഴിഞ്ഞു Read more…

ചെന്നൈ

ഇന്ത്യയ്ക്ക് അഭിമാനമായി ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹം വിക്ഷേപണം.

ചെന്നൈ: ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി.സി-40 റോക്കറ്റ് വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിക്ഷേപണം നടന്നത്. പേടകത്തിലെ ചെറു ഉപഗ്രങ്ങളെല്ലാം വിജയകരമായി വേര്‍പെട്ട് ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെ 5.29ന് വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചിരുന്നു. കാര്‍ട്ടോസാറ്റ്-രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളും അടക്കം Read more…

ചെന്നൈ

പുതുവൈപ്പ് പദ്ധതിക്ക് തടസ്സമില്ല; ഹരിത ട്രൈബ്യൂണൽ തള്ളി സമരക്കാരുടെ ഹർജി

ചെന്നൈ : പുതുവൈപ്പ് ഐഒസി പ്ലാന്‍റിലെ ടാങ്ക് നിര്‍മാണത്തിനും ടെർമിനൽ നിർമാണത്തിനും തടസ്സമില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. പദ്ധതിയുമായി സർക്കാരിനു മുന്നോട്ടുപോകാം. അപകട ഭീഷണി ഉയർത്തുന്നതാണ് പദ്ധതിയെന്ന് സമരക്കാരുടെ ആരോപണത്തിനു കഴമ്പില്ലെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. കരയിടിച്ചിൽ തടയാൻ വിദഗ്ധരുടെ നിർദേശങ്ങൾ നടപ്പാക്കണം. വേലിയേറ്റ മേഖല രേഖപ്പെടുത്തിയ 1996ലെ തീരദേശ ഭൂപടം നിലനിൽക്കുമെന്നും ട്രൈബ്യൂണൽ അറിയിച്ചു. തീരദേശ നിയമങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടു പ്രദേശവാസികൾ സമർപ്പിച്ച ഹർജികളിലാണു ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ Read more…

ചെന്നൈ

ഹിന്ദു തീവ്രവാദം: കമല്ഹാസനെതിരെ കേസടുക്കാമെന്ന് കോടതി

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പ്രസ്താവനയുടെ പേരില്‍ വേണമെങ്കില്‍ നടനും സംവിധായകനുമായ കമല്‍ഹാസനെതിരെ കേസെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഒരു തമിഴ് മാസികയില്‍ എഴുതിയ ലേഖനത്തില്‍ ഹര്‍ജിയില്‍ പറഞ്ഞതുപ്രകാരമുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ കേസെടുക്കാമെന്നാണ് ജസ്റ്റിസ് എം.എസ്. രമേഷ് വിധിച്ചത്. അഭിഭാഷകനായ ജി.ദേവരാജന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഉത്തരവിട്ടത്. തന്റെ പ്രസ്താവന വഴി കമല്‍ഹാസന്‍ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്ര കുത്തുകയാണ് ചെയ്തത്. മതങ്ങള്‍ തീവ്രവാദമല്ല, സമാധാനമാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കണം. Read more…