യാത്ര

ഉത്തരാഖണ്ഡിലെ കൗസാനി; ഗാന്ധിജിയുടെ പ്രിയപ്പെട്ട ഇടം

ശാന്തവും സ്വച്ഛവുമായ ഭൂമിയിലെ ഒരിടംതേടിയാണ് നിങ്ങള്‍ യാത്രപോവാനാഗ്രഹിക്കുന്നതെങ്കില്‍ കൗസാനിയിലേക്ക് പോകാം. നിങ്ങളാഗ്രഹിക്കുന്നതിനെക്കാള്‍ ശാന്തതയും കുളിര്‍മയും വാരിക്കോരി നല്‍കി ഹൃദയംകവര്‍ന്നാവും അവള്‍ നിങ്ങളെ മടക്കിയയ്ക്കുക. അതുകൊണ്ടാവണം രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സ്വസ്ഥമായിരുന്ന് പുസ്തകമെഴുതാന്‍ ഈ കൊച്ചുഗ്രാമത്തെ തിരഞ്ഞെത്തിയത്. അടിമുതല്‍ മുടിവരെ സുന്ദരിയാണ് കൗസാനി. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍നിന്ന് 6200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രാമം. സാംബശിവന്റെ കഥാപ്രസംഗത്തിലെ വിവരണംപോലെ പച്ചപ്പട്ടുടയാട ചുറ്റിയ ഒരു മനോഹരി… സുമുഖി… സുന്ദരി. അറന്നൂറോളം കുടുംബങ്ങളും മൂവായിരത്തോളം Read more…

യാത്ര

കുടജാദ്രിയിലെ കോടമഞ്ഞിലെക്ക് യാത്ര പോകാം

മൂകാംബികയിലേക്ക് പോകുന്നവർ ഒഴിവാക്കാതെ പോയിരിക്കേണ്ട സ്ഥലമാണ് കുടജാദ്രി. സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയാണ് കുടജാദ്രി. മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. മൂകാംബിക ദേശീയോദ്യാനത്തിന്റെ ഒത്ത നടുവിലാണ് കുടജാദ്രിയുടെ സ്ഥാനം. പല അപൂർവ സസ്യജാലങ്ങളുടെയും ഔഷധചെടികളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലം കൂടിയാണ് ഇവിടം. മലയ്ക്കു ചുറ്റുമുള്ള മഞ്ഞു മൂടിയ കാടുകൾ തേടിയെത്തുന്ന വിശ്വാസികളും സാഹസികരും കുറവല്ല. സംസ്കൃതത്തിലെ ‘കുടകാചലം’ എന്ന പേരു ലോപിച്ചാണ് കുടജാദ്രി എന്ന നാമമുണ്ടായത്. Read more…