കേരളം

2014ൽ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നു; യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലിൻറെ പൂർണ്ണരൂപം

2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ വന്‍ക്രമക്കേട് നടന്നുവെന്ന് യു.എസ് ഹാക്കറുടെ അവകാശവാദം. വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയെക്കുറിച്ചുള്ള രഹസ്യം അറിയാവുന്നതുകൊണ്ടാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും സെയ്ദ് ഷുജ എന്ന ഹാക്കര്‍ വെളിപ്പെടുത്തുന്നു. റിലയന്‍സാണ് ഹാക്കിങിന് ബിജെപിക്ക് സാങ്കേതിക സഹായം നല്‍കിയത്. തെളിവുകള്‍ അമേരിക്കയുടെ പക്കലുണ്ടെന്നും ഹാക്കര്‍ വെളിപ്പെടുത്തുന്നു. വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു.

2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അട്ടിമറി നടന്നു. യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലമല്ല ലോകം അറിഞ്ഞത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് യുഎസ് സൈബര്‍വിദഗ്ധനും ഹാക്കറുമായ സെയ്ദ് ഷൂജ വെളിപ്പെടുത്തുന്നത് ഇങ്ങിനെയാണ്: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നു. മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി എസ് സമ്പത്തിന് വോട്ടിങ് യന്ത്രത്തിെല അട്ടിമറിയെക്കുറിച്ച് അറിയാമായിരുന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നു. ഡല്‍ഹി നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ അട്ടിമറി നടന്നില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളിലും അട്ടിമറിക്ക് ശ്രമമുണ്ടായിരുന്നു.

രാജ്യത്ത് ഒന്‍പതിടങ്ങളിലാണ് അട്ടിമറിക്കുള്ള സാങ്കേതിക സൗകര്യങ്ങളുള്ളത്. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തുകയാണെന്ന് ഇത് ചെയ്യുന്നവര്‍ക്ക് പോലും അറിയില്ല. അത്ര രഹസ്യമായാണ് കാര്യങ്ങള്‍. ബിജെപിയെ കൂടാതെ ആംആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളും ഹാക്കിങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി തന്നെ സമീപിച്ചിരുന്നു.

ദ് ഇന്ത്യ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തോണിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്‍റെ സാന്നിധ്യവും ഹാക്കത്തോണിലുണ്ടായിരുന്നു. ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ ഇനിയും വ്യക്തമല്ല.

(more…)

കേരളം

അമ്മച്ചി സൂപ്പറാ…

വാര്‍ദ്ധക്യത്തിലും നാലാം ക്ലാസ് പരീക്ഷ എഴുതിയാണ് ഹരിപ്പാട്ടുകാരി കാര്‍ത്ത്യായനി അമ്മ ആദ്യം വാര്‍ത്തകളില്‍ താരമായത്. എന്നാല്‍ ഇന്ന് കേരളക്കരയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട് 96-ാം വയസ്സില്‍ 98 മാര്‍ക്ക് നേടിക്കൊണ്ട് കാര്‍ത്ത്യായനി അമ്മ വീണ്ടും വാര്‍ത്താ താരമായി. പക്ഷെ ജീവിതത്തിന്റെ സായാഹ്നത്തിലും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത കാര്‍ത്ത്യായനി അമ്മ ദേശിയ മാധ്യമങ്ങളിലും താരമായിരിക്കുന്നു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ്‌ കാര്‍ത്ത്യായനി അമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ Read more…

എറണാകുളം

വിശ്വാസികളുടെ സമരം രാഷ്ടിയ സമരമായി പരിണമിച്ചുവെന്ന് കേരള പുലയര്‍ മഹാ സഭാ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍

കൊച്ചി: ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ സമരം രാഷ്ടിയ സമരമായി പരിണമിച്ചുവെന്ന് കേരള പുലയര്‍ മഹാ സഭാ (കെപിഎംഎസ്) ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ഭരണഘടനയുടെ നിഴലില്‍ നിന്ന് സ്ത്രീയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. കോടതി വിധിയെ കെപിഎംഎസ് സ്വാഗതം ചെയ്യുന്നു. വിവേചനത്തിലൂടെ നിലനില്‍ക്കുന്നലരാണ് വിധിയെ എതിര്‍ക്കുന്നത്. കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വിധിയെ സ്വാഗതം ചെയ്യുന്നു എന്നത് സര്‍ക്കാരിന് പിന്തുണ നല്‍കുന്നു Read more…

ഭാരതം

അംബാനിയുടെ മകള്‍ ഡിസംബറില്‍ സുമംഗലിയാകും

റിലൈൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകളായ ഇഷ അംബാനിയുടെ വിവാഹം ഡിസംബർ 12 പരമ്പരാഗത ആചാരങ്ങളോടെ മുകേഷ് അംബാനിയുടെ വസതിയിൽ വച്ച് നടക്കും. വ്യവസായിയും ഇഷയുടെ ബാല്യകാല സുഹൃത്തുമായ ആനന്ദ് പിരമൽ ആണ് വരൻ. പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പ്രാമലും സ്വാതി പിരാമലുമാണ് ആനന്ദിന്റെ മാതാപിതാക്കൾ. ഇഷയും ആനന്ദും സഹപാഠികളും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. മഹാബലേശ്വർ ക്ഷേത്രത്തിൽ വച്ച് കുടുംബങ്ങൾക്ക് മുന്നിൽ വച്ച് കഴിഞ്ഞ മെയ് Read more…

ആരോഗ്യം

ആശങ്കയോടെ ഡല്‍ഹി

ഡല്‍ഹിയില്‍ അന്തരീക്ഷ വായു നിലവാര സൂചിക 400 കടന്നു. വായൂ മലിനീകരണം അപകടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക മാലിന്യം കത്തിക്കുന്നതാണ് പ്രധാന കാരണം. വന്‍തോതില്‍ കത്തിക്കുന്നത് വായൂ മലിനീകരണ തോത് കൂട്ടാം. ശക്തമായ കാറ്റില്ലാത്തത് കാരണം കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുമ്പോളുണ്ടാകുന്ന പുക അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയാണ്. നഗരത്തില്‍ പലയിടത്തും പുകമഞ്ഞു രൂപപ്പെട്ടു. രാവും പകലുമുള്ള മഞ്ഞു വീഴ്ച പുകമഞ്ഞ് പരക്കുന്നതിന്റെ ആക്കം കൂട്ടുന്നു.

ഗുജറാത്ത്

സർദാർ വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു

അഹമ്മദാബാദ്: ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. പട്ടേൽ പ്രതിമയെ രാഷ്ട്രീയവൽക്കരിക്കേണ്ടെന്നും പദ്ധതി പൂർത്തീകരണത്തിനായി ഗോത്രസമൂഹം അടക്കമുളളവർ നൽകിയ പിന്തുണ വിസ്മരിക്കാനാകില്ലെന്നും മോദി പറഞ്ഞു. വഡോദര–നർമദ ഡാം ഹൈവേയ്ക്കു സമീപം കെവാദിയയിലാണു പ്രതിമ. അതേസമയം, 3000കോടിയുടെപദ്ധതിക്കെതിരെ ഗുജറാത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധവുംനടന്നു.  

ഭാരതം

ഭഗവത്​ ഗീതയുടെയും രാമായണത്തി​ന്റേയും പതിപ്പുകൾ സൂക്ഷിക്കണമെന്ന സർക്കാർ ഉത്തരവ്​ പിൻവലിച്ചു

വിവാദമായതിനെ തുടർന്ന്​ ജമ്മു-കശ്​മീരിലെ എല്ലാ സ്​കൂളുകളിലും കോളജുകളിലും പൊതു ലൈബ്രറികളിലും ഭഗവത്​ഗീതയുടെയും രാമായണത്തി​ന്റേയും പതിപ്പുകൾ സൂക്ഷിക്കണമെന്ന സർക്കാർ ഉത്തരവ്​ പിൻവലിച്ചു. ഭഗവത്​ ഗീതയുടെയും രാമായണത്തി​ന്റേയും ഉർദു പതിപ്പുകൾ ​വാങ്ങി പൊതുവിദ്യാലയങ്ങളിൽ വെക്കണമെന്ന ഉത്തരവിറക്കിയത്​ സ്​കൂൾ വിദ്യാഭ്യാസ വകുപ്പാണ്​. ചീഫ്​ സെക്രട്ടറി ഇൗ ഉത്തരവ്​ പിൻവലിക്കുന്നതായി അറിയിച്ചു. ഒക്​ടോബർ നാലിനാണ്​ ഉത്തരവ്​ പുറത്തിറങ്ങിയത്​. ഇത്​ വിവാദമായിരുന്നു. സംസ്ഥാനത്ത്‌ 68% മുസ്​ലിംങ്ങളാണ്‌. ഈ സാഹചര്യത്തിലാണ്‌ പൊതുസ്ഥാപനങ്ങളിൽ ഹിന്ദു മതഗ്രന്ഥങ്ങൾ നിർബന്ധമാക്കുന്നതെന്നും ആരോപണമുയർന്നിരുന്നു. പ്രതിപക്ഷ നേതാവ്​ Read more…

കേരളം

കൂടുതൽ ഇഷ്ടം കേരളാ പോലീസിനോട്

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്ത പൊലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടവുമായി കേരളാ പൊലീസ്. ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെയാണ് കേരള പൊലീസ് മറികടന്നത്. കേരള പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജിന് ഇപ്പോൾ 8.20 ലക്ഷം ലൈക്കുകളാണ് ഉള്ളത്. രണ്ടാം സ്ഥാനത്താനക്കാരായ ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിന് 7.83 ലക്ഷം ലൈക്കുകള്‍ മാത്രമാണുള്ളത്. ബാംഗ്ലൂര്‍ സിറ്റി പോലീസിനെ മറികടന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച പൊലീസ് പേജ് Read more…

ആരോഗ്യം

അത്യപൂര്‍വ്വമായ ‘ഹിമാലയന്‍ വയാഗ്ര’ വംശനാശ ഭീഷണിയിൽ

സ്വര്‍ണത്തേക്കാള്‍ വിലയുള്ള, അത്യപൂര്‍വ്വമായ ഔഷധ ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ‘ഹിമാലയന്‍ വയാഗ്ര’ വംശനാശ ഭീഷണിയിൽ. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലാണ് യാര്‍ഷഗുംഭു എന്ന പേരിലും അറിയപ്പെടുന്ന ഈ ഫംഗസ് കണ്ടുവരുന്നത്. ഈ ഫംഗസ് ഒരു പ്രത്യേകതരം ശലഭത്തിന്റെ ലാര്‍വ്വയിലാണു വളരുന്നത്. ഒഫിയോകോര്‍ഡിസെപ്‌സ് സിനെപ്‌സിസ് എന്നാണു ശാസ്ത്രീയ നാമം. ഇതിനു വേണ്ടിയുള്ള അന്വേഷണം സംഘര്‍ഷത്തിലും കൊലപാതകത്തിലും അവസാനിച്ചിട്ടുണ്ട്. ഈ ഫംഗസ് ചായയിലോ സൂപ്പിലോ ചേര്‍ത്ത് കഴിച്ചാല്‍ വലിയരീതിയിലുള്ള ലൈംഗിക Read more…

പഞ്ചാബ്

അമൃതസറിലെ ദുരന്ത ബാധിതരായ കുട്ടികൾ ഇനി അനാഥരല്ല

അമൃതസര്‍ ട്രെയിന്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട മുഴുവന്‍ കുട്ടികളെയും ദത്തെടുക്കുമെന്ന് പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു. രാജ്യത്തെ നടുക്കിയ  ദുരന്തത്തില്‍ 61 പേർ മരിച്ചു. താനും ഭാര്യയും ചേര്‍ന്ന് ദുരന്തത്തില്‍ അനാഥരായ കുട്ടികളെ ഏറ്റെടുക്കുമെന്നും, അവര്‍ക്ക് തുടര്‍ന്നുള്ള എല്ലാ ചെലവുകളും വഹിക്കുമെന്നും, മികച്ച വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുകൂടാതെ സാമ്പത്തികമായി സഹായം ഭര്‍ത്താക്കന്‍മാര്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. പഞ്ചാബ് സര്‍ക്കാര്‍ ആദ്യഘട്ട സഹായമായി 5 ലക്ഷം രൂപ വീതം Read more…