കേരളം

സൂക്ഷിക്കുക; ടിക്ടോക്കിലെ നിങ്ങളുടെ വിഡിയോകൾ പോൺ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകൾ

വളരെ ചുരുങ്ങിയ കാലം കൊണ്ട്‌ സാമൂഹ്യ മധ്യമങ്ങളില്‍ ഇന്ന് ഏറ്റവുമധികം തരംഗമാകുന്നത് ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്ടോക്കാണ്. ടിക്ടോക് ഉപയോഗത്തില്‍ ഇന്ത്യയില്‍ ഒന്നാമത് നില്‍ക്കുന്നത് നമ്മള്‍ മലയാളികള്‍ ആണ് എന്നാണ് ടിക്ടോക്കിനെ വാര്‍ഷിക അവലോകന കണക്കുകള്‍ വ്യക്തമാക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം വെളിവാക്കുന്നതിനും, സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും അതിന് അംഗീകാരം നേടിയെടുക്കുന്നതിനും ഉപകാരപ്രദമാണ് ഇത്തരം ആപ്പുകള്‍. എന്നാൽ ഇതില്‍ പലതരത്തിലുള്ള അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് അറിയതെയാണ് ഇത്തരത്തിലുള്ള പല ആപ്പുകളും Read more…

കേരളം

2014ൽ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നു; യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലിൻറെ പൂർണ്ണരൂപം

2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ വന്‍ക്രമക്കേട് നടന്നുവെന്ന് യു.എസ് ഹാക്കറുടെ അവകാശവാദം. വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയെക്കുറിച്ചുള്ള രഹസ്യം അറിയാവുന്നതുകൊണ്ടാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും സെയ്ദ് ഷുജ എന്ന ഹാക്കര്‍ വെളിപ്പെടുത്തുന്നു. റിലയന്‍സാണ് ഹാക്കിങിന് ബിജെപിക്ക് സാങ്കേതിക സഹായം നല്‍കിയത്. തെളിവുകള്‍ അമേരിക്കയുടെ പക്കലുണ്ടെന്നും ഹാക്കര്‍ വെളിപ്പെടുത്തുന്നു. വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു.

2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അട്ടിമറി നടന്നു. യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലമല്ല ലോകം അറിഞ്ഞത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് യുഎസ് സൈബര്‍വിദഗ്ധനും ഹാക്കറുമായ സെയ്ദ് ഷൂജ വെളിപ്പെടുത്തുന്നത് ഇങ്ങിനെയാണ്: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നു. മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി എസ് സമ്പത്തിന് വോട്ടിങ് യന്ത്രത്തിെല അട്ടിമറിയെക്കുറിച്ച് അറിയാമായിരുന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നു. ഡല്‍ഹി നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ അട്ടിമറി നടന്നില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളിലും അട്ടിമറിക്ക് ശ്രമമുണ്ടായിരുന്നു.

രാജ്യത്ത് ഒന്‍പതിടങ്ങളിലാണ് അട്ടിമറിക്കുള്ള സാങ്കേതിക സൗകര്യങ്ങളുള്ളത്. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തുകയാണെന്ന് ഇത് ചെയ്യുന്നവര്‍ക്ക് പോലും അറിയില്ല. അത്ര രഹസ്യമായാണ് കാര്യങ്ങള്‍. ബിജെപിയെ കൂടാതെ ആംആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളും ഹാക്കിങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി തന്നെ സമീപിച്ചിരുന്നു.

ദ് ഇന്ത്യ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തോണിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്‍റെ സാന്നിധ്യവും ഹാക്കത്തോണിലുണ്ടായിരുന്നു. ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ ഇനിയും വ്യക്തമല്ല.

(more…)

ആരോഗ്യം

ആശങ്കയോടെ ഡല്‍ഹി

ഡല്‍ഹിയില്‍ അന്തരീക്ഷ വായു നിലവാര സൂചിക 400 കടന്നു. വായൂ മലിനീകരണം അപകടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക മാലിന്യം കത്തിക്കുന്നതാണ് പ്രധാന കാരണം. വന്‍തോതില്‍ കത്തിക്കുന്നത് വായൂ മലിനീകരണ തോത് കൂട്ടാം. ശക്തമായ കാറ്റില്ലാത്തത് കാരണം കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുമ്പോളുണ്ടാകുന്ന പുക അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയാണ്. നഗരത്തില്‍ പലയിടത്തും പുകമഞ്ഞു രൂപപ്പെട്ടു. രാവും പകലുമുള്ള മഞ്ഞു വീഴ്ച പുകമഞ്ഞ് പരക്കുന്നതിന്റെ ആക്കം കൂട്ടുന്നു.

Featured Video Play Icon
കായികം

ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഇന്ന്

ഇന്ന് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരം. പാക്കിസ്ഥാനെ കഴിഞ്ഞ കളിയില്‍ തോല്‍പിച്ച ആവേശത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ എതിരാളി ബംഗ്ലാദേശാണ്. പാക്കിസ്ഥാനെതിരേയുള്ള മത്സരത്തില്‍ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യേക്ക് പകരം മനീഷ് പാണ്ഡ്യേ ഇറങ്ങും. ഇനിയുള്ള മത്സരത്തിലും ഹാര്‍ദികിന് കളിക്കാനാകില്ല.    

Featured Video Play Icon
ഗുജറാത്ത്

  1950 സെപ്റ്റംബർ 17-ൽ ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഗ്രാമത്തിൽ പലചരക്കു വ്യാപാരികളുടെ കുടുംബത്തില്‍  നരേന്ദ്രമോദി ജനിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം. പിതാവിനെ ചായക്കച്ചവടത്തിൽ അദ്ദേഹം സഹായിക്കുമായിരുന്ന മോദി, കൗമാരകാലഘട്ടത്തിൽ സഹോദരനോടൊപ്പം  ഒരു ചായക്കടയും നടത്തിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്നു. ഡൽഹി സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്ട്രതന്ത്രത്തിൽ ബിരുദവും , ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും Read more…

എറണാകുളം

മംഗലാപുരത്ത് മലയാളി യുവാവിനെ വെടിവെച്ച ശേഷം കഴുത്തറുത്ത് കൊന്നു.

സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മംഗലാപുരത്തെത്തിയ ആലുവാ സ്വദേശികളായ അഞ്ചു യുവാക്കളില്‍ ഒരു യുവാവിനെ വെടിവെച്ച ശേഷം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മറ്റു നാലു യുവാക്കളും D കമ്പനിയുമായി ബന്ധപ്പെട്ട അധോലോക സംഘത്തിന്‍റെ കൈകളിലാണെന്ന് സംശയിക്കുന്നു. ഉണ്ണിക്കുട്ടന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബിലാല്‍, നിഷാദ്, ഔറംഗസീബ് തുടങ്ങിയവരാണ് കാണാതായവര്‍.

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
ഡൽഹി

ആൺകുട്ടികൾ പിറക്കാൻ മാങ്ങ : വിചിത്രവാദവുമായി തീവ്ര ഹിന്ദു സംഘടനാ നേതാവ് സംഭാജി ബിൻഡെ.

മുംബൈ : കുട്ടികളില്ലാത്ത ദമ്പതികൾക്കു തന്‍റെ തോട്ടത്തിലെ മാങ്ങ കഴിച്ച ശേഷം ആൺകുട്ടികൾ പിറന്നെന്ന വിചിത്രവാദവുമായി തീവ്ര ഹിന്ദു സംഘടനാ നേതാവ് സംഭാജി ബിൻഡെ. സംഭവത്തിൽ ശിവ പ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ തലവൻ സംഭാജി ബിൻഡെയ്ക്കു നാസിക് മുനിസിപ്പൽ കോർപറേഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. അവകാശവാദം തെളിയിക്കണമെന്നും മാങ്ങ ഭക്ഷിച്ച ശേഷം കുട്ടികളുണ്ടായവരുടെ പൂർണവിവരങ്ങൾ പങ്കുവയ്ക്കണമെന്നും കോർപ്പറേഷൻ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ പത്താം തിയതി ഒരു പൊതുചടങ്ങിലായിരുന്നു ബിൻഡെയുടെ അവകാശവാദം. ‘എന്‍റെ Read more…

Featured Video Play Icon
ഡൽഹി

വാള്‍നട്ടിന്‍റെ വിലയില്‍ 15% വും ആപ്പിളിന്‍റെ വിലയില്‍ 9% വും വിലവര്‍ധനവുണ്ടാകും.

ന്യൂഡല്‍ഹി: യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ വാള്‍നട്ടിന്‍റെ വിലയില്‍ 15 ശതമാനവും ആപ്പിളിന്‍റെ വിലയില്‍ ഒമ്പത് ശതമാനവും വിലവര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഈ വിലവര്‍ധന കശ്മീരിലെയും ഹിമാചല്‍ പ്രദേശിലേയും കര്‍ഷകര്‍ക്ക് ഗുണകരമാകും. തീരുവ ഉയര്‍ത്തുന്നത് പയറുവര്‍ഗങ്ങളുടെ വിലയെ കാര്യമായി ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ആവശ്യമുള്ള പയറുവര്‍ഗങ്ങള്‍ ആഭ്യന്തരമായിതന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. വേണ്ടിവന്നാല്‍ കാനാഡയെയും ഓസ്‌ട്രേലിയേയുമാണ് ആശ്രയിക്കാറുള്ളത്. വാള്‍നട്ടിന്‍റെ വില അടുത്തയാഴ്ചതന്നെ വര്‍ധിക്കുമെന്നാണ് കരുതുന്നത്. ജൂലായില്‍ വിളവെടുപ്പ് നടക്കുന്നതിനാല്‍ ആപ്പിളിന്‍റെ വില Read more…

Featured Video Play Icon
കേരളം

മോദിയുടേത് കേരളത്തോടുള്ള നിഷേധാത്മക നിലപാട് : പിണറായി

ന്യൂഡൽഹി : സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കു കേന്ദ്രത്തിന്‍റെ പിന്തുണ വേണ്ടത്ര കിട്ടുന്നില്ലെന്ന് മുഖ്യമന്ത്രി പിനയായി വിജയന്‍. സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണു വേണ്ടത്. പ്രധാനമന്ത്രി മോദിയെ കാണുന്നതിനു പലവട്ടം ശ്രമിച്ചു. പക്ഷേ അനുമതി നിഷേധിച്ചു. വകുപ്പുമന്ത്രിയെ കാണാനാണ് നിർദേശിച്ചത്. ഇത്തരം നടപടികൾ രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമാണ്. ഇതു സംസ്ഥാനത്തോടുള്ള നിഷേധമാണെന്നും പിണറായി വിമർശിച്ചു. ജനക്ഷേമവും സമാധാനവും മുന്‍നിര്‍ത്തിയുള്ള ഭരണം ഉറപ്പാക്കാന്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിനായി. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. Read more…