കായികം

സംസ്ഥാന സ്‌കൂള്‍ കായികമേള നാളെ

തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേള നാളെ ആരംഭിക്കും. പ്രളയ പശ്ചാത്തലത്തില്‍ ഇത്തവണ മൂന്ന് ദിവസം മാത്രമാണ് മേള നടത്തുന്നത്‌. തലസ്ഥാനത്തേക്ക് മത്സരാര്‍ത്ഥികള്‍ എത്തിത്തുടങ്ങി.

തിരുവനന്തപുരം

ശബരിമലയെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കാന്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ പമ്പയിലേക്ക്….

തൃശ്ശൂര്‍ : ശ്രീരാമസേന ദേശീയ അധ്യക്ഷന്‍ ശ്രീ. പ്രമോദ് മുത്തലിഖിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന അധ്യക്ഷന്‍ ശ്രീ. ബിജുമണികണ്ഠന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ശ്രീരാമസേന പ്രവര്‍ത്തകര്‍ ജീവന്‍ മരണ പോരാട്ടത്തിനായി നാളെ പമ്പയിലേക്ക് തിരിക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാര്‍ കാട്ടികൂട്ടുന്ന അനാചാരങ്ങളെ ചെറുക്കാനും യുവതി പ്രവേശനം തടയാനും സര്‍വ്വസജ്ജരായിതന്നെയാണ് തങ്ങള്‍ പുറപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം

നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ന​വം​ബ​ര്‍ പത്തിന്‌

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി​വ​ച്ച നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ന​വം​ബ​ര്‍ പ​ത്തി​നു ന​ട​ത്തും. നെ​ഹ്റു​ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി യോ​ഗ​ത്തി​ലാ​ണ് തി​യ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​ത്. മു​ന്‍ ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ മേ​ള​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും. ആ​ര്‍​ഭാ​ട​ങ്ങ​ള്‍ കു​റ​ച്ചു​കൊ​ണ്ടാണ് മ​ത്സ​രം സംഘടിപ്പിക്കുന്നത്‌. ത​ദ്ദേ​ശീ​യ​മാ​യി സ്പോ​ണ്‍​സ​ര്‍​മാ​രെ ക​ണ്ടെ​ത്തി​ സ​ര്‍​ക്കാ​രി​ല്‍​നി​ന്നു പു​തു​താ​യി സാമ്പത്തിക സ​ഹാ​യം സ്വീ​ക​രി​ക്കാ​തെയാണ്‌ മേ​ള​യു​ടെ സം​ഘാ​ട​നം.

കേരളം

കേരളത്തിൽ നടക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ ഭരണം: ശിവസേന

തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുവാനുള്ള തീരുമാനത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ അവസാനത്തെ ഭരണമായി ഇൗ ഭരണം മാറുമെന്ന് ശിവസേന സംസ്ഥാന പ്രസിഡൻറ് എം.എസ്.ഭുവനചന്ദ്രൻ, ശബരിമല യുവതി പ്രവേശനത്തിലെ സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്രം നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പട്ട് ശിവസേന, ഗണേശോത്സവ ട്രസ്റ്റ്, അയ്യപ്പ ധർമ രക്ഷാ സമിതി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശ്വാസികളുമായി രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ ശയന പ്രദക്ഷിണവും നാമജപ പ്രാർത്ഥന യജ്ഞവും ഉദ്ഘാടനം ചെയ്തു Read more…

കണ്ണൂർ

കണ്ണൂര്‍ വിമാനത്താവളം സജ്ജം; ഉദ്ഘാടനം ഡിസംബറില്‍

തിരുവനന്തപുരം: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വിമാനത്താവളത്തിനുള്ള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചിരുന്നു. അതേത്തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. 3,050 മീറ്റര്‍ റണ്‍വെയാണ് ഇപ്പോഴുളളത്. അതു 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്കറിലാണു മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ ബില്‍ഡിങ്ങിന്‍റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള രാജ്യാന്തര കാര്‍ഗോ കോംപ്ലക്സ് നിര്‍മാണം Read more…

കേരളം

സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കും: ഡിജിപി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ വിധി നടപ്പാക്കാനുളള ഊർജിത പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നു. ശബരിമല സന്നിധാനത്ത് ഈ മാസം മുതല്‍ വനിതാ പൊലീസിനെ നിയോഗിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ജോലിയും വിശ്വാസവും രണ്ടാണെന്നും പൊലീസ് സേനയില്‍ സ്ത്രീ – പുരുഷ വ്യത്യാസമില്ലെന്നും ബെഹ്റ പറഞ്ഞു. അതിനിടെ, വനിതാ പൊലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു പുതുച്ചേരിയടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്കു ഡിജിപി ലോക്നാഥ് ബെഹ്റ കത്തയച്ചു. 500 വനിതാ പൊലീസുകാരെങ്കിലും സുരക്ഷയ്ക്കായി വേണ്ടിവരുമെന്നാണു Read more…

കായികം

കേരളത്തിന്റെ സ്വര്‍ണ മത്സ്യത്തിനു വീടില്ല

മലപ്പുറം: ട്രോഫിയും മെഡലുകളും സൂക്ഷിക്കാൻ വീടില്ലാത്തതിനാൽ കേരളത്തിന്റെ നീന്തൽ വിസ്മയം സാജൻ പ്രകാശ് അധികൃതരെ തിരികെ ഏല്പിച്ചിച്ചു. കഴിഞ്ഞാഴ്ച തിരുവന്തപുരത്ത്‌ നടന്ന ദേശിയ നീന്തൽ ചാമ്പ്യൻ ഷിപ്പിൽ അഞ്ചു സ്വര്ണത്തോടെ മികച്ച പുരുഷ താരമായ സാജന്‍ തന്റെ ട്രോഫിയും മെഡലുകളും സംസ്ഥാന സ്പോർട്സ് കൗണ്‍സലിനെ ഏല്‍പിച്ചു. സാഫ് ഗെയിംസിലും ദേശിയ ഗെയിംസിലും സാജൻ പ്രകാശ് വ്യക്തിഗത ചാമ്പ്യനായിരുന്നു. ഒളിപിക്‌സിലും സ്റ്റാഫ്‌ ഗെയിംസിലും ഏഷ്യൻ ഗെയിംസിലും രാജ്യത്തെ പ്രീതിനിധികരിച്ചു. നമ്മുടെ പ്രിയതാരത്തിന് താന്‍ നേടിയ മെഡലുകൾ Read more…

എറണാകുളം

ശബരിമല യുവതി പ്രവേശനം കോടതി വിധിയിൽ പ്രതിഷേധിച്ച് ശിവസേന കോഴിക്കോട് ജില്ലയിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നു

ശബരിമല യുവതി പ്രവേശനം അനുവദിച്ച കോടതി വിധിയിൽ അപലപിച്ച് കോഴിക്കോട് ജില്ലയിൽ ഒക്ടോബർ 1ന് ഹൈന്ദവ വിശ്വാസികളെ സംഘടിപ്പിച്ച് കൊണ്ട് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് ശിവസേന കോഴിക്കോട് ജില്ലാ കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ ഉണ്ടായ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ തീരുമാനിച്ച ഹർത്താൽ പിൻവലിച്ചെങ്കിലും പകരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിരുന്നു, ഇതിന്റെ ഭാഗമായാണ് ജില്ലയിൽ ഭാരതീയ കാംഗർ സേന ജില്ലാ പ്രസിഡന്റ് Read more…

ആലപ്പുഴ

ഹിന്ദു മതാചാരങ്ങൾക്ക് മേലുള്ള വിവേചനപരമായ കൈകടത്തൽ അപലപനീയം: ശിവസേന

ശബരിമല ക്ഷേത്രാചാര വിഷയത്തിൽ ഉണ്ടായിട്ടുള്ള സുപ്രീം കോടതി വിധി ഹിന്ദു മതാചാരങ്ങൾക്ക് മേലുള്ള വിവേചനപരമായ കൈകടത്തലാണെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ് ഭുവന ചന്ദ്രജി പറഞ്ഞു ഒരു മതത്തിന്റെ ആചാരങ്ങളെന്ത് എങ്ങനെ ആയിരിക്കണം എന്ന് നിശ്ചയിക്കുവാനുള്ള അധികാരം അതാത് മതങ്ങൾക്കുണ്ട് ‘ ശബരിമല വിധിന്യായത്തിൽ അഞ്ചംഗ ബഞ്ചിലെ ഒരു ജസ്റ്റിസ് ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുള്ള കാര്യം ശ്രദ്ധേയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിധിന്യായം ആചാര വിരുദ്ധമാണ് . ഇത് ഭക്ത ജനങ്ങൾ Read more…

Featured Video Play Icon
കേരളം

ആർഭാടമില്ലാതെ രാജ്യാന്തര ചലച്ചിത്ര മേള

ഡിസംബർ 7 മുതൽ 14 വരെ രാജ്യാന്തര ചലച്ചിത്ര മേള തലസ്ഥാനത്ത്‌  അരങ്ങേറും. ആർഭാടമില്ലാതെ ചലച്ചിത്രോത്സവം സംഘടിപ്പിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. ഡെലിഗേറ്റ് ഫീസിലൂടെ പണം കണ്ടെത്തിയും ആർഭാടം ഒഴിവാക്കിയുമാണ്  ഇത്തവണ  ചലച്ചിത്രോത്സവം  എത്തുന്നത്. പ്രളയം മൂലം മേളകൾ എല്ലാം തന്നെ വേണ്ടെന്നു വച്ചിരുന്നു. എന്നാൽ സ്കൂൾ കലോത്സവവും ചലച്ചിത്ര മേളയും വേണമെന്ന് ആവശ്യമുയർന്നിരുന്നു. മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും എത്തുന്നതിനു മുൻപ് തന്നെ സ്കൂൾ കലോത്സവത്തിന് അനുമതി നൽകി. മന്ത്രി എ.കെ Read more…