തിരുവനന്തപുരം

ശബരിമലയെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കാന്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ പമ്പയിലേക്ക്….

തൃശ്ശൂര്‍ : ശ്രീരാമസേന ദേശീയ അധ്യക്ഷന്‍ ശ്രീ. പ്രമോദ് മുത്തലിഖിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന അധ്യക്ഷന്‍ ശ്രീ. ബിജുമണികണ്ഠന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ശ്രീരാമസേന പ്രവര്‍ത്തകര്‍ ജീവന്‍ മരണ പോരാട്ടത്തിനായി നാളെ പമ്പയിലേക്ക് തിരിക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാര്‍ കാട്ടികൂട്ടുന്ന അനാചാരങ്ങളെ ചെറുക്കാനും യുവതി പ്രവേശനം തടയാനും സര്‍വ്വസജ്ജരായിതന്നെയാണ് തങ്ങള്‍ പുറപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം

ശബരിമല യുവതി പ്രവേശനം കോടതി വിധിയിൽ പ്രതിഷേധിച്ച് ശിവസേന കോഴിക്കോട് ജില്ലയിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നു

ശബരിമല യുവതി പ്രവേശനം അനുവദിച്ച കോടതി വിധിയിൽ അപലപിച്ച് കോഴിക്കോട് ജില്ലയിൽ ഒക്ടോബർ 1ന് ഹൈന്ദവ വിശ്വാസികളെ സംഘടിപ്പിച്ച് കൊണ്ട് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് ശിവസേന കോഴിക്കോട് ജില്ലാ കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ ഉണ്ടായ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ തീരുമാനിച്ച ഹർത്താൽ പിൻവലിച്ചെങ്കിലും പകരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിരുന്നു, ഇതിന്റെ ഭാഗമായാണ് ജില്ലയിൽ ഭാരതീയ കാംഗർ സേന ജില്ലാ പ്രസിഡന്റ് Read more…

ആലപ്പുഴ

കാലവര്‍ഷകെടുതി ; 18 മരണം ദേശീയ ദുരന്ത നിവാരണ സേനയുടെ 4 ടീമുകള്‍ കൂടി രക്ഷ പ്രവര്‍ത്തനത്തിനെത്തുന്നു.

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പതിനെട്ട് പേര്‍ മരിച്ചു. വയനാട് മാനന്തവാടി മേഖല പ്രളയംമൂലം ഒറ്റപ്പെട്ട സ്ഥിതിയിലാണിപ്പോള്‍ . സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയില്‍ എത്തി നില്‍ക്കുകയാ കവിയുകയോ ചെയ്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേയ്ക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതി കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ തുറന്ന് തന്നെ ഇരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ സുസജ്ജമായിരിക്കുകയും ചെയ്യും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
കേരളം

ഭവാനിപ്പുഴ കരകവിഞ്ഞു ; വെള്ളപ്പൊക്കത്തില്‍ ആദിവാസികള്‍ ഒറ്റപ്പെട്ടു

പാലക്കാട് : കാലവർഷം ശക്തമായതോടെ സംസ്ഥാനത്തിന്‍റെ പല പ്രദേശങ്ങളും വെള്ളത്തിന്‍റെ അടിയിലായി.  പല സ്ഥലങ്ങളിലും ഓടകൾ നിറഞ്ഞൊഴുകുന്നത് പകര്‍ച്ചവ്യാധികൾക്കു കാരണമാകുമെന്നാണ് വിലയിരുത്തൽ. വെള്ളംപൊങ്ങിയതോടെ പാലക്കാട് അട്ടപ്പാടിയിൽ ഭവാനിപ്പുഴയുടെ തുരത്തിൽ അകപ്പെട്ട ദമ്പതികളെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപെടുത്തി. മണ്ണാർക്കാട് സ്വദേശികളായ സുഗുണൻ , ഭാര്യ വൽസല എന്നിവരെയാണ് ഭവാനിപ്പുഴയിലെ പുതൂർ കോണാർ തുരുത്തിൽ നിന്ന് രക്ഷപെടുത്തിയത്. അഞ്ചു ദിവസത്തോളമായി ഇരുവരും ഇവിടെ കുടുങ്ങിയ അവസ്ഥയിലായിരുന്നു. അതിനിടെ, കല്ലടിക്കോട് പാലക്കയം മേഖലയിൽ ഉരുൾപൊട്ടി രണ്ട് Read more…

Featured Video Play Icon
കേരളം

പതിനേഴുകാരനൊപ്പം വീടുവിട്ട ഇരുപത്തിനാലുകാരി പിടിയിൽ.

ആലത്തൂർ : 17കാരനൊപ്പം വീടുവിട്ട 24കാരിയുടെ പേരിൽ പോക്സോ നിയമപ്രകാരം  കേസെടുത്തു. ചിറ്റില്ലഞ്ചേരി കാരക്കാമ്പറമ്പ് വി.കെ. നഗർ സജിതയെയാണ്‌  ആലത്തൂർ പോലീസ് അറസ്റ്റുചെയ്തത്. നെല്ലിയാമ്പതി കേശവൻപാറയ്ക്കുസമീപം വ്യാഴാഴ്ച എട്ടരയോടെ സംശയാസ്പദമായ രീതിയില്‍ ഇവരെ കണ്ട തേയിലത്തോട്ടം തൊഴിലാളികൾ തടഞ്ഞുവെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. പാടഗിരി പോലീസെത്തി കസ്റ്റഡിയിലെത്തിയെടുത്ത് ആലത്തൂർ പോലീസിന് കൈമാറി. തിങ്കളാഴ്ച ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭർതൃവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതി ചൊവ്വാഴ്ച തിരിച്ചുപോയി. മൂന്നുവയസ്സുള്ള മകനും ഒപ്പമുണ്ടായിരുന്നു. Read more…

Featured Video Play Icon
കേരളം

സിനിമാ നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

പാലക്കാട് : നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്ന് പുലര്‍ച്ചെ നാലരക്കായിരുന്നു അന്ത്യം. സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയന്‍ 40ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 1983ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുന്നാഥന്‍, സെല്ലൂലോയ്ഡ്, Read more…

Featured Video Play Icon
കേരളം

മണ്ണാർക്കാട് ഹർത്താൽ അക്രമങ്ങൾ; ആറു പെ‍ാലീസ് ഉദ്യേ‍ാഗസ്ഥർക്കു സസ്പെൻഷൻ

മണ്ണാർക്കാട് : മണ്ണാർക്കാട്ടെ ലീഗ് പ്രവർത്തകൻ സഫീറിന്റെ കെ‍ാലപാതകത്തേ‍ാടനുബന്ധിച്ചു യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിലുണ്ടായ അക്രമങ്ങൾ തടയുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ കല്ലടിക്കേ‍ാട് പെ‍ാലീസ് സ്റ്റേഷൻ എസ്ഐ സി.സുരേന്ദ്രൻ ഉൾപ്പെടെ അഞ്ചു പൊലീസുകാർക്കു സസ്പെൻഷൻ. എഎസ്ഐ പി.രാംദാസ്, സീനിയർ സിപിഒ അബ്ദുൾ നാസർ, സിപിഒ മാരായ കെ.ഉല്ലാസ്, എം.ഹർഷാദ്, കെ.സനൽ എന്നിവരെയും ജില്ലാപെ‍ാലീസ് മേധാവി പ്രദീഷ്കുമാറാണു സസ്പെൻഡ് ചെയ്തത്. ഹർത്താലിനിടയിലുണ്ടായ അക്രമം തടയാൻ മുൻകരുതലായി കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ച ലീഗ് പ്രാദേശിക നേതാവിനെ Read more…

Featured Video Play Icon
കേരളം

സഫീർ വധം : അഞ്ചുപേർ പിടിയിൽ

മണ്ണാർക്കാട് : പാലക്കാട് മണ്ണാർകാട് യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേർ പിടിയിലായി. കുന്തിപ്പുഴ നമ്പിയൻകുന്ന് സ്വദേശികളായ സിപിഐ അനുഭാവികളാണു പിടിയിലായത്. ഇവർ സഫീറിന്‍റെ അയൽവാസികളാണ്. രാഷ്ട്രീയ കൊലപാതകമല്ല. വിദ്യാഭ്യാസകാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി ഒൻപതു മണിയോടെ കോടതിപ്പടിയിലെ തുണിക്കടയിൽ നിൽക്കുകയായിരുന്ന സഫീറിനെ, പിന്നിലൂടെ എത്തിയ സംഘം  കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മണ്ണാർക്കാട് നഗരസഭാ കൗൺസിലർ വറോടൻ സിറാജുദീന്റെ മകനും വസ്ത്രവ്യാപാരിയുമാണു Read more…

Featured Video Play Icon
കേരളം

മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുത്തത് വനംവകുപ്പു ജീവനക്കാരെന്ന് അമ്മയും സഹോദരിയും

അഗളി : അട്ടപ്പാടി മുക്കാലിയിൽ മർദ്ദനത്തിനിരയായി ആശുപത്രിയിലേക്കു പോകുന്ന വഴി ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മധുവിന്‍റെ കുടുംബം. മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുത്തതു വനംവകുപ്പു ജീവനക്കാരാണെന്നാണ് അമ്മയും സഹോദരിയും പറയുന്നത്. ആദിവാസി കാട്ടില്‍ കയറിയാല്‍ കേസെടുക്കും. നാട്ടുകാരാണ് കയറുന്നതെങ്കില്‍ ഒരു നടപടിയും എടുക്കാറില്ലെന്ന് അവർ പറഞ്ഞു. ഭക്ഷണം ഒരുക്കുമ്പോഴാണു മധുവിനെ പിടികൂടിയതെന്നു സഹോദരി പറഞ്ഞു. മുക്കാലിയില്‍ കൊണ്ടുവന്നതു ഗുഹയില്‍ നിന്ന് നാലു കിലോമീറ്റര്‍ Read more…