ലണ്ടൻ

ഇതാ റിയല്‍ സ്‌പൈഡര്‍മാന്‍

യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ അലെയ്ന്‍ ഹെറോണ്‍ എന്ന 56 കാരന്‍ 754 അടി ഉയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞു കയറി ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. സ്‌കൈ ന്യൂസ് റിപ്പോര്‍ട്ടുപ്രകാരം 50 മിനിട്ടിനുള്ളിലാണ് അലെയ്ന്‍ ഈ സാഹസം നടത്തിയത്. തന്റെ പതിനൊന്നാം വയസ്സില്‍ തുടങ്ങിയ ഹോബിയാണെന്ന് ഇയാള്‍ പറഞ്ഞു. ദുബായിലെ ബുര്‍ജ് ഖലീഫയും ഈഫല്‍ ടവറുമടക്കം ലോകത്താകെ 150ല്‍ പരം കെട്ടിടങ്ങളില്‍ ഇയാള്‍ കയറിയിട്ടുണ്ട്.

അമേരിക്ക

കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ചാ വിവാദത്തില്‍ ഫെയ്‌സ്ബുക്കിന് പിഴവിധിച്ചു

വ്യക്തമായ അനുമതിയില്ലാതെ ഫെയ്‌സ്ബുക്ക് ജനങ്ങളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൈമാറിയെന്ന വിവാദത്തില്‍ ഫെയ്‌സ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് (ഏകദേശം4,72,22,250രൂപ) പിഴവിധിച്ചു. ബ്രിട്ടനാണ് പിഴവിധിച്ചത്. ഫെയ്‌സ്ബുക്കില്‍ നിന്നുമുണ്ടായത് ഗുരുതരമായ നിയമ ലംഘനമാണ്  എന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ കാര്യാലയം (ഐസിഓ) പറഞ്ഞു. ഫെയ്‌സ്ബുക്കിന് യൂറോപ്പില്‍ ജി.ഡി.പി.ആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന പഴയ വിവര സംരക്ഷണനിയമത്തില്‍ പറഞ്ഞിട്ടുള്ള പരമാവധി തുകയാണ് വിധിച്ചിരിക്കുന്നത്. ജൂലായില്‍ പരമാവധി പിഴ ചുമത്താനാണ് ഉദ്ദേശിക്കുന്നതെന്ന്  ഐസിഓ പറഞ്ഞിരുന്നു. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ 2007-2014 കാലഘട്ടത്തില്‍ അനധികൃതമായി കൈകാര്യം ചെയ്യുകയും ആ Read more…

Featured Video Play Icon
കേരളം

പായ്വഞ്ചി  മത്സരത്തിനിടെ കടലിൽ വച്ചുണ്ടായ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയ മലയാളി നാവികൻ അഭിലാഷ് ടോമിയുടെ ആരോഗ്യം ആശങ്കപ്പെടേണ്ടതില്ല. എക്സ്റേ റിപ്പോർട്ട്‌ പരിശോധനയിൽ പരിക്ക് ഗുരുതരമല്ലെന്ന് തെളിഞ്ഞു.  അപകടത്തിൽപ്പെട്ട അഭിലാഷിനെ ഇന്നലെ ഇന്ത്യൻ സമയം രാവിലെ 9:30 നു ആണ് ആംസ്റ്റർ ഡാം ദ്വീപിൽ എത്തിച്ചത്.  വിദഗ്ധ പരിശോധനക്ക് ശേഷം തുടർചികിത്സ തീരുമാനിക്കും.

Featured Video Play Icon
കായികം

ലൂക്കാ മഡ്രിഡ് ലോകത്തെ മികച്ച ഫുട്‌ബോളര്‍

ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ താരം ലൂക്കാ മോഡ്രിച്ചിന് ഫിഫ ലോക ഫുട്ബോളർ പുരസ്‌കാരം ലഭിച്ചു.  സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡന്റെ മിഡ്ഫീല്‍ഡറാണ് ലൂക്ക. ഇക്കാലത്തെ മികച്ച മിഡ്ഫീല്‍ഡറാണ് ഈ താരം. ക്രൊയേഷ്യക്കും റയൽ മഡ്രിഡിനും വേണ്ടിയുള്ള ലൂക്കയുടെ മികവാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.  ക്രിസ്റ്റിയാനോ റൊണാൾഡോയെയും മുഹമ്മദ്‌ സലായെയും മറികടന്നാണ് ലുക്കായുടെ വിജയം.  മികച്ച ഗോൾ കീപ്പറായി ബെൽജിയത്തതിന്റെ തിബോ കോർട്ടോ സ്വന്തമാക്കി. മൊഹമ്മദ്‌ സല മികച്ച ഗോളിനുള്ള പുരസ്കാരമാണ് നേടിയത്. ബ്രസീലിന്റെ Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

അമേരിക്ക

ആപ്പിൾ എയറിന് ‘ദയാവധം’, മെലിഞ്ഞ ലാപ്‌ടോപ്പും മാക്ബുക് എയറും ഓര്‍മയാകും

ലാപ്‌ടോപ്പുകള്‍ ഇത്ര മെലിഞ്ഞതും അഴകാര്‍ന്നതുമായ രീതിയിൽ ഇറക്കാമെന്ന് ലോകം കണ്ടത് ആപ്പിള്‍ മാക്ബുക് എയര്‍ 2008ല്‍ അവതരിപ്പിച്ചപ്പോഴാണ്. എവിടെയും കൊണ്ടു പോകാമെന്നതും കുറഞ്ഞ വിലയും മികവുറ്റ നിര്‍മാണ രീതിയുമെല്ലാം എയര്‍ മോഡലുകളെ ഒരു കൂട്ടം ഉപയോക്താക്കളുടെ പ്രിയ ലാപ്‌ടോപ് ആക്കി. പല സ്‌പെസിഫിക്കേഷനിലും എയര്‍ മോഡലുകള്‍ എത്തിയിരുന്നു: 13.3 ഇഞ്ച്, 11.6 ഇഞ്ച് എന്നീ സ്‌ക്രീന്‍ സൈസുകളിലും ഇന്റെല്‍ ഐ5 അല്ലെങ്കില്‍ ഐ7 പ്രൊസസറുകളുമായി ഇവ ലഭ്യമായിരുന്നു. മാക്ബുക് പ്രോ ശ്രേണിയോടു പ്രകടനത്തില്‍ Read more…

ലണ്ടൻ

ഉത്തരകൊറിയയ്ക്കെതിരായി യുഎൻ; ഉപരോധങ്ങൾ കർശനമാക്കി

ലണ്ടൻ: ഉപരോധങ്ങള്‍ക്കിടയിലും ആണവ, മിസൈൽ പരീക്ഷണങ്ങൾ തുടരുന്ന ഉത്തര കൊറിയയെ പിടിച്ചുകെട്ടാനൊരുങ്ങി ഐക്യരാഷ്ട്രസഭ. അടുത്തിടെ ഉത്തരകൊറിയ നടത്തിയ അനധികൃത ബാലസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ ശക്തമായി അപലപിച്ച യുഎന്‍ കൊറിയക്കെതിരെ അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം പാസാക്കി. കൊറിയയിലേക്കുളള എണ്ണ കയറ്റുമതിയില്‍ വരെ കൈകടത്തുന്ന പ്രമേയം ചൈനയുടെയും റഷ്യയുടെയും പിന്‍തുണയോടെയാണ് പാസായത്. ആണവ പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് പ്രമേയത്തിൽ നിർദേശിക്കുന്നു. കൂടാതെ ഉത്തര കൊറിയയിലേക്കുളള സാധനങ്ങളുടെ സുഗമമായ കൈമാറ്റത്തെയും Read more…

ലണ്ടൻ

ഇന്ത്യൻ ജയിലുകളില്‍ സുരക്ഷപോരാ എലിയും പാറ്റയും പാമ്പും; പരാതിയുമായി മല്യയുടെ ഹര്‍ജി

ലണ്ടന്‍: ഇന്ത്യന്‍ ജയിലില്‍ തനിക്ക് സുരക്ഷയുണ്ടാവില്ലെന്നും അവ എലിയും പാറ്റയും പാമ്പും നിറഞ്ഞതാണെന്നും മദ്യ വ്യവസായി മല്യയുടെ പരാതി. ഇവിടെയുള്ള ജയിലുകള്‍ ആള്‍ത്തിരക്കേറിയതും വൃത്തിയില്ലാത്തതുമാണെന്നും മല്യ ബ്രിട്ടനിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയതാണ് മല്യ. കേസില്‍ മല്യയെ വിട്ടുനല്‍കാന്‍ ഇന്ത്യ നല്‍കിയ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് ജയിലുകളുടെ ശോച്യാവസ്ഥ വിവരിച്ച് മല്യ ഹര്‍ജി നല്‍കിയത്. ഇന്ത്യയിലെ ആര്‍തര്‍ റോഡ് ജയില്‍, Read more…

ലണ്ടൻ

ലണ്ടനില് വെടിവയ്പ്പ്: ഭൂഗര്ഭപാതയില് നിന്ന് ആളുകളെ ഒഴിപ്പിച്ചു

ലണ്ടന്‍: ബ്രിട്ടണ്‍ തലസ്ഥാനമായ ലണ്ടനില്‍ വെടിവയ്പ്പ് നടന്നതായി അഭ്യൂഹം.  ലണ്ടനിലെ പ്രധാന വ്യവസായ നഗരമായ ഓക്‌സഫോര്‍ഡ് സര്‍ക്കസിലാണ് വെടിവയ്പ്പ് ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേതുടര്‍ന്ന് ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസിലെ ഭൂഗര്‍ഭ പാത സുരക്ഷ സേന അടച്ചിട്ടു. ഈ മേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞ് പോകാന്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ജനങ്ങളോട് അറിയിച്ചു. സ്‌റ്റേഷന്‍ താത്കാലികമായി അടച്ചിട്ടതായും ഈ സ്‌റ്റേഷനെ ആശ്രയിച്ചുള്ള യാത്രകള്‍ ഒഴിവാക്കാനും ജനങ്ങള്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. Read more…

ലണ്ടൻ

നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശ നിലയം ഒരു പ്രധാന നഗരത്തില്‍ തകര്‍ന്നു വീഴും

ലണ്ടന്‍: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഒരു പ്രധാന നഗരത്തില്‍ തകര്‍ന്നുവീഴുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മുന്നറിയിപ്പ്. 8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്-1 എന്ന നിലയം അടുത്ത വര്‍ഷത്തോടെയാണ് ഭൂമിയില്‍ പതിക്കുക.’ വടക്ക്-തെക്കന്‍ ധ്രുവങ്ങള്‍ക്കിടയിലെ ഏത് സ്ഥലത്തും നിലയം പതിക്കാന്‍ സാധ്യതയെന്നാണ് യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. 12 മീറ്റര്‍ നീളമുണ്ട് നിലയത്തിന്. അടുത്ത വര്‍ഷം ജനുവരി-മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ഇത് ഭൂമിയിലെത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂയോര്‍ക്ക്, ലോസാഞ്ചലസ്‌, ബീജിങ്, റോം, ഇസ്താംബൂള്‍, Read more…