എറണാകുളം

ശബരിമല യുവതി പ്രവേശനം കോടതി വിധിയിൽ പ്രതിഷേധിച്ച് ശിവസേന കോഴിക്കോട് ജില്ലയിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നു

ശബരിമല യുവതി പ്രവേശനം അനുവദിച്ച കോടതി വിധിയിൽ അപലപിച്ച് കോഴിക്കോട് ജില്ലയിൽ ഒക്ടോബർ 1ന് ഹൈന്ദവ വിശ്വാസികളെ സംഘടിപ്പിച്ച് കൊണ്ട് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് ശിവസേന കോഴിക്കോട് ജില്ലാ കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ ഉണ്ടായ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ തീരുമാനിച്ച ഹർത്താൽ പിൻവലിച്ചെങ്കിലും പകരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിരുന്നു, ഇതിന്റെ ഭാഗമായാണ് ജില്ലയിൽ ഭാരതീയ കാംഗർ സേന ജില്ലാ പ്രസിഡന്റ് Read more…

ആലപ്പുഴ

കാലവര്‍ഷകെടുതി ; 18 മരണം ദേശീയ ദുരന്ത നിവാരണ സേനയുടെ 4 ടീമുകള്‍ കൂടി രക്ഷ പ്രവര്‍ത്തനത്തിനെത്തുന്നു.

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പതിനെട്ട് പേര്‍ മരിച്ചു. വയനാട് മാനന്തവാടി മേഖല പ്രളയംമൂലം ഒറ്റപ്പെട്ട സ്ഥിതിയിലാണിപ്പോള്‍ . സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയില്‍ എത്തി നില്‍ക്കുകയാ കവിയുകയോ ചെയ്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേയ്ക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതി കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ തുറന്ന് തന്നെ ഇരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ സുസജ്ജമായിരിക്കുകയും ചെയ്യും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

ആരോഗ്യം

പുഴയിൽ വീണ യുവാവിനെ കാണാതായി

മലപ്പുറം∙ വാഴക്കാട് ചാലിയാർ പുഴയിൽ വീണ യുവാവിനെ കാണാതായി. വെട്ടുപാറ ചോലയിൽ സ്വാമിക്കുട്ടിയുടെ മകൻ അരുണിനെ(24)യാണു കാണാതായത്. എടശ്ശേരിക്കടവ് പാലത്തിനു മുകളിൽ കൂട്ടുകാരുമായി സംസാരിച്ചിരിക്കെ ഞായറാഴ്ച രാത്രിയാണു പുഴയിൽ വീണത്.തിരച്ചില്‍ തുടരുന്നതിനിടെ ഇതൊരു ആത്മഹത്യ ശ്രമമാണെന്ന് അഭ്യൂഹം പരക്കെയുണ്ട്

Featured Video Play Icon
കേരളം

വിവരാവകാശത്തിന് മറുപടി നൽകിയില്ല; പരാതിക്കാരൻ എൻജിനീയറെ തല്ലി.

തിരൂർ : വിവരാവകാശത്തിന് മറുപടി നൽകാത്തതിന് പരാതിക്കാരൻ എൻജിനീയറെ തല്ലി. കെട്ടിടത്തിന് വാടക നിശ്ചയിച്ചുകിട്ടാൻ നൽകിയ അപേക്ഷയുടെ കാര്യം വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചതിന് ഉടൻ മറുപടി കിട്ടാത്തതാണ് പരാതിക്കാരനെ പ്രകോപിതനാക്കിയത്. എൻജിനീയർ ഓടി മതിൽ ചാടി രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലെ തിരൂർ പൊതുമരാമത്ത് വകുപ്പ് സർക്കാർ വിശ്രമ മന്ദിരവളപ്പിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. തിരൂർ പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം അസി.എൻജിനീയർ പയ്യന്നൂർ സ്വദേശി ചന്ദ്രാംഗദ (50) നെയാണ് പരാതിക്കാരൻ Read more…

Featured Video Play Icon
കേരളം

തിയേറ്റര്‍ ഉടമക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനം.

മലപ്പുറം : എടപ്പാള്‍ തിയേറ്റര്‍ പീഡനം പുറത്തുകൊണ്ടു വന്ന തിയേറ്റര്‍ ഉടമ സതീശനെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനമായി. അദ്ദേഹത്തെ മുഖ്യസാക്ഷിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. കേസില്‍ പോലീസിനു ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവി നിയമോപദേശം തേടിയിരുന്നു. സതീശന്‍ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും തിയേറ്റര്‍ ഉടമ സതീശനെതിരെ എടുത്ത ഒരു കേസും നിലനില്‍ക്കില്ലെന്നുമാണ് ഡിജിപിക്കു ലഭിച്ച Read more…

Featured Video Play Icon
മലപ്പുറം

മലപ്പുറത്ത് ഒരാള്‍ ഡിഫ്തീരിയബാധിച്ച് മരിച്ചു.

മലപ്പുറം: ഡിഫ്തീരിയ ബാധയെ തുടര്‍ന്ന് മലപ്പുറത്ത് ഒരാള്‍ മരിച്ചു. തിരൂര്‍ കുറുക്കോല്‍ സ്വദേശി യഹിയ(18)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു യഹിയ. കഴിഞ്ഞവര്‍ഷം പത്തോളം ആളുകള്‍ക്കാണ് മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഡിഫ്തീരിയാ ബാധയുടെ ലക്ഷണങ്ങളുള്ള മറ്റുചിലര്‍ താലൂക്ക് ആശുപത്രികളില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Featured Video Play Icon
കേരളം

കോട്ടക്കല്‍ ദേശീയപാത ബൈപാസ്; നിരാഹാരമിരുന്ന ഷബീനയെ പോലിസ് വലിച്ചിഴച്ചു.

കോട്ടക്കല്‍ : മലപ്പുറം കോട്ടക്കലില്‍ ദേശീയപാത ബൈപാസ് നിര്‍മാണത്തിനെതിരെ നിരാഹാര സമരം നയിച്ച ഷബീനയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഷബീനയുടെ നേതൃത്വത്തില്‍ സ്ത്രീകളാണ് ഇവിടെ സമരം നടത്തുന്നത്. വയലുകളും തണ്ണീര്‍ തടങ്ങളും നികത്തി ദേശീയ പാതക്ക് ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെയാണ് ഇവിടെ ജനകീയ കൂട്ടായ്മ സമരം തുടങ്ങിയത്. ഷബീനയെ രാവിലെ പോലീസിന്റെ സാന്നിധ്യത്തില്‍ മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു. എന്നാല്‍ രക്തസമ്മര്‍ദമടക്കം പ്രാഥമിക പരിശോധനയില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. എന്നാല്‍ വിശദ പരിശോധനാ Read more…

Featured Video Play Icon
മലപ്പുറം

വേട്ടയാടല്‍ തുടര്‍ന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും : കെ.ഇ. ഇസ്മയില്‍

മലപ്പുറം : സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനത്തിനെതിരെ മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കി. തന്നെ ഒറ്റപ്പെടുത്തി വേട്ടയാടുകയാണ്. ഇതു തുടര്‍ന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നാണ് ഇസ്മയിലിന്റെ മുന്നറിയിപ്പ്. കണ്‍ട്രോള്‍ കമ്മിഷനു ലഭിച്ച പരാതി അതേപടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് അനുചിതമാണെന്നും ഇസ്മയിൽ നിലപാടെടുക്കുന്നുണ്ട്. പാര്‍ട്ടിയില്‍ നടന്നുവരുന്ന തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നാല്‍ രാഷ്ട്രീയ ജീവിതം മതിയാക്കുമെന്ന്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിക്ക് അയച്ച Read more…

Featured Video Play Icon
കേരളം

കെ.എം.മാണി അഴിമതിക്കാരൻ തന്നെയെന്ന് : സുധാകർ റെഡ്ഡി

മലപ്പുറം : കെ.എം.മാണിയെയും കേരള കോൺഗ്രസിനെയും (എം) മുന്നണിയിലേക്കു സ്വീകരിക്കാൻ ഒരുങ്ങുന്ന സിപിഎമ്മിനൊരു അടികൊടുത്ത് സിപിഐ ദേശീയ നേതൃത്വം. കെ.എം.മാണി അഴിമതിക്കാരന്‍ തന്നെയാണെന്നു സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. വലിയ അഴിമതിക്കാരും ചെറിയ അഴിമതിക്കാരുമില്ല. കോണ്‍ഗ്രസിനോളം അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായി പ്രാദേശികതലത്തില്‍ സഖ്യങ്ങളാകാം എന്ന സിപിഐ നിലപാടും റെഡ്ഡി ഉയര്‍ത്തിക്കാട്ടി. ബിജെപിയാണു മുഖ്യശത്രുവെന്നും കേരളത്തില്‍ ജെഡിയുവിനെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് Read more…