കേരളം

കേരളപ്പിറവി – കേരളം പിറന്ന കാലത്തെ ഓര്‍ക്കാം

1947 ല്‍ ഇന്ത്യയ്ക്ക്‌ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്രം ലഭിച്ചതിനു ശേഷം ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തമായി. 1956 – ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം. സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുന:സംഘടിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപീകരിച്ചു. അങ്ങനെ നവംബർ Read more…

ദുബായ്

പുസ്തക പ്രണയിനി മറിയം

പുതു തലമുറയില്‍ വായനാശീലം വളര്‍ത്തുന്നതിനായി സംഘടിപ്പിച്ച രാജ്യാന്തര വായനാ മത്സരത്തില്‍ മൊറോക്കോയില്‍ നിന്നുള്ള ഒന്‍പതു വയസ്സുകാരി  മറിയം അംജൂന്‍ വിജയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതുമയുള്ള ഈ പുസ്തക പ്രണയ പദ്ധതി പ്രഖ്യാപിച്ചത്. സമ്മാനത്തുക ഒന്നരലക്ഷം ഡോളറാണ്.   ഒരു കോടി കുട്ടികളാണ് ഈ പുസ്തക പ്രണയ പദ്ധതിയില്‍ മത്സരിച്ചു. 52000 സ്കൂളുകള്‍ പദ്ധതിയില്‍ പങ്കെടുത്തു. ഓരോ കുട്ടിയും 50 പുസ്തകങ്ങളാണ് മത്സരത്തില്‍ Read more…

ആരോഗ്യം

അമൃത വിശ്വവിദ്യാപീഠത്തിന്   കേന്ദ്രസർക്കാർ എക്‌സ്‌ലൻസ്  അവാർഡ്

കൊച്ചി : ഗോത്രവർഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് ഇന്ത്യയിലെ ഗോത്രവർഗമേഖലകളിൽ വിദ്യാഭ്യാസം, ആരോഗ്യം, കമ്പ്യൂട്ടർ സാക്ഷരത തുടങ്ങിയ വിവിധപഠനപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ അമൃതവിശ്വവിദ്യാപീഠത്തിന് കേന്ദ്രസർക്കാർ ഗോത്രവിഭാഗമന്ത്രാലയത്തിന്റെ അംഗീകാരമായ എക്‌സ്‌ലൻസ് അവാര്‍ഡ്  നല്‍കി. ഗോത്രവിഭാഗത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യ,  കമ്പ്യൂട്ടർ സാക്ഷരതാ എന്നി കാര്യങ്ങളിൽ അമൃത വിശ്വവിദ്യാപീഠം നൽകിയ മഹത്തായ  സംഭാവനകൾ പരിഗണിച്ചാണ് അവാര്‍ഡ്‌. ഇന്ത്യയിലെ പിന്നോക്കാവസ്ഥയിലുള്ള 101 ഗ്രാമങ്ങൾ ദത്തെടുത്തു അവിടുത്തെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അമൃതവിശ്വവിദ്യാപീഠം സർവകലാശാലഐക്യരാഷ്ര സഭയുടെ ആഗോളവ്യാപകമായ സുസ്ഥിര വികസന പദ്ധതിയോടു ചേർന്ന് പോകുന്നതാണെന്നു കേന്ദ്രസർക്കാർ ഗോത്രവർഗ്ഗാമന്ത്രലയം വിലയിരുത്തി. ട്രൈബൽ മന്ത്രലയത്തിന്റെ ഈ അംഗീകാരം അമൃതസർവ്വകലാശാലക്ക് ലഭിച്ചത് അഭിമാനാർഹമായനേട്ടമാണെന്നും തങ്ങളുടെ അടുത്ത ലക്ഷ്യങ്ങൾ ഗോത്രവർഗക്കാർക്കിടയിൽ ഡിജിറ്റൽ സാക്ഷരത, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം, ദന്തപരിപാലനം, പോഷകാഹാരക്കുറവ്, ഡിജിറ്റൽ സുരക്ഷ, ഗർഭകാല ആരോഗ്യപരിരക്ഷ, വാക്സിനേഷൻ തുടങ്ങി അടിയന്തിര ശ്രദ്ധ ആവശ്യമായ വിവിധവിഷയങ്ങളിൽ ബോധവത്കരണം നടത്തുക എന്നത് അമൃത സർവകലാശാലയുടെ പരിഗണനയിൽ വരുന്ന അറിയന്തിര പദ്ധതികളാണെന്നു അമൃത സർവകലാശാലയുടെ അമൃത സെന്റർ ഫോർ റിസർച്ച് വിഭാഗം (അമൃത ക്രിയേറ്റ് ) ഡയറക്ടർ Read more…

അമേരിക്ക

മദ്യപാനം ആരോഗ്യത്തിന് ഹാനികരം

പുതിയ പഠനം പറയുന്നു- എങ്ങനെ കഴിച്ചാലും മദ്യം അപകടം തന്നെയാണ്. മദ്യത്തിന്റെ ചെറിയ അളവുപോലും ഒരു വ്യക്തിയെ അകാല മരണത്തിനും അര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ക്കും നയിക്കുന്നുവെന്ന്‌ അമേരിക്കയിലെ വാഷിങ്ടണ്‍ കേന്ദ്രമായുള്ള യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനം പറയുന്നു. മുതിര്‍ന്നവരേയും ചെറുപ്പക്കാരേയും മദ്യപാനം ഒരേ പോലെ ബാധിക്കുന്നു. മുതിര്‍ന്നവരില്‍ രോഗം ബാധിക്കാനോ ജീവഹാനി സംഭവിക്കാനോ ഉള്ള സാധ്യത വളരെ കൂടുതലാണ്. ചെറിയ അളവിലാണെങ്കില്‍ കൂടിയും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയുള്ള Read more…

ലോക വാർത്ത

ഹസാർഡ് വാർണിംഗ് ലൈറ്റ്; ആശയക്കുഴപ്പങ്ങള്‍

ഹസാർഡ് വാർണിംഗ് ലൈറ്റ് എന്ന് പറഞ്ഞാല്‍ വാഹനത്തിലുള്ള “നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും” ഒരുമിച്ച്‌  പ്രവര്‍ത്തിപ്പിക്കുന്നതാണ്‌. വാഹനങ്ങളുടെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച്‌ (Triangle symbol) ആണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ മാത്രം യാത്രയ്ക്കിടെ റോഡിൽ വാഹനം നിര്‍ത്തേണ്ട സാഹചര്യത്തില്‍  പിന്നില്‍ വരുന്ന വാഹനങ്ങൾക്ക് സൂചന നല്‍കുന്നതിനാണ്‌ ഹസാർഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കുന്നത്. തിരിവുകൾ, ലൈൻ മാറ്റം  തുടങ്ങിയ മറ്റ് അവസരങ്ങളിൽ ഈ സിഗ്നൽ ഉപയോഗിച്ചാല്‍ പുറകിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാകും. പല റോഡുകൾ ചേരുന്ന ജംഗ്‌ഷനുകളിൽ Read more…

അടുക്കള

സിറ്റി ഗ്യാസിനായുള്ള കണക്ഷന്‍ കേന്ദ്രങ്ങള്‍ തൃപ്തികരമാണോ എന്ന പരിശോധന അടുത്തയാഴ്ച

ഗെയിലിന്റെയും ഇന്ത്യന്‍ ഓയില്‍അദാനി കമ്പനികളുടെയും പ്രതിനിധികള്‍  പ്രകൃതിവാതകക്കുഴല്‍ നിര്‍മാണത്തില്‍ സിറ്റി ഗ്യാസിനായുള്ള കണക്ഷന്‍ കേന്ദ്രങ്ങള്‍ തൃപ്തികരമാണോ എന്ന് പരിശോധിക്കാന്‍ അടുത്തയാഴ്ചയെത്തും. അസൗകര്യമുള്ള മേഖലയിലാണ് ഇതിനുള്ള വാല്‍വുകളെന്നു കണ്ടെത്തിയാല്‍ മാറ്റും. തൃശ്ശൂരില്‍ അന്നകര, പാലക്കാട് മലമ്പുഴ, മലപ്പുറത്ത് കോഡൂര്‍, കോഴിക്കോട് പുത്തൂര്‍, കണ്ണൂരില്‍ കുറുമാത്തൂര്‍, കാസര്‍കോട് ചെങ്ങളം എന്നിവിടങ്ങളിലാണ് കണക്ഷന്‍ കേന്ദ്രങ്ങള്‍.

ആരോഗ്യം

രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം മൂന്നുപേര്‍ക്ക്‌

സ്റ്റോക്കോം: ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം പ്രാവർത്തികമാക്കി പ്രോട്ടീനുകൾ നിർമിച്ച പ്രതിഭകൾക്ക് രസതന്ത്ര  നോബൽ. ഫ്രാന്‍സെസ്‌ എച്ച്‌ ആർനോൾഡ്,  ജോർജ് പി സ്മിത്ത്,  സർ ഗ്രിഗറി  പി വിൻഡർ എന്നിവരാണ് നോബൽ പങ്കിടുന്നത്. ഇവരുടെ കണ്ടുപിടുത്തം ഗുണമേൻമയേറിയ രാസവസ്തുക്കളുടെയും, വ്യവസായിക,  മരുന്നുകളുടെയും നിർമാണത്തിന് സഹായിക്കുന്ന സവിശേഷതകളോട് കൂടിയ പ്രോട്ടീനുകൾ നിർമിക്കാൻ വഴിയൊരുങ്ങി. കരിമ്പിൽനിന്നും വിവിധ മരുന്നുകൾ, ജൈവ ഇന്ധനം, പരിസ്ഥിതി സൗഹൃദ  സോപ്പുപൊടികൾ എന്നിവ നിർമിക്കാൻ കണ്ടുപിടുത്തം സഹായകമായി. ജൈവ കാലിസ്‌റ്റുകളായ എൻസൈമുകൾ ഉപയോഗപ്പെടുത്തിയായിരുന്നു Read more…

പുസ്തക പരിചയം

പുസ്തക പരിചയം: ഷെര്‍ലക് ഹോംസ് കഥകള്‍

ഷെർലക് ഹോംസ് കഥകൾ അപസർപ്പക നോവലുകളെ സ്നേഹിക്കുന്ന ഒരാൾ പോലും മറക്കാത്ത ഒരു കഥ പാത്രമാണ് ഷെർലക് ഹോംസ്. അവിശ്വസിനീയമായ ബുദ്ധിയും നിരീക്ഷണ ശേഷിയും ഷെർലക് ഹോംസ് എന്ന കഥാപാത്രത്തെ അതിന്റെ എഴുത്തുകാരനെക്കാളും പ്രശസ്തിയിൽ എത്തിച്ചു. ഷെർലക് ഹോംസ് ഒരു ജീവനുള്ള വ്യക്തിയാണെന്ന് പല വായനക്കാരനും കാലങ്ങളോളം വിശ്വസിച്ചു പോന്നിരുന്നു. എത്ര സങ്കീർണമായ കേസുകൾ ആണെങ്കിൽ പോലും ഒരു ചെറു തെളിവിലൂടെ തെളിയിക്കുന്ന ആ കഴിവിന് മുൻപിൽ ലോകം കീഴടങ്ങിയിരുന്നു. Read more…

Featured Video Play Icon
പുസ്തക പരിചയം

പുസ്തക പരിചയം; ലൈക്‌ ദ ഫ്ലോയിംഗ് റിവര്‍

  പുസ്തക പരിചയം ലൈക്‌ ദ ഫ്ലോയിംഗ് റിവര്‍ ഒരുപാട് കഥകളുടെ ഒരു കൂട്ടമാണ്‌ ലൈക്‌ ദ ഫ്ലോയിംഗ് റിവര്‍. ഒരുതരത്തില്‍ പറഞ്ഞാല്‍ നിരാശയിലേക്ക് കൂപ്പു കുത്തുന്ന ഓരോ വ്യക്തിക്കും ജീവിതത്തിലേക്ക് മടങ്ങാന്‍ ഒരു പ്രചോദനം. കഥാകാരന്‍ പറയുന്ന പെന്‍സിലിന്റെ കഥയും, ജീവിതത്തെയും സ്വപ്നത്തേയും ഒരു പര്‍വ്വതാരോഹണത്തോട്‌ ഉപമിക്കുന്ന കഥയും വായനക്കാരന്റെ മനസിനെ തീര്‍ച്ചയായും പിടിച്ചിരുത്തും. വായിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമാകുന്നതും ഈ കഥകള്‍ തന്നെ ആയിരിക്കും.     Read more…

Featured Video Play Icon
പുസ്തക പരിചയം

പുസ്തക പരിചയം; ‘ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി’

  പുസ്തക പരിചയം ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി   പ്രണയികൾക്കെന്നുമൊരു നോവാണ് ഒന്നാകാതെ പോയ ആദ്യ പ്രണയം. എഴുത്തുകാരന്റെ ജീവിതത്തിലെ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയ നോവലാണ് ഐ ടൂ ഹെഡ് എ ലവ് സ്റ്റോറി. വിവാഹം കഴിക്കാനായി നാട്ടിലെത്തുകയും മാട്രിമോണിയൽ സൈറ്റിൽ കണ്ടു ഇഷ്ടപ്പെടുകയും ചെയ്യുന്ന നായിക നായകൻമാർ. വിവാഹം കഴിക്കാൻ പോകുന്നതിനു തൊട്ടു മുൻപ് നായിക കാർ ആക്‌സിഡന്റിൽ കൊല്ലപ്പെടുന്നു. അവിടെ ജീവിതം Read more…