ആരോഗ്യം

അത്യപൂര്‍വ്വമായ ‘ഹിമാലയന്‍ വയാഗ്ര’ വംശനാശ ഭീഷണിയിൽ

സ്വര്‍ണത്തേക്കാള്‍ വിലയുള്ള, അത്യപൂര്‍വ്വമായ ഔഷധ ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ‘ഹിമാലയന്‍ വയാഗ്ര’ വംശനാശ ഭീഷണിയിൽ. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലാണ് യാര്‍ഷഗുംഭു എന്ന പേരിലും അറിയപ്പെടുന്ന ഈ ഫംഗസ് കണ്ടുവരുന്നത്. ഈ ഫംഗസ് ഒരു പ്രത്യേകതരം ശലഭത്തിന്റെ ലാര്‍വ്വയിലാണു വളരുന്നത്. ഒഫിയോകോര്‍ഡിസെപ്‌സ് സിനെപ്‌സിസ് എന്നാണു ശാസ്ത്രീയ നാമം. ഇതിനു വേണ്ടിയുള്ള അന്വേഷണം സംഘര്‍ഷത്തിലും കൊലപാതകത്തിലും അവസാനിച്ചിട്ടുണ്ട്. ഈ ഫംഗസ് ചായയിലോ സൂപ്പിലോ ചേര്‍ത്ത് കഴിച്ചാല്‍ വലിയരീതിയിലുള്ള ലൈംഗിക Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

ഭാരതം

വയറിനുള്ളില്‍ അഞ്ച് കിലോ ഇരുമ്പ്, ഞെട്ടിത്തരിച്ച് ഡോക്ടര്‍മാര്‍

ഭോപ്പാൽ: മധ്യപ്രദേശുകാരനായ യുവാവിന്‍റെ വയറിനുള്ളില്‍ നിന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തത് 263 നാണയങ്ങളും 100 ആണികളും അടക്കം അഞ്ച് കിലോയുടെ ഇരുമ്പ്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 35കാരനായ മുഹമ്മദ് മക്‌സുദിന്റെ വയറിനുള്ളില്‍ നിന്നാണ് അഞ്ച് കിലോയുടെ ഇരുമ്പ് വസ്തുക്കള്‍ കണ്ടെത്തിയത്. എക്‌സ്‌റേയില്‍ ഇരുമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് ഇയാളെ വിധേയനാക്കുകയായിരുന്നു. സാത്‌ന ജില്ലയിലെ സൊഹാവലില്‍ നിന്നുള്ള മക്‌സൂദിനെ വയറുവേദനയെത്തുടര്‍ന്ന് നവംബര്‍ 18നാണ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യം Read more…

ഭാരതം

ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നത് ഇവിടെ ഹിന്ദുക്കള്‍ കൂടുതലായതിനാലാണെന്ന് കേന്ദ്രസഹമന്ത്രി ഗിരിരാജ് സിങ്

ഭോപ്പാല്‍: ഹിന്ദുക്കളുടെ എണ്ണം ഭൂരിപക്ഷമായിരിക്കുന്നിടത്തോളം രാജ്യത്ത് ജനാധിപത്യം സുരക്ഷിതമെന്ന് കേന്ദ്രസഹമന്ത്രി ഗിരിരാജ് സിങിന്‍റെ വിവാദപ്രസ്താവന. ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിയാല്‍ സാമൂഹ്യഐക്യവും ദേശീയതയും അപകടത്തിലാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഹിന്ദുക്കള്‍ കൂടുതലായതിനാലാണ് ഇവിടെ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നത്. അവരുടെ എണ്ണം മറ്റു മതസ്ഥരെ അപേക്ഷിച്ച് കുറഞ്ഞാല്‍ ജനാധിപത്യവും പുരോഗതിയും സാമൂഹ്യഐക്യവുമെല്ലാം കുഴപ്പത്തിലാവും. ഉത്തര്‍പ്രദേശ്,അസം,പശ്ചിമബംഗാള്‍,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലായി 54 ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിയിട്ടുണ്ട്. ഇവിടങ്ങളില്‍ മുസ്ലീംകളാണ് ഭൂരിപക്ഷം. ജനസംഖ്യാപരമായ ഈ വ്യതിയാനം രാജ്യത്തിന്‍റെ Read more…