ദുബായ്

പുസ്തക പ്രണയിനി മറിയം

പുതു തലമുറയില്‍ വായനാശീലം വളര്‍ത്തുന്നതിനായി സംഘടിപ്പിച്ച രാജ്യാന്തര വായനാ മത്സരത്തില്‍ മൊറോക്കോയില്‍ നിന്നുള്ള ഒന്‍പതു വയസ്സുകാരി  മറിയം അംജൂന്‍ വിജയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതുമയുള്ള ഈ പുസ്തക പ്രണയ പദ്ധതി പ്രഖ്യാപിച്ചത്. സമ്മാനത്തുക ഒന്നരലക്ഷം ഡോളറാണ്.   ഒരു കോടി കുട്ടികളാണ് ഈ പുസ്തക പ്രണയ പദ്ധതിയില്‍ മത്സരിച്ചു. 52000 സ്കൂളുകള്‍ പദ്ധതിയില്‍ പങ്കെടുത്തു. ഓരോ കുട്ടിയും 50 പുസ്തകങ്ങളാണ് മത്സരത്തില്‍ Read more…

Featured Video Play Icon
കായികം

ഏഷ്യാ കപ്പ് കിരീടം നേടി ഇന്ത്യ

ഇന്ത്യക്ക് ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ മൂന്നു വിക്കറ്റു വിജയം. മികച്ച തുടക്കമായിരുന്നു ബംഗ്ലാദേശിനു ലഭിച്ചത്. എന്നാല്‍ ധാണിയുടേയും രവീന്ദ്ര ജഡേജയുടേയും മികച്ച പ്രകടനം ബംഗ്ലാദേശിനെ ബാധിച്ചു. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്റില്‍ ആറാം കിരീടമാണ് ഇന്ത്യ നേടിയത്. ഏറ്റവും കൂടുതല്‍ തവണ ഏഷ്യാ കപ്പ് നേടിയ ടീം ഇന്ത്യയാണ്.    

Featured Video Play Icon
കായികം

ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്

ഇന്ത്യയും ബംഗ്ലാദേശും ഇന്ന് ഏഷ്യാ കപ്പ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നു. ഫൈനല്‍ ജയിച്ചാല്‍ ഇത് ഇന്ത്യയുടെ ഏഴാം വിജയമാണ്. ബംഗ്ലാദേശിന്റെ മൂന്നാമത്തെ ഫൈനലാണ് ഇന്നു നടക്കാനിരിക്കുന്നത്. ഇരു ടീമുകള്‍ക്കും ജയിക്കാനുള്ള ശക്തമായ കാരണങ്ങളാണിത്. തോല്‍വിയുടെ രുചിയറിയാതെയുള്ള ഇന്ത്യയുടെ കുതിപ്പ് ഏഷ്യാ കപ്പില്‍ മുത്തമിടാതെ അടങ്ങില്ല. ഇത്തവണ വിരാട് കോഹ്‌ലി കളിക്കുന്നില്ല. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയുമാണ് ഇന്ത്യന്‍ ടീമിന്റെ കരുത്ത്. തമിം ഇക്ബാലും ഷക്കിബ് അല്‍ ഹസനും പരിക്കു മൂലം കളിക്കാനാകാത്തത് Read more…

Featured Video Play Icon
കായികം

ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം നാളെ

സൂപ്പര്‍ ഫോറിലെ അവസാന കളിയില്‍ പാക്കിസ്ഥാനെ 37 റണ്‍സിനു തോല്‍പിച്ച് ബംഗ്ലാദേശ് ഫൈനലിലെത്തി. നാളെ നടക്കാനിരിക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയാണ് ബംഗ്ലാദേശിന്റെ എതിരാളി. കഴിഞ്ഞ കളിയില്‍ മുഷ്ഫിഖര്‍ റഹിമിന്റെ 99ഉം മുഹമ്മദ് മിഥുന്റെ 60 ഇന്നിങ്‌സുകളാണ് ബംഗ്ലാദേശിനു ശക്തിയായത്. ഏഷ്യാകപ്പ് ആരു നേടുമെന്ന് കണ്ടറിയാം.      

Featured Video Play Icon
കായികം

പാക്കിസ്ഥാന്‍ ബംഗ്ലാദേശ് മത്സരം ഇന്ന്

ഏഷ്യാ കപ്പിലെ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ന് പാക്കിസ്ഥാന്‍ ബംഗ്ലാദേശിനോട് ഏറ്റുമുട്ടും. വിജയിക്ക് വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണ് എതിരാളി. സൂപ്പര്‍ ഫോറില്‍ ഇരുടീമുകളും അഫ്ഗാനെ തോല്‍പിച്ചിരുന്നു. അതുപോലെ തന്നെ ഇന്ത്യയോടു തോല്‍ക്കുകയും ചെയ്തു. ഇതോടെ ഇവരുടെ പോരാട്ടം ഉറപ്പായി.      

Featured Video Play Icon
കായികം

ഏഷ്യാ കപ്പ് ഇന്ത്യ-അഫ്ഗാൻ മത്സരം സമനില

ഏഷ്യാ കപ്പ് ഇന്ത്യ അഫ്ഗാൻ മത്സരം സമനില. മികച്ച പ്രകടനം കാഴ്ച വെച്ച അഫ്ഗാൻ ടീമിനിത് പൊരുതി നേടിയ വിജയത്തിന്  സമം. ഇന്ത്യ 49. 5 ഓവറിൽ 252 നു പുറത്ത്. അഫ്ഗാൻ  50 ഓവറിൽ എട്ടിന് 252 റൺസ് നേടി. അഫ്ഗാൻ ഓപ്പണർ ഷെഹ്‌സാദ് നേടിയ സെഞ്ച്വറിയാണ് അഫ്ഗാന് തുണയായത്. തന്റെ പത്താം ഓവറില്‍ അര്‍ധസെഞ്ച്വറി നേടി. ഇന്ത്യന്‍ ടീമില്‍ കെ രാഹുൽ 60ഉം അമ്പാട്ടി റായുഡു 57ഉം ദിനേഷ് Read more…

Featured Video Play Icon
കായികം

ഏഷ്യാകപ്പ്; ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് തകര്‍പ്പന്‍ വിജയം

  ദുബായ്: ഇന്നലെ നടന്ന ഏഷ്യാകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തി. അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ ഏഴിന് 255 റണ്‍സെടുത്തു. എന്നാല്‍ ബംഗ്ലാദേശ് 42.1 ഓവറില്‍ 119 ന് പുറത്തായി. ബാറ്റിങിലും ബോളിങിലും റാഷിദ് ഖാന്‍ തിളങ്ങി. 32 പന്തില്‍ പുറത്താകാതെ 57 റണ്‍സെടുക്കുകയും, പിന്നീട് 9 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. 160 റണ്‍സ് നേടുന്നതിനിടയില്‍ ഏഴു വിക്കറ്റു Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
ദുബായ്

കേസന്വേഷണം അവസാനിപ്പിച്ചു, ശ്രീദേവിയുടെ മൃതദേഹം വിട്ടുനൽകി.

ദുബായ് : നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പൊലീസ് അറിയിച്ചു. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷൻ ശരിവച്ചു. മരണവുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നൽകാൻ അനുമതി നൽകിയതായും പൊലീസ് വ്യക്തമാക്കി. എംബാമിങ് നടപടികൾ പൂർത്തിയായതിനെ തുടർന്ന് മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയിട്ടുണ്ട്. ഇന്നുതന്നെ മുംബൈയിൽ എത്തിക്കാനാകുമെന്നാണ് കരുതുന്നത്. ശ്രീദേവി ദുബായിലെ ഹോട്ടൽ മുറിയിൽ ബാത് ടബ്ബിൽ മുങ്ങി മരിച്ചതാണെന്നു Read more…