തിരുവനന്തപുരം

ശബരിമലയെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കാന്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ പമ്പയിലേക്ക്….

തൃശ്ശൂര്‍ : ശ്രീരാമസേന ദേശീയ അധ്യക്ഷന്‍ ശ്രീ. പ്രമോദ് മുത്തലിഖിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന അധ്യക്ഷന്‍ ശ്രീ. ബിജുമണികണ്ഠന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ശ്രീരാമസേന പ്രവര്‍ത്തകര്‍ ജീവന്‍ മരണ പോരാട്ടത്തിനായി നാളെ പമ്പയിലേക്ക് തിരിക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാര്‍ കാട്ടികൂട്ടുന്ന അനാചാരങ്ങളെ ചെറുക്കാനും യുവതി പ്രവേശനം തടയാനും സര്‍വ്വസജ്ജരായിതന്നെയാണ് തങ്ങള്‍ പുറപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം

ചാലക്കുടിയിൽ  ശുചികരണം തുടങ്ങി

ഒറ്റദിവസത്തെ മഴയിൽത്തന്നെ ചാലക്കുടി നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ വെള്ളത്തിലായതിനെ തുടർന്ന് ശുചികരണം ആരംഭിച്ചു. യന്ത്ര സഹായത്തോടെ  സ്ലാബുകൾ നീക്കി കാനകൾ വൃത്തിയാക്കുകയാണ്‌. വെള്ളക്കെട്ട് രൂക്ഷമാണ്. അതിനാല്‍ ജനങ്ങൾ പ്രതിഷേധവുമായി ജനപ്രധിനിധികളെ സമീപിച്ചിരുന്നു. മാലിന്യം കെട്ടിക്കിടന്നു. നഗരത്തിലെ വെള്ളക്കെട്ടിന്  പ്രധാന കാരണമായിക്കാണുന്നത്‌ മണ്ണിടിഞ്ഞും കാനകളിലൂടെ വെള്ളം ഒഴുകി  പോകാത്തതാണ്. രണ്ടു ദിവസമായി നഗരത്തിലെ മാർക്കറ്റ് റോഡിലെ കടകളിലും, ഹൗസിങ്‌ കോളനികളിലും റോഡുകളിലും   മഴവെള്ളം കയറിരുന്നു. കെ.എസ്.ആര്‍.ടി.സി റോഡ്, കോൺവെന്റ് റോഡ്, കൊവെൻറ്  റോഡ് ദേശീയപാത സർവീസ് റോഡ് Read more…

എറണാകുളം

ശബരിമല യുവതി പ്രവേശനം കോടതി വിധിയിൽ പ്രതിഷേധിച്ച് ശിവസേന കോഴിക്കോട് ജില്ലയിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നു

ശബരിമല യുവതി പ്രവേശനം അനുവദിച്ച കോടതി വിധിയിൽ അപലപിച്ച് കോഴിക്കോട് ജില്ലയിൽ ഒക്ടോബർ 1ന് ഹൈന്ദവ വിശ്വാസികളെ സംഘടിപ്പിച്ച് കൊണ്ട് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് ശിവസേന കോഴിക്കോട് ജില്ലാ കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ ഉണ്ടായ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ തീരുമാനിച്ച ഹർത്താൽ പിൻവലിച്ചെങ്കിലും പകരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിരുന്നു, ഇതിന്റെ ഭാഗമായാണ് ജില്ലയിൽ ഭാരതീയ കാംഗർ സേന ജില്ലാ പ്രസിഡന്റ് Read more…

Featured Video Play Icon
എറണാകുളം

ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മകൾ തേജസ്വി മരിച്ചു

പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ബാലഭാസ്ക്കറിന്റെ രണ്ടു വയസ്സുകാരിയായ മകൾ തേജസ്വി ഭാസ്‌ക്കര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ബാലഭാസ്ക്കർ, ഭാര്യ ലക്ഷ്മി ഡ്രൈവർ അർജുൻ എന്നിവരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്. തൃശൂരില്‍ വടക്കുംനാഥ ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങി വരുമ്പോഴാണ് കാർ അപകടത്തിൽപ്പെടുന്നത്. നിയന്ത്രണം വിട്ട് കാർ സമീപത്തുളള മരത്തിൽ ഇടിയ്ക്കുകയായിരുന്നു. അപകടം സംഭവിക്കുമ്പോൾ ബാലഭാസ്ക്കറും മകളും കാറിന്റെ Read more…

Featured Video Play Icon
കേരളം

തൃശ്ശൂർ രാഗം തിയേറ്റര്‍  ഒക്ടോബർ 10ന് വീണ്ടും തുറക്കുന്നു

തൃശ്ശൂർ രാഗം തിയേറ്റര്‍  ഒക്ടോബർ 10ന് കാലത്ത് 10:30നു വീണ്ടും തുറക്കുന്നു. ഒക്ടോബർ 11 മുതൽ കായംകുളം കൊച്ചുണ്ണി ഉദ്ഘാടന പ്രദർശനം ആരംഭിക്കും. തീയേറ്ററുകളുടെ സ്ഥിരം ഫോർമാറ്റായ 4K ഡോൾബി അറ്റമോസ് ആണ് രാഗത്തില്‍. കര്‍വില്ലാത്ത ഒറ്റസ്‌ക്രീനാണ്. ഫസ്റ്റ് ക്ലാസ്സിൽ 540 സീറ്റ്, ബാൽക്കണിയിൽ 240 സീറ്റ്, ലക്ഷുറി ബോക്സിൽ 20 സീറ്റ് അങ്ങനെ ആകെ മൊത്തം 800 സീറ്റുകൾ. മുന്‍പുള്ളതു പോലെ തന്നെ Kreftwerk Robot (1978) ഈണത്തോടെയുള്ള കർട്ടൻ റൈസേറിന്‌ ഒരു മാറ്റവുമില്ല. Read more…

ആരോഗ്യം

ജവാന്‍ കോളനിയില്‍ പകര്‍ച്ചവ്യാധി ഭീഷണി

വാടാനപ്പള്ളി : നടുവില്‍ക്കര ജവാന്‍ കോളനി പകര്‍ച്ചവ്യാധി ഭീഷണിയില്‍. പുത്തില്ലത്ത് ക്ഷേത്രത്തിനു കിഴക്ക് പുഴയോരത്താണ് ജവാന്‍ കോളനി. പ്രളയ ജലം വീട്ടില്‍ നിന്നും ഇറങ്ങി അടുത്തുള്ള തോടുകളില്‍ കെട്ടിനില്‍ക്കുന്നു. ഇപ്പോഴും വെള്ളം പുഴയിലേക്ക് ഒഴുകാതെ തോട്ടില്‍ കെട്ടിനില്‍ക്കുന്ന അവസ്ഥയിലാണ്‌. രൂക്ഷഗന്ധം പരത്തുകയാണ് ഈ മലിന ജലം. ഇക്കാരണത്താല്‍ പൊതുജന ആരോഗ്യത്തിനു ഭീഷണിയായി കോളനിയില്‍ കൊതുകുകള്‍ പെരുകുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പനിയും ചുമയും തലവേദനയും അനുഭവപ്പെടുന്നുണ്ട്. മാലിന്യം നീക്കം ചെയ്യാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കോളനി Read more…

ആലപ്പുഴ

കാലവര്‍ഷകെടുതി ; 18 മരണം ദേശീയ ദുരന്ത നിവാരണ സേനയുടെ 4 ടീമുകള്‍ കൂടി രക്ഷ പ്രവര്‍ത്തനത്തിനെത്തുന്നു.

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പതിനെട്ട് പേര്‍ മരിച്ചു. വയനാട് മാനന്തവാടി മേഖല പ്രളയംമൂലം ഒറ്റപ്പെട്ട സ്ഥിതിയിലാണിപ്പോള്‍ . സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയില്‍ എത്തി നില്‍ക്കുകയാ കവിയുകയോ ചെയ്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേയ്ക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതി കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ തുറന്ന് തന്നെ ഇരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ സുസജ്ജമായിരിക്കുകയും ചെയ്യും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും Read more…

തൃശൂർ

റിലീസിന് മുമ്പേ മുടക്ക് മുതല്‍ തിരികെ പിടിച്ചു കായംകുളം കൊച്ചുണ്ണി

. മലയാള സിനിമാ ചരിത്രത്തിൽ അഭിമാനകരമായ ചുവടുവെച്ചിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്–നിവിൻ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന കായംകുളം കൊച്ചുണ്ണി. റിലീസിന് മുമ്പേ ചിത്രം അതിന്റെ തൊണ്ണൂറ് ശതമാനം മുതൽമുടക്ക് തിരിച്ചുപിടിച്ചു ചരിത്രം സൃഷ്ടിച്ചു  കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ്, ഓവർസീസ്‍, തിയറ്റർ അവകാശം, ഡബ്ബിങ് റൈറ്റ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ ചിത്രം വാരിക്കൂട്ടിയത് കോടികൾ. സിനിമയുടെ ആഗോള ഡിജിറ്റൽ അവകാശം ഇറോസ് ഇന്റർനാഷ്ണൽ സ്വന്തമാക്കികഴിഞ്ഞു. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

ആരോഗ്യം

പുഴയിൽ വീണ യുവാവിനെ കാണാതായി

മലപ്പുറം∙ വാഴക്കാട് ചാലിയാർ പുഴയിൽ വീണ യുവാവിനെ കാണാതായി. വെട്ടുപാറ ചോലയിൽ സ്വാമിക്കുട്ടിയുടെ മകൻ അരുണിനെ(24)യാണു കാണാതായത്. എടശ്ശേരിക്കടവ് പാലത്തിനു മുകളിൽ കൂട്ടുകാരുമായി സംസാരിച്ചിരിക്കെ ഞായറാഴ്ച രാത്രിയാണു പുഴയിൽ വീണത്.തിരച്ചില്‍ തുടരുന്നതിനിടെ ഇതൊരു ആത്മഹത്യ ശ്രമമാണെന്ന് അഭ്യൂഹം പരക്കെയുണ്ട്