ആലപ്പുഴ

കാലവര്‍ഷകെടുതി ; 18 മരണം ദേശീയ ദുരന്ത നിവാരണ സേനയുടെ 4 ടീമുകള്‍ കൂടി രക്ഷ പ്രവര്‍ത്തനത്തിനെത്തുന്നു.

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പതിനെട്ട് പേര്‍ മരിച്ചു. വയനാട് മാനന്തവാടി മേഖല പ്രളയംമൂലം ഒറ്റപ്പെട്ട സ്ഥിതിയിലാണിപ്പോള്‍ . സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയില്‍ എത്തി നില്‍ക്കുകയാ കവിയുകയോ ചെയ്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേയ്ക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതി കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ തുറന്ന് തന്നെ ഇരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ സുസജ്ജമായിരിക്കുകയും ചെയ്യും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

കേരളം

യഥാര്‍ഥ പോര് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിൽ- രമേശ് ചെന്നിത്തല.

പത്തനംതിട്ട: റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനും തമ്മിലുള്ള യുദ്ധം യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്തനംതിട്ടയില്‍ പടയൊരുക്കം പ്രചാരണജാഥയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ മന്ത്രിക്ക് മൂക്കുകയറിടാനാണ് പി എച്ച് കുര്യനെ ഇരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മനസ്സ് അറിഞ്ഞുകൊണ്ടാണ് കുര്യന്റെ പ്രവര്‍ത്തനം. റവന്യൂ മന്ത്രി അറിയാതെ മൂന്നാറില്‍ യോഗം Read more…

പത്തനംതിട്ട

സന്നിധാനത്ത് കയറാൻ ശ്രമിച്ച യുവതി പിടിയിൽ

പമ്പ ∙ ശബരിമല സന്നിധാനത്ത് ആചാരങ്ങള്‍ തെറ്റിച്ച് കയറാൻ ശ്രമിച്ച യുവതിയെ പൊലീസ് പിടികൂടി. 31 വയസുളള തെലങ്കാനക്കാരി പാർവതിയെ ആണ് സന്നിധാനത്തുനിന്നും പിടികൂടിയത്. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ദര്‍ശനത്തിന് എത്തിയതാണ് യുവതി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്. തുടർന്ന യുവതിയുടെ രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ പൊലീസ് താക്കീത് നൽകി പമ്പയിലേക്ക് തിരിച്ചയച്ചു. അതേസമയം പമ്പയിലുണ്ടായിരുന്ന പൊലീസുകാരുടെ പരിശോധനാ വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുണ്ട്. Read more…

പത്തനംതിട്ട

ഇന്ത്യ കണ്ട ഏറ്റവും നശിച്ച ഭരണമാണ് കേരളത്തിൽ “കണ്ണന്താനം “

പത്തനംതിട്ട∙ ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ നാടാണ് ഇന്ത്യയെന്നു കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം പറഞ്ഞു. ജനരക്ഷായാത്രയുടെ പത്തനംതിട്ടയിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന നാടാണിത്. മോദി അധികാരത്തില്‍ വന്നാല്‍ ക്രിസ്ത്യന്‍ – മുസ്‌ലിം പള്ളികള്‍ ആക്രമിക്കപ്പെടുമെന്നായിരുന്നു പ്രചാരണം. മൂന്നര വര്‍ഷമായിട്ടും ഇന്ത്യയില്‍ ഒരുപള്ളികള്‍ക്കു നേരെപോലും ഒരു ആക്രമണവും നടന്നില്ല. രാജ്യം കണ്ട ഏറ്റവും നശിച്ച ഭരണമാണു കേരളത്തിലേത്. കൊലപാതകങ്ങള്‍ നടത്തി സിപിഎം നാടിനു പേരുദോഷമുണ്ടാക്കി. Read more…

അമേരിക്ക

സോളാറിൽ കത്തിയമർന്നു UDF

അന്നും ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു കേരളം. പ്രതിപക്ഷ നേതാവിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയച്ചുവടിൽ പക്ഷേ ആടിയുലഞ്ഞത് പ്രതിപക്ഷം തന്നെയായിരുന്നു. 2012 ജൂണിൽ നെയ്യാറ്റിൻകരയിൽ ഉപതിരഞ്ഞെടുപ്പു ദിവസം ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയാണ്, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ടപ്പോൾ പലരും ഓർത്തത്. അന്നത്തെപ്പോലെ ബുധനാഴ്ചയും ഉപതിരഞ്ഞെടുപ്പായിരുന്നു. സ്വന്തം കോട്ടയായ വേങ്ങരയിൽ ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ച യുഡിഎഫിനെ വിറപ്പിക്കാൻ പോന്നതെല്ലാം സോളർ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പിണറായി നടത്തിയ വാർത്താസമ്മേളനത്തിലുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മാത്രമൊതുങ്ങുന്നതല്ല, Read more…

ആലപ്പുഴ

ഇന്ധനവിലയിൽ 3000 രൂപയുടെ വർധന; വിമാന യാത്രാനിരക്ക് കൂടിയേക്കും

ന്യൂഡൽഹി∙ വിമാനയാത്രാ നിരക്കുകളിൽ വർധനയ്ക്കു സാഹചര്യമൊരുക്കി ഇന്ധനവില പുതുക്കി നിശ്ചയിച്ചു. വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ– എടിഎഫ്) വില ആറു ശതമാനമാണു വർധിപ്പിച്ചത്. ഈ വർഷം ഓഗസ്റ്റിനു ശേഷം ഇതു മൂന്നാം തവണയാണ് എടിഎഫിന് വില കൂട്ടുന്നത്. പുതിയ നിരക്കനുസരിച്ച് 3000 രൂപയുടെ വ്യത്യാസമാണ് അനുഭവപ്പെടുക. ഡൽഹിയിൽ പുതുക്കിയ ഇന്ധനവില കിലോലീറ്ററിന് 53,045 രൂപയാണ്. നേരത്തെ, 50.020 രൂപയായിരുന്നെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. സെപ്റ്റംബറിൽ നാലു ശതമാനം Read more…

ആലപ്പുഴ

കാസര്‍ഗോഡ് കാനറ ബാങ്ക് എ ടി എമ്മില്‍ മോഷണം

കാസര്ഗോഡ്: പെരിയയില് കാനറാ ബാങ്ക് എ ടി എമ്മില് മോഷണം. മോഷ്ടാക്കള് എ ടി എമ്മില് കടന്നതിന്റെ ദൃശ്യങ്ങള് പോലീസിനു ലഭിച്ചു. മുഖംമൂടിയും കയ്യുറയും ധരിച്ച രണ്ടുപേരാണ് ദൃശ്യങ്ങളിലുള്ളത്. ഇവര് എ ടി എം തകര്ക്കുന്നതായും ദൃശ്യങ്ങളില് വ്യക്തമാണ്. ബാങ്ക് രേഖകള് പ്രകാരം ഇരുപത് ലക്ഷം രൂപയാണ് ഈ എ ടി എമ്മില് നിറച്ചിരുന്നത്. ഇതില് പതിനാറ് ലക്ഷത്തിന്റെ കുറവാണ് ഇപ്പോള് കണ്ടെത്തിയിരിക്കുന്നത്. ഇത് ഉപയോക്താക്കള് പിന്വിലിച്ചതാണോ അതോ മോഷ്ടാക്കള്ക്ക് Read more…

ആലപ്പുഴ

നരേന്ദ്രമോദിക്കെതിരെ ജനകീയ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ നരേന്ദ്രമോദിക്ക് അണ്ണാ ഹസാരെയുടെ താക്കീത്. നോട്ട് നിരേധനവും ജിഎസ്ടിയും കൊണ്ട് രാജ്യം എന്ത് നേടിയെന്നും ഹസാരെ

ന്യൂഡല്‍ഹി: നാടകങ്ങള്‍ മതിയാക്കി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ നരേന്ദ്രമോദിക്കെതിരെ ജനകീയ സമരം നടത്തുമെന്ന് സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ. ഡല്‍ഹി രാംലീല മൈതാനിയില്‍  സമരത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറ ഞ്ഞു. ‘മോഹനവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാരിന്റെ നാടകങ്ങള്‍ പൊളിയുകയാണ്. അതില്‍ ഒന്നുമാത്രമാണ് നോട്ട് നിരോധനം.നാടകങ്ങള്‍ മതിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം. ഇല്ലെങ്കില്‍ ഒന്നര മാസത്തിനകം രാംലീല മൈതാനത്ത് സമരം നടത്തും‘ , അണ്ണാ ഹസാരെ പറഞ്ഞു.   ‘ലോക്പാല്‍ Read more…

ആലപ്പുഴ

തീവ്രവാദികളെ കടത്തിവിടാന്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് തുരങ്കം

ശ്രീനഗര്‍: ജമ്മു–കശ്മീരിലെ അര്‍ണിയ മേഖലയിലെ അതിര്‍ത്തി പ്രദേശത്ത് സൈന്യം 14 അടി നീളമുള്ള തുരങ്കം കണ്ടെത്തി. പാകിസ്താന്‍ പ്രദേശത്ത് നിന്ന് നിര്‍മിച്ച നിലയിലായിരുന്ന തുരങ്കം. സൈന്യം തുരങ്കത്തിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ ആയുധ ശേഖരം പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ അര്‍ണിയ മേഖലയിലാണ് തുരങ്കം സൈന്യം കണ്ടെത്തിയത്. അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശമായ ദമാനയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തുരങ്കം  ശ്രദ്ധയില്‍പെട്ടത്. ദസ്റ , ദീപാവലി ആഘോഷങ്ങള്‍ക്കിടെ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനാണ് തുരങ്കം നിര്‍മ്മിച്ചതെന്ന് സൈനിക Read more…